ഉണ്യാലില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച രണ്ട് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

  • Posted By: നാസർ
Subscribe to Oneindia Malayalam

മലപ്പുറം: താനൂര്‍ ഉണ്യാലിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ വലിയ കമ്മുട്ടകത്ത് നിസാറിനെ വെട്ടിക്കൊലപ്പടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ട് മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ഉണ്യാല്‍ സ്വദേശികളായ കാക്കിന്റെ പുരക്കല്‍ സൈനുല്‍ ആബിദ്(23), കോയാമുവിന്റെ പുരക്കല്‍ ഫിറോസ്(24)എന്നിവരാണ് അറസ്റ്റിലായത്. താനൂര്‍ സിഐ സി അലവിയും സംഘവും താനൂരില്‍ വച്ചാണ് പ്രതികളെ പിടികൂടിയത്.

ആധാറില്ലെങ്കില്‍ പ്രസവിക്കേണ്ടെന്ന് ജീവനക്കാര്‍; രക്തം തളംകെട്ടി വരാന്ത!! യുവതിക്ക് സംഭവിച്ചത്

കഴിഞ്ഞ ജനുവരി 30ന് പുലര്‍ച്ചെ 3ന് പഞ്ചാരമൂലക്ക് സമീപംവച്ചാണ് നിസാറിനെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. നിസാര്‍ സുഹൃത്തിനൊപ്പം ചാവക്കാട് നേര്‍ച്ച കഴിഞ്ഞു വരുന്നുണ്ടെന്ന വിവരം ലഭിച്ച ലീഗ് അക്രമികള്‍ പഞ്ചാരമൂല ഭാഗത്ത് ആയുധങ്ങളുമായി പതിയിരുന്നു. ബൈക്ക് തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്ത് സമീര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

asainulabid

സൈനുല്‍ ആബിദ്

firos

ഫിറോസ്(24)

നിസാറിന്റെ കൈകളും, കാലുകളും വെട്ടേറ്റതിനെ തുടര്‍ന്ന് അറ്റുതൂങ്ങിയിരുന്നു. കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 6ന് ഉണ്യാല്‍ ഫിഷറീസ് ഗ്രൗണ്ടില്‍ വച്ചുണ്ടായ ലീഗ് അക്രമത്തിലും നിസാറിന് പരിക്കേറ്റിരുന്നു. പറവണ്ണ ആലിന്‍ചുവട് കേന്ദ്രീകരിച്ചുള്ള മുസ്ലിംലീഗ് ക്വട്ടേഷന്‍ സംഘമാണ് ആക്രമണത്തിന് പിന്നില്‍. ഉണ്യാല്‍ തീരദേശമേഖലയിലെ ആക്രമണങ്ങളില്‍ പ്രതികള്‍ കൂടിയാണ് അറസ്റ്റിലായ സൈനുല്‍ ആബിദും, ഫിറോസുമെന്നും സിപിഎം ആരോപിച്ചു.

അതേസമയം ആക്രമണം ആസൂത്രണം ചെയ്ത ക്രിമിനല്‍ സംഘത്തിന്റെ നേതാക്കളെ ഇതുവരെയും പിടികൂടാനായിട്ടില്ല. ദൃക്‌സാക്ഷി മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാണെന്നാണ് പോലീസിന്റെ ഭാഷ്യം.


ഒഴൂരില്‍ സിപിഐഎം ജില്ലാ കമ്മിറ്റിയംഗം ഇ ജയന് നേരെ ആര്‍എസ്എസിന്റെ ആക്രമണമുണ്ടായി. താനൂരിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ മുസ്ലിംലീഗിന്റെ നേതൃത്വത്തിലും, കിഴക്കന്‍ മേഖലയില്‍ ആര്‍എസ്എസിന്റെയും അക്രമ വാഴ്ചയാണ് നടക്കുന്നത്. ഇരു വര്‍ഗീയ കക്ഷികളും ചേര്‍ന്ന് സിപിഐ എം പ്രവര്‍ത്തകരെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്ന സാഹചര്യത്തിലാണ് ബഹുജന പ്രതിഷേധം നടത്തുന്നതെന്ന് സിപിഎം ആരോപിച്ചു.

ബെഹ്‌റയെ നിയമിച്ചത് ചട്ടം ലംഘിച്ച്, വിജിലന്‍സിനെതിരെ ആക്ഷേപം കടുക്കുന്നു, കേസുകള്‍ക്ക് തുമ്പില്ല

കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപി ആയി മാറുന്നത് കണ്ട് വിറളി പിടിച്ചും, തീവ്രഹിന്ദുത്വ നിലപാടുകള്‍ മൃദുഹിന്ദുത്വ നിലപാടുകളായി മാറുന്നതില്‍ നിരാശ ബാധിച്ചും മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ സിപിഐ എമ്മിലേക്ക് മാറുന്ന ഒഴുക്ക് തടയാനാണ് താനൂരില്‍ ഇത്തരത്തിലുള്ള അക്രമങ്ങള്‍ക്ക് മുസ്ലിം ലീഗ് നേതൃത്വം നല്‍കുന്നതെന്ന് ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് അഡ്വ.പി എ മുഹമ്മദ് റിയാസ്. താനൂരില്‍ നടന്ന സിപിഐ എം ഉപവാസം സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യക്കാകെ ബദലായി മാറിക്കൊണ്ടിരിക്കുമ്പോള്‍ ബിജെപിക്ക് വിറളി പിടിക്കുന്നത് മനസ്സിലാക്കാം, എന്നാല്‍ മുസ്ലിം ലീഗിന് എന്തിനാണ് വിറളി പിടിക്കുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും, ദേശീയ രാഷ്ട്രീയത്തെ പ്രതിരോധിക്കാന്‍ മുസ്ലിം ലീഗിന് ആവില്ലെന്നും അതിന്റെ ഉത്തമ തെളിവാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ കാണാനായതെന്നും റിയാസ് കൂട്ടിച്ചേര്‍ത്തു.

English summary
Youth league workers arrested for attacking dyfi worker.Conflict will not ends in Thanur.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്