ആറ് മണിക്കൂര്‍ വരെ ശരീരത്തിന് ഉത്തേജനം ലഭിക്കുന്ന ഒരു കോടിയിലധികം രൂപയുടെ ഡിജെ മയക്കുമരുന്നുമായി യുവാവ് പിടിയില്‍

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: ആറ് മണിക്കൂര്‍ വരെ ശരീരത്തിന് ഉത്തേജനം ലഭിക്കുന്ന ഒരുകോടിയിലേറെ വിലവരുന്ന ഡി.ജെ മയക്കുമരുന്നുമായി കൊണ്ടോട്ടി സ്വദേശി അറസ്റ്റില്‍.നെടിയിരുപ്പ്,ചാരംകുത്ത്,പൂളക്കല്‍ മുജീബ് റഹ്മാന്‍ എന്ന ബോംബെനാണി(37)യെയാണ് കൊണ്ടോട്ടി സി.ഐ മുഹമ്മദ് ഹനീഫയുട നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘംഅറസ്റ്റുചെയ്തത്.

അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ വന്‍ വിലക്ക് വിപണനം നടത്തുന്ന എം.ഡി (മെത്തലിന്‍ ഡയോക്‌സിആംഫിറ്റ്മിന്‍)എന്നമയക്കുമരുന്നാണ് 24പിക്കുകളിലായി 16 ഗ്രാം ഇയാളില്‍നിന്ന്കണ്ടെടുത്തത്.

youth

മയക്ക് മരുന്ന് കേസില്‍ അറസ്റ്റിലായ മുജീബ് റഹ്മാന്‍.

കൂടാതെ 35000 ത്തോളം വിലയുടെ 200ദിര്‍ഹത്തിന്റെ 10 വ്യാജ യു.എ.ഇ ദിര്‍ഹവും ഇയാളില്‍ നിന്നു കണ്ടെത്തി. കഴിഞ്ഞ ദിവസം മുംബൈല്‍ നിന്ന് ഇവയുമായി കരിപ്പൂര്‍ വഴി എത്തിയ മുജീബിനെ ഇന്നലെ(ഞായര്‍) ചാരംകുത്ത് വീട്ടുപരിസരത്ത് നിന്നാണ് പോലീസ് പിടികൂടിത്. കയ്യിലെബാഗ്പരിശോധിച്ചപ്പോഴാണ ്ഇവകണ്ടെത്തിയത്.കെനിയ,സൗത്ത് ആഫ്രിക്ക, ഉഗാണ്ട എന്നിവിടങ്ങളില്‍ നിന്ന് മുംബൈല്‍ എത്തുന്ന ഈ ഇനം മയക്കു മരുന്ന് മുംബൈ ലെ അന്തേരി കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് സംഘത്തില്‍ നിന്നാണ് ഇയാള്‍ സംഘടിപ്പിക്കുന്നത്. കേരളത്തില്‍ എറണാംകുളം അടക്കമുള്ള കേന്ദ്രങ്ങളിലെ ഡി.ജെപാര്‍ട്ടികളിലും,ഗോവയിലുമാണ്എത്തിച്ചുകൊടുക്കാറുള്ളതെന്നു പോലീസ് പറഞ്ഞു.

drug1

മുജീബ് റഹ്മാനില്‍ നിന്ന് പിടികൂടിയ വ്യാജ യു.എ.ഇ ദിര്‍ഹം.

ഇയാള്‍ക്ക് മലപ്പുറം,കോഴിക്കോട്,കാസര്‍ക്കോട് ജില്ലകളിലും സ്ഥിരംആവശ്യക്കാരുണ്ട്. തൂക്കി നല്‍കാനുള്ള വെയിംഗ് മെഷീനുംഇയാളില്‍ നിന്ന്  കണ്ടെടുത്തു. ക്രിസ്റ്റല്‍രൂപത്തിലുള്ള ഈ മയക്കുമരുന്ന് ഹരിക്കു പുറമെ കൂുതല്‍ സമയം ഉത്തേജനം ലഭിക്കുന്നതിനാണ് ഉപയോഗിക്കാറുള്ളത്. മൂന്ന് മണിക്കൂര്‍ മുതല്‍ 6 മണിക്കൂര്‍ വരെ ശരീരത്തിന് ഉത്തേജനം ലഭിക്കുന്ന മയക്ക് മരുന്നാണിത്. ലക്ഷ്വറി കാറുകളുടെ വില്‍പ്പനയുളള മുജീബ് റഹ്മാന്‍ മയക്ക് മരുന്നിന്റെ ഏജന്റാണെന്ന് പോലീസ് പറഞ്ഞു. രണ്ട് ഗ്രാം മെഥിലിന്‍ ഡെയോക്‌സി ആംപെറ്റയിന്‍ കൈവശം വെച്ചാല്‍ 10 വര്‍ഷം വരെ ശിക്ഷ ലഭിക്കുന്ന കേസാണിത്. 16ഗ്രാമാണ് ഇയാളില്‍ നിന്ന് കണ്ടെടുത്തത്.അധിക സമയം സൂക്ഷിക്കാന്‍ കഴിയാത്ത എം.ഡി മയക്ക് മരുന്ന് ഉപയോഗിച്ചാല്‍ ഏത് പ്രവൃത്തിയും പെട്ടൊന്ന് പൂര്‍ത്തിയാക്കാനാവും.

drug

മുജീബ് റഹ്മാനില്‍ നിന്ന് പിടികൂടിയ മയക്ക് മരുന്ന്.

മലപ്പുറംഡി.വൈ.എസ്.പിജലീല്‍തോട്ടത്തിലിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ രണ്ടര മാസത്തെനിരീക്ഷണത്തിന് ശേഷമാണ് ഇയാളെഅറസ്റ്റുചെയ്തത്. പ്രത്യേക അന്വേഷണ സംഘത്തിലെ കെ.അബ്ദുല്‍അസീസ്, സത്യനാഥന്‍, ശശികുണ്ടറക്കാട്, സഞ്ജീവ്, സൈതുമുഹമ്മദ്,. എ.എസ്.ഐസുലൈമാന്‍, മോഹന്‍ദാസ് എന്നിവരടങ്ങുന്നസംഘമാണ്പ്രതിയെ പിടികൂടിയത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Youth arrested for keeping drugs which can boost you upto 6 hours worth more than 1 cr

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്