ഗോമാതാവിനെ രക്ഷിക്കാൻ സാഹസം കാണിച്ചു; ബൈക്ക് വെട്ടിച്ചു, തലയിടിച്ചത് കൈവണ്ടിയിൽ... പിന്നീട്....!!!

  • By: Akshay
Subscribe to Oneindia Malayalam

പത്തനംതിട്ട: റോഡിന് നടുവിൽ നിന്ന പശുവിനെ രക്ഷിക്കാൻ ബൈക്ക് വെട്ടിച്ചപ്പോൾ മറിഞ്ഞ് വീണ് യുവാവ് മരിച്ചു. ചൊവ്വാഴ്ച രാത്രി 11.30നു പത്തനംതിട്ട നഗരസഭ ഓഫിസിനു മുന്‍പിലായിരുന്നു അപകടം. അഴൂര്‍ കൊടുവശേരില്‍ കുട്ടപ്പന്‍-ചെല്ലമ്മ ദമ്പതികളുടെ ഏകമകന്‍ വിഷ്ണു (26) ആണ് മരിച്ചത്.

കറി പൗഡർ യൂണിറ്റിലെ ജീവനക്കാരനാണ് വിഷ്ണു. യൂണിറ്റിൽ നിന്നും ജോലി കഴിഞ്ഞ് സുഹൃത്തിനൊപ്പം വീട്ടിലേക്ക് പോകുന്ന വഴിയിലാണ് അപകടം സംഭവിച്ചത്. പശുവിനെ രക്ഷിക്കാൻ വിഷ്ണു ബൈക്ക് വെട്ടിക്കുകായയിരുന്നു. തുടർന്ന് ബൈക്ക് മറിഞ്ഞു. മറിഞ്ഞ വീഴുമ്പോൾ സമീപത്തുണ്ടായിരുന്ന കൈവണ്ടിയിലാണ് വിഷ്ണുവിന്റെ തല ഇടിക്കുകയായിരുന്നു.

Accident

സംഭവം നടന്ന ഉടൻ പോലീസ് സ്ഥലത്തെത്തി. തുടർന്ന് ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലുണ്ടായ സമാനമായ അപകടത്തില്‍ 60 കാരിയായ സ്ത്രീ മരിച്ചിരുന്നു. പശുവിനെ ഇടിക്കാതിരിക്കാന്‍ വെട്ടിച്ച പൊലീസ് ജീപ്പ് ഇടിച്ചാണ് അപകടം ഉണ്ടായത്.

English summary
Youth died in bike accident at Pathanamthitta
Please Wait while comments are loading...