Get Updates
Get notified of breaking news, exclusive insights, and must-see stories!

'ജംഷാദ് തോണ്ടിക്കൊണ്ടേയിരുന്നു, പുലര്‍ച്ചെ വരെ ഉറങ്ങിയില്ല': റിഫയുടെ മരണത്തില്‍ ദുരൂഹത; ഓഡിയോ

കോഴിക്കോട്: ദുബായില്‍ മരിച്ചനലയില്‍ കണ്ടെത്തിയ വ്‌ളോഗര്‍ റിഫ മെഹ്നുവിന്റെ മരണവുമായി ബന്ധപ്പെട്ട് ആദ്യ ഘട്ടത്തില്‍ തന്നെ ദുരൂഹതകള്‍ ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ ദുരൂഹത വര്‍ദ്ധിപ്പിക്കുന്ന ഒരു ഓഡിയോ സന്ദേശമാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

Recommended Video

cmsvideo
    'റിഫക്ക് കിട്ടിയത് അല്ലാഹുവിന്റെ ശിക്ഷ,മരണകാരണം ഇൻസ്റ്റയിലെ അഴിഞ്ഞാട്ടം !'

    മരണപ്പെടുന്നതിന്റെ മണിക്കൂറുകള്‍ക്ക് മുമ്പ് റിഫ മെഹ്നു ഏറ്റവും അടുത്ത സുഹൃത്തിന് അയച്ച ഒരു ഓഡിയോ സന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്. റിഫയും ഭര്‍ത്താവും മറ്റ് കുടുംബങ്ങളോടൊപ്പം ഫ്‌ളാറ്റ് പങ്കിട്ടാണ് താമസിച്ചിരുന്നത്. കൂടെ താമസിച്ചിരുന്ന ഒരാള്‍ക്കെതിരെയുള്ള ആരോപണങ്ങളാണ് ശബ്ദ സന്ദേശത്തില്‍ പുറത്തുവന്നിരിക്കുന്നത്. വിശദാംശങ്ങലിലേക്ക്....

    1

    ഈ മാസം ആദ്യമാണ് റിഫയെ ദുബായില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ദുബായ് ജാഫിലിയയിലെ താമസസ്ഥലത്താണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കോഴിക്കോട് ബാലുശേരി സ്വദേശിയായ റിഫ ഭര്‍ത്താവിനൊടൊപ്പമാണ് ദുബായില്‍ താമസിച്ചിരുന്നത്. യൂട്യൂപിലും മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും സജീവമായിരുന്ന റിഫ ഫാഷന്‍, വ്യത്യസ്ത ഭക്ഷണങ്ങള്‍ സംസ്‌കാരങ്ങള്‍ എന്നിവയായിരുന്നു വീഡിയോയില്‍ കാണിച്ചിരുന്നത്.

    2

    മരിക്കുന്നതിന്റെ തലേ ദിവസം വരെ റിഫ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. ബുര്‍ജ് ഖലീഫയ്ക്കു മുന്നില്‍ നിന്ന് ഇന്‍സ്റ്റഗ്രാം സ്റ്റോറി ചെയ്തതാണ് അവസാനത്തെ പോസ്റ്റ്. കഴിഞ്ഞ മാസമാണ് റിഫ ദുബായില്‍ എത്തിയത്. റിഫയുടെ മരണ കാരണം എന്താണെന്ന് ഇചുവരെ വ്യക്തമായിരുന്നില്ല. ഈ സാഹചര്യത്തിലാണ് പുതിയ ഓഡിയോ ക്ലിപ്പ് പുറത്തുവന്നിരിക്കുന്നത്.

    3

    ഓഡിയോ സന്ദേശത്തില്‍ റിഫ പറയുന്നത് ഇങ്ങനെയാണ്, മെഹ്നു ഉണ്ട് എന്ന ധൈര്യത്തിലാണ് ഞാന്‍ ഇറങ്ങുന്നത്. ഇന്നലെ ബൂര്‍ജ് ഖലീഫയിലൊക്കെ പോയ്ി വന്ന ക്ഷീണത്തിലാണ് ഞാന്‍ ഉറങ്ങുന്നത്. ഉറങ്ങിയപ്പോഴാണ്, ഇ ചങ്ങായി, ജംഷാദ് എന്നെ ഇങ്ങനെ തോണ്ടി വിളിക്കുന്നത്. ഫാന്‍ ഓഫാക്കുന്ന്, എന്തൊക്കെയോ കളിക്കുന്നു. ഞാന്‍ മെഹ്നു ഉണ്ടെന്ന ധൈര്യത്തിലാണ് കിടന്നുറങ്ങുന്നത്.

    4

    ജംഷാദ് എത്ര ഫ്രണ്ടായാലും ഒറ്റയ്‌ക്കൊക്കെ കിടന്നുറങ്ങുമ്പോള്‍, എതൊരാള്‍ക്കും എന്തെങ്കിലും തോന്നും. ഞാന്‍ കിടക്കുന്നത് മെഹ്നു ഉണ്ടാകുമെന്ന ധൈര്യത്തിലാണ്. നോക്കുമ്പോള്‍ മെഹ്നു പോയിരിക്കുന്നു. എനിക്ക് നല്ല ദേഷ്യം വന്നു. പുലര്‍ച്ചെ വരെ ഞാന്‍ ഉറങ്ങാതെ കാത്തിരിക്കേണ്ടി വന്നു. കാരണം ജംഷാദ് ഇങ്ങനെ തോണ്ടിക്കൊണ്ടിരിക്കുന്നു. ആര്‍ക്ക എപ്പോഴാ മനസുമാറുക എന്നറിയില്ലല്ലോ, ഇതിന്റെ ചിന്ത ഒന്നും മെഹ്നുവിന് ഇല്ല- റിഫ ഓഡിയോ സന്ദേശത്തില്‍ പറഞ്ഞു. മനോരമ ഓണ്‍ലൈനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

    5

    അതേസമയം, റിഫയുടെ മരണത്തിന് പിന്നാലെ നാട്ടുകാരും ബന്ധുക്കളും ദുരൂഹത ആരോപിച്ചിരുന്നു. ആത്മഹത്യ ചെയ്യാനുള്ള കാരണങ്ങള്‍ ഒന്നും റിഫയ്ക്കില്ലെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. മരിക്കുന്നതിന് മുമ്പ് റിഫ വീട്ടുകാരുമായി സംസാരിച്ചിരുന്നു. മകന് ചുംബനം നല്‍കിയ ശേഷമാണ് സംസാരം അവസാനിപ്പിച്ചത്. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു റിഫയുടെ വിവാഹം. റിഫ മരിക്കാനിടയായ കാരണം എന്താണെന്ന് അന്വേഷിക്കുകയാണ് ബന്ധുക്കള്‍. ഒന്നര വയസുള്ള മകനെ വീട്ടുകാരെ എല്‍പ്പിച്ചാണ് റിഫ ദുബായില്‍ ജോലി തേടിയെത്തിയത്.

    6

    അമ്പലപ്പറമ്പില്‍ റാഷിദ് - ഷെറീന ദമ്പതികളുടെ മകളാണ് റിഫ. ദുബായിലെ കരാമയില്‍ പര്‍ദ ഷോറൂമിലായിരുന്നു റിഫക്ക് ജോലി. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട നീലേശ്വരം സ്വദേശി മെഹ്നാസുമായുള്ള പ്രണയം വിവാഹത്തിലെത്തി. പാവണ്ടൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് പ്ലസ് ടു കഴിഞ്ഞ റിഫയുടെ യുട്യൂബ് പരിപാടികളെക്കുറിച്ച് നാട്ടുകാര്‍ക്കും നല്ല അഭിപ്രായമായിരുന്നു. ഫാഷന്‍, വ്യത്യസ്ത ഭക്ഷണങ്ങള്‍, സംസ്‌കാരങ്ങള്‍ എന്നിവയായിരുന്നു റിഫയുടെ വ്ളോഗിലെ ഉള്ളടക്കങ്ങള്‍. വ്ളോഗിംങ് കൂടാതെ റിഫയും ഭര്‍ത്താവും ചേര്‍ന്ന് നിരവധി മ്യൂസിക് ആല്‍ബങ്ങളും ചെയ്തിട്ടുണ്ട്. ഇന്‍സ്റ്റാഗ്രാമില്‍ മൂന്ന് ലക്ഷത്തോളം ഫോളോവേഴ്സും യൂട്യൂബില്‍ മുപ്പതിനായിരത്തിലധികം ഫോളോവേഴ്സും റിഫയുടെ ചാനലിനുണ്ട്. റിഫ മെഹ്നു 919 എന്നാണ് യൂട്യൂബ് ചാനലിന്റെ് പേര്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+