22 കാരനായ സ്വകാര്യ ബസ് ഡ്രൈവര്‍ കുളത്തില്‍ മരിച്ച നിലയില്‍; ദുരൂഹതയുണ്ടെന്ന് ആരോപണം... പേരാമ്പ്രയിൽ

  • Posted By:
Subscribe to Oneindia Malayalam

കുറ്റ്യാടി: സ്വകാര്യ ബസിലെ ഡ്രൈവർ പാലേരി പാറക്കടവിലെ കേളോത്ത് അജ്മലിനെ (22) പേരാമ്പ്ര ഹൈസ്കൂൾ റോഡിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ ശനിയാഴ്ച രാത്രി ജോലി കഴിഞ്ഞ് വീട്ടിലെത്താത്തതിനെ തുടർന്ന് അന്വേഷിച്ചു വരികയായിരുന്നു. മൃതദേഹം കണ്ടെത്തിയതിന് അടുത്തുള്ള സ്ഥലത്താണ് രാത്രി ബസ് നിർത്തിയിടാറുള്ളത്. കുളത്തിനു സമീപം ചെരിപ്പ് കണ്ടതിനെ തുടർന്ന് ഇന്ന് രാവിലെ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

ജിഎസ്ടി കച്ചവടത്തിന്റെ 50 ശതമാനം തകർത്തു; ഇത്തവണ വോട്ട് കോൺഗ്രസിന്, ബിജെപിയെ കൈവിട്ട് വ്യാപാരികൾ!

പാറക്കടവിലെ അമ്മദിന്‍റെയും റംലയുടെയും മകനാണ് അജ്മൽ കുറ്റ്യാടിയിൽ നന്മ ചാരിറ്റബ്ൾ ട്രസ്റ്റിന്റെ ആംബുലൻസിൽ ഡ്രൈവറായിരുന്ന അജ്മൽ അടുത്തിടെയാണ് ബസിൽ ജോലിക്കു കയറിയത്. കോഴിക്കോട് കുറ്റ്യാടി റൂട്ടിലോടുന്ന ആമിർ ബസിലാണ് അജ്മൽ ജോലി ചെയ്തിരുന്നത്.

ajmal

അതേസമയം, മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് നാട്ടുകാർ രംഗത്തെത്തി. അജ്മലും ഹൈസ്കൂൾ പരിസരത്തെ ഏതാനും പേരും അടിപിടി നടന്നിരുന്നതായി പറയപ്പെട്ടിരുന്നു. അവിടെ നിന്നും നാട്ടുകാർ ഓട്ടോറിക്ഷയിൽ കയറ്റി ടൗണിലേക്ക്‌ വിട്ടിരുന്നു. അതിനിടയിൽ ഓട്ടോക്കാരനുമായി തർക്കം നടക്കുകയും വഴിയിൽ ഇറക്കി വിടുകയും ചെയ്തു. ആ സമയത്ത് ഓട്ടോയെ പിന്തുടർന്ന് ബൈക്കിൽ ആളുകൾ വന്നത് കണ്ടവരുണ്ട്. അതിനാൽ
അജ്മലിന്റെ മരണം കൊലപാതകം ആണെന്ന് നാട്ടുകാർ സംശയിക്കുന്നു.

English summary
Youth died in kuttiyadi; Kozhikode

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്