കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പീഡന ശ്രമമെന്ന വാർത്ത നിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്: വിവേകിനെതിരായ നടപടി മറ്റൊരു വിഷയത്തില്‍

Google Oneindia Malayalam News

തിരുവനന്തപുരം: പാലക്കാട് നടന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ക്യാമ്പില്‍ വനിത നേതാവിന് നേരെ പീഡന ശ്രമമുണ്ടായെന്ന വാർത്തകള്‍ തള്ളി യൂത്ത് കോണ്‍ഗ്രസ് നേതൃത്വം. സംസ്ഥാന നേതൃത്വത്തിന് ഇത്തരമൊരു പരാതി ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് യൂത്ത് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ എന്‍എസ് നുസൂർ വണ്‍ഇന്ത്യ മലയാളത്തോട് വ്യക്തമാക്കുന്നത്.

ക്യാമ്പില്‍ പീഡന ശ്രമം എന്ന വാർത്ത വ്യാജമാണ് ഇതിനെതിരെ നിയമനടപടി സ്വീകരിക്കും. സംസ്ഥാന സമിതി അംഗമായ ശംഭു പാല്‍ക്കുളങ്ങരയ്ക്കെതിരെ (വിവേക്) നടപടിയെടുത്തത് മദ്യപിച്ച് ക്യാമ്പിലെത്തിയെന്ന കാരണണത്താലാണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

സജി ചെറിയാന് പകരം മന്ത്രിസഭയിലേക്ക് ആര്; സാധ്യത ചിത്തരഞ്ജന്, പരിഗണനയില്‍ ഷംസീറും ജോയിയുംസജി ചെറിയാന് പകരം മന്ത്രിസഭയിലേക്ക് ആര്; സാധ്യത ചിത്തരഞ്ജന്, പരിഗണനയില്‍ ഷംസീറും ജോയിയും

വനിതാ നേതാവിന് നേർക്ക് പീഡന ശ്രമമെന്ന ആരോപണത്തി

വനിതാ നേതാവിന് നേർക്ക് പീഡന ശ്രമമെന്ന ആരോപണത്തില്‍ ഒരു വിശദീകരണ കുറിപ്പും യൂത്ത് കോണ്‍ഗ്രസ് നേതൃത്വം പുറത്തിറക്കിയിട്ടുണ്ട്. അത് തീർത്തും അടിസ്ഥാനരഹിതമാണ്. കാണിക്കുന്ന പരാതിയുടെ നിജസ്ഥിതിയെ കുറിച്ച് പറയേണ്ടത് പരാതിക്കാരിയാണ്. ഏതെങ്കിലും പെൺകുട്ടിക്ക് അത്തരമൊരു പരാതി ഉണ്ടെങ്കിൽ കഴിയാവുന്ന എല്ലാ നിയമസഹായവും നൽകുമെന്നാണ് സംഘടന പ്രസ്താവനയിലൂടെ അറിയിക്കുന്നത്. പ്രസ്താവനയുടെ പൂർണ്ണ രൂപം ഇങ്ങനെ..

യൂത്ത് കോൺഗ്രസ്സിന് സ്വന്തമായി പോലീസും കോടതിയുമില്ല

യൂത്ത് കോൺഗ്രസ്സിന് സ്വന്തമായി പോലീസും കോടതിയുമില്ല. അത് കൊണ്ട് തന്നെ ഏതെങ്കിലും പരാതി ലഭിച്ചാൽ നടപടിക്രമങ്ങൾ പാലിക്കുകയും നിയമം നടപ്പിലാക്കുകയും ചെയ്യും. ഇന്നലെ വരെ ദേശാഭിമാനിയിലും ചില ഇടത് ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും പറയപ്പെടുന്ന പരാതി സംസ്ഥാന കമ്മിറ്റിക്ക് ഇത് വരെ ലഭിച്ചിട്ടില്ല.

ക്യാമ്പിൽ വിവേകിന്റെ ഭാഗത്ത്‍ നിന്ന് സംഘടനാ മര്യാദക്ക്

ക്യാമ്പിൽ വിവേകിന്റെ ഭാഗത്ത്‍ നിന്ന് സംഘടനാ മര്യാദക്ക് നിരക്കാത്ത പെരുമാറ്റം വന്നപ്പോഴുണ്ടായ വാക്കുതർക്കത്തെയും,സംസ്ഥാന യൂത്ത് കോൺഗ്രസ്സ് ഉപാധ്യക്ഷൻ ഉൾപ്പടെയുള്ളവർക്ക് എതിരെ സഭ്യമല്ലാത്ത ഭാഷ ഉപയോഗിച്ചതിനെ കുറിച്ചും അഖിലേന്ത്യാ നേതൃത്വത്തിന് ലഭിച്ച പരാതിയിൽ സംഘടനാപരമായി നടപടിയും എടുത്തു. ഇന്നും ചില മാധ്യമങ്ങൾ സംസ്ഥാനത്തെ യൂത്ത് കോൺഗ്രസ്സ് നേതൃത്വം പരാതി ലഭിച്ചിട്ടും പൊലീസിന് കൈമാറിയിട്ടില്ല എന്ന രീതിയിൽ വാർത്ത കൊടുത്തത് കണ്ടു.അത് തീർത്തും അടിസ്ഥാനരഹിതമാണ്.വാർത്തയിൽ കാണിക്കുന്ന പരാതിയുടെ നിജസ്ഥിതിയെ കുറിച്ച് പറയേണ്ടത് പരാതിക്കാരിയാണ്.

Recommended Video

cmsvideo
കേരളത്തില്‍ കാര്യങ്ങള്‍ കൈവിട്ടു, രണ്ടും കല്‍പ്പിച്ച് അണികള്‍
ഏതെങ്കിലും പെൺകുട്ടിക്ക് അത്തരമൊരു പരാതി ഉണ്ടെങ്കിൽ

ഏതെങ്കിലും പെൺകുട്ടിക്ക് അത്തരമൊരു പരാതി ഉണ്ടെങ്കിൽ കഴിയാവുന്ന എല്ലാ നിയമസഹായവും നൽകും.പോലീസിനെ സമീപിക്കുവാൻ പിന്തുണയും നൽകും.കുറ്റക്കാരനെങ്കിൽ ആരെയും സംരക്ഷിക്കില്ല.
സ്വയം വികസിപ്പിച്ചെടുത്ത തീവ്രത അളക്കുന്ന യന്ത്രം കൊണ്ട് നടക്കുന്ന അന്വേഷണ കമ്മീഷനുകൾ ഉളള സിപിഎം, യൂത്ത് കോൺഗ്രസ്സിനെ സ്ത്രീ സംരക്ഷണം പഠിപ്പിക്കേണ്ട.പരാതി ഉണ്ടെങ്കിൽ അത് പാർട്ടി കോടതിയിൽ തീർപ്പാക്കില്ല.

English summary
Youth Congress denies news of rape attempt in palakkad camp: Action against Vivek on another issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X