അത് വേറെ ലെവൽ, അതും ലുലു മാളിലെ ജനക്കൂട്ടത്തിനിടയിൽ വെച്ച്, അനുഭവം പറഞ്ഞ് കുഞ്ഞൻ പാണ്ടിക്കാട്
ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലിക്ക് കേരളത്തില്‍ ആരാധകര്‍ ഏറെയുണ്ട്. ഏറ്റവും സമ്പന്നനായ മലയാളിയായിരിക്കുമ്പോഴും അദ്ദേഹം യൂസഫലിയുടെ ലാളിത്യം കലര്‍ന്ന പെരുമാറ്റവും ജീവകാരുണ്യപ്രവര്‍ത്തികളുമൊക്കെയാണ് അതിന് കാരണം. യൂസഫലിയുടെ സഹായത്താല്‍ ജീവിതം മാറിമറിഞ്ഞവര്‍ നിരവധിയാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തെ കാണാന്‍ കാത്തിരിക്കുന്നവരും നിരവധി പേരുണ്ട്.
എംഎ യൂസഫലിയെ നേരില്‍ കാണാനും സംസാരിക്കാനും സാധിച്ച അനുഭവം പങ്കുവെയ്ക്കുകയാണ് യൂട്യൂബര്‍ ആയ കുഞ്ഞന്‍ പാണ്ടിക്കാട്. മൂവി വേള്‍ഡ് ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് യൂസഫലിയെ കണ്ടപ്പോള്‍ സംഭവിച്ചത് എന്തെന്ന് കുഞ്ഞന്‍ പാണ്ടിക്കാട് വിവരിക്കുന്നത്. നേരത്തെ ദുബായില്‍ വെച്ച് യൂസഫലിയെ കണ്ട വീഡിയോ യൂട്യൂബില്‍ പങ്കുവെച്ചപ്പോള്‍ കമന്റ് ബോക്‌സില്‍ നിരവധി വിമര്‍ശനം കേട്ടിരുന്നുവെന്ന് കുഞ്ഞന്‍ പാണ്ടിക്കാട് പറയുന്നു.

കുഞ്ഞന്‍ പാണ്ടിക്കാടിന്റെ വാക്കുകള്‍ ഇങ്ങനെ: അത് വേറെ ലെവല്‍ ആയിരുന്നു. അത്രയും ജനങ്ങളുടെ ഇടയില്‍ വെച്ചായിരുന്നു അത്. കോഴിക്കോട് ലുലു മാളിന്റെ ഉദ്ഘാടനത്തിന്റെ ഇടയിലായിരുന്നു. ഞാന്‍ പുറത്ത് ഒരു ഭാഗത്ത് നില്‍ക്കുകയായിരുന്നു. നമ്മളെ കണ്ട ഉടനെ യൂസഫലി സര്‍ കൈ ഉയര്‍ത്തി കാണിച്ച് ഇങ്ങോട്ട് വാ എന്ന് പറഞ്ഞു.
കണ്ട ഉടനെ കെട്ടിപ്പിടിച്ചു. അദ്ദേഹത്തിന്റെ അടുത്ത് നിന്നൊക്കെ ഒരു കെട്ടിപ്പിടുത്തം കിട്ടുക എന്ന് വെച്ചാല്‍ അതൊരു ഭാഗ്യമാണ്. അങ്ങനെയുളള ആളുകള്‍ക്ക് വരെ എന്നെ അറിയാം എന്നുളളത് വളരെ സന്തോഷമാണ്. അതിലും വലിയ ഭാഗ്യം എന്താണ് വേണ്ടത്.
മൂന്ന് പരിപാടികളില്‍ വെച്ച് അദ്ദേഹത്തെ കണ്ടിട്ടുണ്ട്. അപ്പോഴൊക്കെ സംസാരിക്കാനും സാധിച്ചിട്ടുണ്ട്. വീട്ടിലെ വിശേഷമൊക്കെ ചോദിച്ചിട്ടുണ്ട്. യൂസഫലിക്ക എന്ന് പറഞ്ഞാല്‍ അത് വേറൊരു ലെവല്‍ മാണിക്യക്കല്ലാണ്. ആ മൊതലിനെ കുറിച്ച് ഒന്നും പറയാനില്ല.
പണ്ട് സൗദിയിലൊക്കെ ഉണ്ടായിരുന്നപ്പോള്‍ യൂസഫലിക്കയെ കാണണം എന്നൊക്കെ ആഗ്രഹിച്ചിരുന്നു. ദുബായില്‍ ഒരു കല്യാണത്തിന് പോയിരുന്നു. അന്നാണ് ആദ്യം യൂസഫലിക്കയെ കാണുന്നത്. മൂപ്പരുടെ കൂടെ നില്‍ക്കുന്നത് മുഴുവന്‍ പോലീസും പട്ടാളവും ഒക്കെയാണ്. അടുക്കാന്‍ കഴിയില്ല. അദ്ദേഹം ഇറങ്ങുമ്പോള്‍ കാണാമെന്ന് കരുതി താന്‍ പുറത്തേക്ക് ഇറങ്ങി. വണ്ടിയില്‍ കയറിയ അദ്ദേഹം തന്നോട് കുറച്ച് അങ്ങോട്ട് വരാന്‍ പറഞ്ഞു. ഞാന്‍ വണ്ടിയില്‍ നിന്ന് ഇറങ്ങണോ എന്ന് ചോദിച്ചു. ഇറങ്ങുകയാണെങ്കില്‍ ഒരു വീഡിയോയും ഫോട്ടോയും എടുക്കാമായിരുന്നു എന്ന് താന്‍ പറഞ്ഞു. അദ്ദേഹം ഇറങ്ങി.
മകനെവിടെ എന്ന് തന്നോട് ചോദിച്ചു. അങ്ങനെ റിച്ചുവിനൊപ്പം വീഡിയോ ചെയ്തു. താനും മകനും ആ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. അതിലും തനിക്ക് ലഭിച്ച കമന്റുകള്‍ വലിഞ്ഞ് കയറി പോയി എന്ന തരത്തിലായിരുന്നു. ഏത് വിഐപി പരിപാടിക്ക് പോയാലും വലിഞ്ഞ് കയറിപ്പോയി, നിന്നെ ആരും വിളിച്ചിട്ടില്ല, അങ്ങോട്ട് പൈസ കൊടുത്തിട്ടാണ് എന്നൊക്കെയാണ് കമന്റുകള്‍.












Click it and Unblock the Notifications