കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുവമോര്‍ച്ച സമരം: ചിത്രങ്ങള്‍

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: അനാഥാലയ വിവാദം കേന്ദ്ര ഏജന്‍സി അന്വേഷിക്കണം എന്നാവശ്യപ്പെട്ട് യുവമോര്‍ച്ച നടത്തിയ നിയമസഭ മാര്‍ച്ച് അക്രമാസക്തമായി. കുറച്ച് നാളുകളായി തലസ്ഥാനം മറന്നുപോയിരുന്ന തെരുവ് യുദ്ധങ്ങള്‍ക്ക് വീണ്ടും തുടക്കമായി എന്നും പറയാം.

ജലപീരങ്കിയും കണ്ണീര്‍വാതക ഷെല്ലുകളുമായാണ് പോലീസ് യുവമോര്‍ച്ച പ്രവര്‍ത്തകരുടെ സമരത്തെ നേരിട്ടത്. ആദ്യം ചിതറിയോടിയെ പ്രവര്‍ത്തകര്‍ വീണ്ടും സംഘടിച്ചെത്തിയതോടെ പോലീസിന്റെ പ്രതിരോധവും ശക്തമായി.

യുവമോര്‍ച്ചയുടെ പ്രതിഷേധസമരത്തിന്റെ ചിത്രങ്ങള്‍ കാണാം...

സെക്രട്ടേറിയറ്റിന് മുന്നില്‍ നിന്ന്

സെക്രട്ടേറിയറ്റിന് മുന്നില്‍ നിന്ന്

സെക്രട്ടേറിയറ്റിന് മുന്നില്‍ നിന്നാണ് യുവ മോര്‍ച്ച പ്രവര്‍ത്തകരുടെ മാര്‍ച്ച് തുടങ്ങിയത്. നിയമസഭക്ക് മുന്നില്‍ പോലീസ് കാത്ത് നില്‍ക്കുന്നുണ്ടായിരുന്നു.

ബാരിക്കേഡ്

ബാരിക്കേഡ്

നിയമസഭ കവാടത്തിന് മുന്നില്‍ എത്തും മുമ്പേ പോലീസ് ബാരിക്കേഡുകള്‍ തീര്‍ത്തിരുന്നു. പക്ഷേ പ്രതിഷേധക്കാര്‍ അടങ്ങുമോ...

ജലപീരങ്കിയും ഗ്രനേഡും

ജലപീരങ്കിയും ഗ്രനേഡും

ബാരിക്കേഡ് ഭേദിച്ച് അകത്ത് കടക്കാന്‍ ശ്രമിച്ചതേയുള്ളൂ, പോലീസ് ജലപീരങ്കിയും ഗ്രനേഡും ഉപയോഗിക്കാന്‍ തുടങ്ങി. ഇതോടെ പ്രവര്‍ത്തകര്‍ ചിതറിയോടി.

പരിക്കേറ്റവര്‍

പരിക്കേറ്റവര്‍

ഗ്രനേഡും ജലപീരങ്കിയും... പരിക്കേല്‍ക്കാന്‍ ഇതൊക്കെത്തന്നെ ധാരാളം.

English summary
Yuva Morcha protest and police attack... photos.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X