കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പൊതുപ്രവർത്തനം നടത്താൻ ഓട്ടച്ചങ്കൻറെ ഇരട്ടചങ്കിന്റെ ആവശ്യമൊന്നുമില്ല'; കാപ്പ ചുമത്താനുള്ള നീക്കത്തിൽ ഫർസീൻ

Google Oneindia Malayalam News

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ പ്രതിഷേധിച്ചതിന് കാപ്പ ചുമത്താനുള്ള നീക്കത്തിനെതിരെ പ്രതികരിച്ച് കോൺഗ്രസ് നേതാവ് ഫർസീൻ മജീദ്. നടപടി ഭരണകുട ഭീകരതയാണെന്നും ഫാസിസ്റ്റ് സർക്കാരിന്റെ ഭീരുത്വമാണെന്നും ഫർസീൻ പറഞ്ഞു.

പാര്‍ട്ടിയില്‍ മാറ്റം വേണം... ആവശ്യമെങ്കില്‍ മത്സരിക്കാം; അഹമ്മദ് പട്ടേലിന്റെ മകള്‍ കോണ്‍ഗ്രസിലേക്ക്പാര്‍ട്ടിയില്‍ മാറ്റം വേണം... ആവശ്യമെങ്കില്‍ മത്സരിക്കാം; അഹമ്മദ് പട്ടേലിന്റെ മകള്‍ കോണ്‍ഗ്രസിലേക്ക്

'അക്രമണവും കൊലപാതകവും കൊണ്ട് രാഷ്ട്രീയ എതിരാളികളെ ഉന്മൂലനം ചെയ്യുന്ന സിപിഎമിന് മൃഗീയ ഭൂരിപക്ഷമുള്ള മട്ടന്നൂരിൽ, ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പതാക കയ്യിൽ പിടിച്ചു രാഷ്ട്രീയ പ്രവർത്തനം നടത്താനും പൊതുപ്രവർത്തനം നടത്താനും ഓട്ടചങ്കന്റെ ഇരട്ടചങ്കിന്റെ ആവശ്യമൊന്നുമില്ല. മറിച് ഈ രാജ്യത്തിന്റെ ഭരണഘടന വിഭാവനം ചെയ്യുന്ന സംഘടന സ്വാതന്ത്ര്യമുള്ള ഒരു പൗരനാണ് ഞാനും എന്നുള്ള ബോധ്യം മാത്രം മതി', ഫർസീൻ ഫേസ്ബുക്കിൽ കുറിച്ചു.

1


പോസ്റ്റിന്റെ പൂർണരൂപം വായിക്കാം-'ഇത് ഭരണകൂട ഭീകരതയാണ്.ഇത് ഫാസിസ്റ്റ് സർക്കാരിന്റെ ഭീരുത്വമാണ്.
പിണറായി വിജയൻ നരേദ്രമോദിക്ക് പഠിക്കുകയാണ്.അക്രമണവും കൊലപാതകവും കൊണ്ട് രാഷ്ട്രീയ എതിരാളികളെ ഉന്മൂലനം ചെയ്യുന്ന സിപിഎമിന് മൃഗീയ ഭൂരിപക്ഷമുള്ള മട്ടന്നൂരിൽ,ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പതാക കയ്യിൽ പിടിച്ചു രാഷ്ട്രീയ പ്രവർത്തനം നടത്താനും പൊതുപ്രവർത്തനം നടത്താനും
ഓട്ടചങ്കന്റെ ഇരട്ടചങ്കിന്റെ ആവശ്യമൊന്നുമില്ല..!'

2


'മറിച് ഈ രാജ്യത്തിന്റെ ഭരണഘടന വിഭാവനം ചെയ്യുന്ന സംഘടന സ്വാതന്ത്ര്യമുള്ള ഒരു പൗരനാണ് ഞാനും എന്നുള്ള ബോദ്യം മാത്രം മതി.സ്വന്തം കൂടപ്പിറപ്പായ ശുഹൈബിനെ സിപിഐഎമ്മിന്റെ കാപാലികർ അധിക്രൂരമായി കൊലപെടുത്തിയിട്ടും,നിരന്തരമായ ഭീഷണികൾ ഉയർന്നു വരുമ്പോഴും,ജീവന് അപകടത്തിലാണെന്ന് തിരിച്ചഅറിഞ്ഞിട്ടും,ഒടുവിൽ കാപ്പയൊക്കെ ചുമത്തി നാടുകടത്താൻ ശ്രമിക്കുമ്പോഴും...ജനകീയ കോടതി ഈ ഭരണകൂടത്തിനും പിണറായി വിജയനും മറുപടി നൽകും എന്ന ഉത്തമ ബോധ്യം ഉണ്ട്.പതറാതെ നേരിടും', ഫർസീൻ പോസ്റ്റിൻ പറഞ്ഞു.

3

മട്ടന്നൂർ പോലീസാണ് ഫർസീനെതിരായ റിപ്പോർട്ട് തയ്യാറാക്കിയത്. കേസുകളുടെ എണ്ണവും കേസുകളുടെ സ്വഭാവവും പരിഗണിക്കുമ്പോൾ കണ്ണൂർ ജില്ലയിൽ നിന്ന് നാടുകടത്തണമെന്നാണ് പോലീസിന്റെ ആവശ്യം. ഇത് സംബന്ധിച്ച ശുപാർശ ജി ഐ ജി രാഹുൽ ആർ നായർ ജില്ലാ കളക്ടർക്ക് കൈമാറിയിട്ടുണ്ട്. മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചുവെന്നതും പഴയ കേസുകളും ഉൾപ്പെടുത്തിയാണ് നിര്‍ദേശം. ഫർസീനെ ജില്ലയിൽ തുടരാൻ അനുവദിക്കുന്നത് ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. അതേസമയം സർക്കാർ നീക്കം രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്ന് ഫർസീൻ പ്രതികരിച്ചു.

4

കരിങ്കൊടുയുടെ പേരിൽ കാപ്പ ചുമത്താനാണ് സർക്കാർ നീക്കമെങ്കിൽ പ്രതിരോധിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രതികരിച്ചു. ഫർസീനെതിരെ 19 കേസുകൾ ഉണ്ടെന്നാണ് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത്. എന്നാൽ 12 കേസുകളും കൊവിഡ് കാലത്ത് നിയന്ത്രണങ്ങൾ ലംഘിച്ചതിന് സമരം നടത്തിയതിനുള്ള കേസുകളാണ്. ഇതിൽ തന്നെ പല കേസുകളും അവസാനിച്ചതാണ്. 40 ക്രിമിനൽ കേസുകളുള്ള എസ് എഫ് ഐ നേതാവിനെതിരെ കാപ്പ ചുമത്താൻ സർക്കാർ തയ്യാറാകുമോയെന്നും വി ഡി സതീശൻ ചോദിച്ചു.

5

ഫാർസിന് മജീദിനെതിരെ കാപ്പ ചുമത്താനുള്ള പോലീസ് നീക്കം യൂത്ത് കോൺഗ്രസുകാരെ കാണുമ്പോഴുള്ള മുഖ്യമന്ത്രിയുടെ കിടുങ്ങലിൽ നിന്നുമുള്ള ഉൾഭയമാണെന്നായിരുന്നു ചെന്നിത്തലയുടെ പരിഹാസം.
'ഇത്രയും ഉൾഭയം വെച്ചുകൊണ്ട് ആഭ്യന്തര മന്ത്രി പദം അലങ്കരിക്കുന്ന ഒരു മുഖ്യമന്ത്രി കേരളത്തിന് നാണക്കേടാണ്, തങ്ങ ൾക്കെതിരെയുള എതിർപ്പുകളുടെ സ്വരത്തെ അടിച്ചമർത്താൻ ഏതു സിസ്റ്റവും ഏതുസമയവും പ്രയോഗിക്കാവുന്ന തരത്തിലേക്ക് ആണ് കേന്ദ്രവും സംസ്ഥാനവും നീങ്ങിക്കൊണ്ടിരിക്കുന്നത്.
ഇത് അംഗീകരിക്കാൻ പറ്റുന്ന കാര്യമല്ല ഞങ്ങൾ നിയമപരമായി തന്നെ നേരിടും . ജനങ്ങളോട് പ്രതിബദ്ധതയില്ലാതെ ഏകപക്ഷീയമായി പ്രവർത്തിച്ചാൽ ഇനിയും ഞങ്ങൾ കരിങ്കൊടി കാണിച്ചിരിക്കും'.ചെന്നിത്തല പറഞ്ഞു

'കുറച്ച് ഗ്ലിറ്ററും ഗ്ലാമറും'; 'ഗോപിക ഈസ് ജസ്റ്റ് വാവ്'..വൈറലായി നടിയുടെ ചിത്രങ്ങൾ

Recommended Video

cmsvideo
മത്സ്യത്തൊഴിലാളികളുടെ ബുദ്ധിമുട്ട് കേന്ദ്ര സര്‍ക്കാരിന് ഒരു പ്രശ്നമല്ല |*Kerala

English summary
Youth Congress Leader Farsin majid's responds over the action to impose kappa on him
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X