കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലിം യുവതികള്‍ കൂട്ടത്തോടെ രാഷ്ട്രീയത്തിലേക്ക്; മുന്‍കൈയെടുത്ത് യൂത്ത് ലീഗ്, പൊളിച്ചെഴുത്ത്...

കോഴികോട് ജില്ലയുടെ യുവതീസംഗമം 28ന് തന്നെയാണ്. കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ യോഗത്തില്‍ സംബന്ധിക്കും.

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
മുസ്ലിം യുവതികളെ രാഷ്ട്രീയം പഠിപ്പിക്കാനൊരുങ്ങി യൂത്ത് ലീഗ് | Oneindia Malayalam

കോഴിക്കോട്: കേരള രാഷ്ട്രീയത്തില്‍ മുസ്ലിം ലീഗിന് ശക്തമായ സാന്നിധ്യമുണ്ടെങ്കിലും അവര്‍ക്ക് ശക്തമായ വനിതാ വിഭാഗമില്ലാത്തതു ഏറെ വിമര്‍ശനം നേരിടേണ്ടി വന്ന കാര്യമാണ്. വനിതാ ലീഗ് എന്ന സംഘടനയുണ്ടെങ്കിലും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ അവര്‍ക്ക് പരിമിതികള്‍ ഏറെയാണ്. ഇതില്‍ നിന്ന് വ്യത്യസ്തമായ വഴിക്ക് സഞ്ചരിക്കുകയാണ് യൂത്ത് ലീഗ്.

മുസ്ലിം യുവതികളെ രാഷ്ട്രീയ ബോധമുള്ളവരാക്കാനുള്ള ശ്രമത്തിലാണ് യൂത്ത് ലീഗ്. ഇതിന്റെ ഭാഗമായി പ്രത്യേക കൂട്ടായ്മകള്‍ സംഘടിപ്പിക്കുകയാണ് പാര്‍ട്ടി. യുവതീ സംഗമം കാസര്‍കോട് കഴിഞ്ഞു. ബാക്കി ജില്ലകളില്‍ പുരോഗമിക്കുന്നു. എന്താണ് യൂത്ത് ലീഗ് ലക്ഷ്യമിടുന്നത്.

മുസ്ലിം ലീഗും സമസ്തയും

മുസ്ലിം ലീഗും സമസ്തയും

യാഥാസ്ഥിതിക മുസ്ലിം നേതാക്കളുടെ വിലക്കുള്ളത് കൊണ്ടാണ് മുസ്ലിം സ്ത്രീകള്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ സജീവമാകാത്തത് എന്ന ആക്ഷേപം ഏറെ കാലമായി നിലനില്‍ക്കുന്നതാണ്. മുസ്ലിം ലീഗും സമസ്തയും തമ്മിലുള്ള ബന്ധം ഇതിന് തെളിവായി ചൂണ്ടിക്കാണിക്കപ്പെടാറുമുണ്ട്.

പരമ്പരാഗത സങ്കല്‍പ്പങ്ങള്‍

പരമ്പരാഗത സങ്കല്‍പ്പങ്ങള്‍

എന്നാല്‍ പരമ്പരാഗത സങ്കല്‍പ്പങ്ങളെ മാറ്റിയെഴുതാനുള്ള ശ്രമത്തിലാണ് യൂത്ത് ലീഗ്. യുവതീ സംഗമം കാസര്‍കോട്ട് കഴിഞ്ഞു. കണ്ണൂര്‍ ജില്ലയുടേത് 28ന് തലശേരിയില്‍ നടക്കും. ബാക്കി ജില്ലകളില്‍ അടുത്തമാസം നടക്കും.

യുവതീ സംഗത്തിന്റെ ലക്ഷ്യം

യുവതീ സംഗത്തിന്റെ ലക്ഷ്യം

മുസ്ലിം ലീഗ് കുടുംബങ്ങളെ സ്ത്രീകള്‍ക്ക് രാഷ്ട്രീയ ബോധമുണ്ടാക്കുകയാണ് യുവതീ സംഗത്തിന്റെ ലക്ഷ്യം. നിലവിലെ രാഷ്ട്രീയത്തെ കുറിച്ച് വ്യക്തമായ ബോധമില്ലെങ്കില്‍ ഇനിയുള്ള കാലം പിടിച്ചുനില്‍ക്കാന്‍ സാധിക്കില്ലെന്നാണ് യൂത്ത് ലീഗിന്റെ വിലയിരുത്തല്‍.

കോഴികോട് ശശി തരൂര്‍ പങ്കെടുക്കും

കോഴികോട് ശശി തരൂര്‍ പങ്കെടുക്കും

കോഴികോട് ജില്ലയുടെ യുവതീസംഗമം 28ന് തന്നെയാണ്. കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ യോഗത്തില്‍ സംബന്ധിക്കും. സംഘാടനത്തിലൂടെ ശാക്തീകരണം എന്നതാണ് സംഗമത്തിന്റെ പ്രമേയം.

വനിതാ ലീഗും ഹരിതയും

വനിതാ ലീഗും ഹരിതയും

വനിതാ ലീഗ് മാത്രമാണ് മുസ്ലിം ലീഗിനും പോഷക സംഘടനകള്‍ക്കുമുള്ള ഏക വനിതാ വിഭാഗം. വിദ്യാര്‍ഥി വിഭാഗമായ എംഎസ്എഫിന് ഹരിത എന്നൊരു വിഭാഗമുണ്ടെങ്കിലും സജീവമല്ല.

ഹരതിയും ഇറങ്ങുന്നു

ഹരതിയും ഇറങ്ങുന്നു

യൂത്ത് ലീഗിന് പുറമെ ഹരിതയും വനിതാ സംഗമങ്ങളും പ്രചാരണവും ശക്തമാക്കാനാണ് തീരുമാനം. യൂത്ത് ലീഗിന്റെ യുവതീ സംഗമത്തിന് ശേഷമായിരിക്കും ഹരിതയുടെ പരിപാടികള്‍.

യൂത്ത് ലീഗിന് വനിതാ വിഭാഗം വരുമോ?

യൂത്ത് ലീഗിന് വനിതാ വിഭാഗം വരുമോ?

മുസ്ലിം ലീഗിന് വനിതാ ലീഗ് എന്ന വനിതാ വിഭാഗമുണ്ട്. എംഎസ്എഫിന് ഹരിതയും. എന്നാല്‍ യൂത്ത് ലീഗിന് അത്തരമൊരു വിങില്ല. ഈ സാഹചര്യത്തില്‍ വനിതകള്‍ക്ക് പുതിയ കൂട്ടായ്മ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ് മനോരമയോട് പറഞ്ഞു.

യുവതികള്‍ അസംഘടിതരാണ്

യുവതികള്‍ അസംഘടിതരാണ്

മുസ്ലിം യുവതികള്‍ അസംഘടിതരാണ്. അവര്‍ക്ക് രാഷ്ട്രീയ വിദ്യാഭ്യാസം നല്‍കുക മാത്രമാണ് യുവതീ സംഗമങ്ങള്‍ കൊണ്ട്് ഉദ്ദേശിക്കുന്നത്. സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ കൂടി പരിഗണിക്കാനുള്ള നീക്കത്തിന്റെ തുടക്കമാണിതെന്നും ഫിറോസ് പറഞ്ഞു.

സംവരണ സീറ്റില്‍ മാത്രം

സംവരണ സീറ്റില്‍ മാത്രം

മുസ്ലിം രാഷ്ട്രീയ പാര്‍ട്ടികള്‍ക്കൊന്നും കാര്യമായി വനിതാ വിങ് പ്രവര്‍ത്തിക്കുന്നില്ല. മുസ്ലിം ലീഗിന് മലബാറില്‍ ശക്തമായ വേരോട്ടമുണ്ടെങ്കിലും പക്ഷേ, തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ സംവരണ സീറ്റില്‍ മാത്രമാണ് വനിതകളെ മല്‍സരിപ്പിക്കാറ്.

എസ്ഡിപിഐയുടെ വരവില്‍ ഭയമുണ്ടോ?

എസ്ഡിപിഐയുടെ വരവില്‍ ഭയമുണ്ടോ?

അതേസമയം, എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടി പോലുള്ള പുതിയ രാഷ്ട്രീയ പാര്‍ട്ടികള്‍ മുസ്ലിം സ്ത്രീകളെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ആകര്‍ഷിക്കുന്നുണ്ട്. അത് ഭാവിയില്‍ മുസ്ലിം ലീഗിന് തിരിച്ചടിയാകുമോ എന്ന ആശങ്കയും യൂത്ത് ലീഗിലെ ചില നേതാക്കള്‍ക്കുണ്ട്. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് പുതിയ നീക്കം.

English summary
Muslim Youth League starts Muslim woman to Politics campaign
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X