'നിയമത്തിന്റെ വഴിയേ പോകൂ എന്ന് പറയേണ്ട മന്ത്രിയാണ് ഒതുക്കിത്തീർക്കാൻ ശ്രമിച്ചത്; തുറന്നടിച്ച് വീണ എസ് നായർ
തിരുവനന്തപുരം: പീഡന പരാതി ഒതുക്കിത്തീര്‍ക്കാന്‍ മന്ത്രി എകെ ശശീന്ദ്രന്‍ നടത്തിയ ഇടപെടല്‍ സത്യപ്രതിജ്ഞ ലംഘനമാണെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് അഡ്വ.വീണ എസ് നായര്‍. സത്യപ്രതിജ്ഞ ചെയ്ത ഒരു മന്ത്രി എങ്ങനെയാണ് ഒരു സ്ത്രീക്കെതിരെ അതിക്രമം നടക്കുമ്പോള്‍ അത് നല്ല രീതിയില്‍ പരിഹരിക്കണമെന്ന് പറയുന്നത്. നല്ല രീതി എന്നത് കൊണ്ട് അദ്ദേഹം ഉദ്ദേശിക്കുന്നത് എന്താണെന്ന് മനസിലാകുന്നില്ലെന്ന് വീണ നായർ കൂട്ടിച്ചേര്‍ത്തു. മന്ത്രിക്കെതിരെ വനിത കമ്മിഷനിലും ഗവര്‍ണര്‍ക്കും പരാതി നല്‍കിയതിന് പിന്നാലെ വണ്‍ ഇന്ത്യ മലയാളത്തോട് പ്രതികരിക്കുകയായിരുന്നു വീണ നായര്‍.
'പെണ്‍കുട്ടിയെ ആക്രമിക്കാന്‍ ശ്രമിച്ച ഒരാള്‍ക്കെതിരെ കേസ് കൊടുക്കുമ്പോള്‍, അവരോട് നല്ല രീതിയില്‍ പരിഹരിക്കണമെന്ന് പറയുമ്പോള്‍ ആ നല്ല രീതി എന്താണ് എന്നത് മന്ത്രി കേരള സമൂഹത്തോട് വ്യക്തമാക്കണം. പീഡന പരാതിയാണെന്ന് അറിഞ്ഞിരുന്നില്ല എന്ന പ്രതികരണമാണ് അദ്ദേഹത്തിന്റേതായി വന്നത്. പുറത്തുവന്ന ഓഡിയോ ക്ലിപ്പ് കേട്ട് കഴിഞ്ഞാല്‍ നമുക്ക് വളരെ ക്ലാരിറ്റിയോടെ മനസിലാക്കാം, മിനിസ്റ്ററേ, എന്റെ മകളുടെ കയ്യില്‍ കയറിപ്പിടിച്ച എന്‍സിപിക്കാരനെതിരെയാണ് കേസ് കൊടുത്തത്. അതാണോ പരിഹരിക്കേണ്ടത് എന്ന് പെണ്‍കുട്ടിയുടെ അച്ഛനും പറയുന്നുണ്ട്.'

സ്ത്രീപഥം ഫെയിം ആലീസ് ക്രിസ്റ്റി ഗോമസിന്‍റെ മനോഹരമായ ചിത്രങ്ങള്‍
'അത്രയും സമയം മൂളിക്കേട്ട് കൊണ്ടിരുന്ന ആള്‍, ഇപ്പോള്‍ എങ്ങനെയാണ് അറിയാതെ സംസാരിച്ചതെന്ന് പറയാന്‍ പറ്റുന്നത്. ഏതെങ്കിലും ഒരു പെണ്‍കുട്ടിക്ക് ഇങ്ങനെ ഒരു പ്രശ്‌നം ഉണ്ടായാല്‍ മന്ത്രി പദവിയില്‍ ഇരിക്കുന്ന അദ്ദേഹം പറയേണ്ടത് നിങ്ങള്‍ നിയമത്തിന്റെ വഴിയേ പോകൂ എന്നാണ്. ആ കസേരയില്‍ ഇരുന്നുകൊണ്ട് സത്യപ്രതിജ്ഞ ലംഘനമാണ് നടത്തിയിരിക്കുന്നത്. ഒരു നിമിഷം പോലും ആ കസേരയില്‍ ഇരിക്കാനുള്ള അര്‍ഹത അദ്ദേഹത്തിനില്ലെന്ന്' വീണ വണ്‍ ഇന്ത്യ മലയാളത്തോട് പറഞ്ഞു.
'എംസി ജോസഫൈനെതിരെ ഇത്രയും അധികം കോലാഹലങ്ങളും പ്രശ്‌നങ്ങളും ഉണ്ടായത് ഏത് പശ്ചാത്തലത്തിലാണെന്നതും അവര്‍ രാജിവച്ച് പോയത് എന്തുകൊണ്ടാണെന്നും നമ്മള്‍ കണ്ടതാണ്. ഈ പെണ്‍കുട്ടി ഫൈറ്റര്‍ ആണ്, അതുകൊണ്ടാണല്ലോ കേസുമായി മുന്നോട്ടുപോകാന്‍ നിന്നത്. കുണ്ടറ പൊലീസില്‍ ഈ പെണ്‍കുട്ടി പെറ്റീഷനായി ചെന്നിട്ടും ഇതുവരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. മന്ത്രിയുടെ സമ്മര്‍ദ്ദം കൊണ്ടാണോ കേസെടുക്കാത്തത്. പൊലീസിന്റെ ഭാഗത്ത് നിന്ന് വലിയ അലംഭാവമുണ്ടായിട്ടുണ്ട്'
മന്ത്രി എന്തുകൊണ്ടാണ് ഈ വ്യക്തിയെ സംരക്ഷിക്കുന്നത്. എന്തെങ്കിലും പ്രത്യേക താല്‍പര്യം ഈ വ്യക്തിയുടെ കാര്യത്തില്‍ ഉണ്ടോ. അതും അറിയേണ്ട കാര്യമാണ്. ഒരു സ്ത്രീ വിഷയമാണെന്ന് അറിഞ്ഞിട്ട് പോലുമാണ് സംരക്ഷിക്കാന്‍ ശ്രമിക്കുന്നത്. മന്ത്രിക്ക് പ്രത്യേക താല്‍പര്യം ഉണ്ടാകാനുള്ള കാരണമെന്താണെന്ന് പരിശോധിക്കണമെന്നും വീണ എസ് നായര്‍ വ്യക്തമാക്കി.
ഉപ്പും മുളകിലെ അശ്വതി നായരുടെ വൈറലായ ചിത്രങ്ങള്‍












Click it and Unblock the Notifications