'അമ്പിളി എന്നെ ചതിച്ചു '!യുവമോർച്ച സെക്രട്ടറി പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ദുരൂഹതയേറുന്നു

  • By: ഡെന്നീസ്
Subscribe to Oneindia Malayalam

തിരുവനന്തപുരം: യുവമോർച്ച പാലക്കാട് ജില്ലാ സെക്രട്ടറിയെ ആറ്റിങ്ങലിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത വർദ്ധിക്കുന്നു. യുവമോർച്ച പാലക്കാട് ജില്ലാ സെക്രട്ടറി സജിൻ രാജി(31)നെയാണ് വ്യാഴാഴ്ച രാവിലെ മാമം പാലത്തിന് സമീപത്തെ കടത്തിണ്ണയിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്.

കൂടുതൽ സിനിമാക്കാരെ വിളിച്ചുവരുത്തി;ആന്റോയും പ്രസാദും എല്ലാം തുറന്നുപറഞ്ഞു?നാദിർഷയുടെ സുഹൃത്തുക്കളും

നടിയെ ആക്രമിച്ച കേസ്;മഞ്ജു വാര്യരെ ചോദ്യം ചെയ്തു!കൊച്ചിയിലെ ഹോട്ടലിൽ,മഞ്ജുവിനോട് തട്ടിക്കയറി എഡിജിപി

മാമം പാലത്തിന് സമീപത്തുള്ള ഡ്രൈവിംഗ് സ്കൂളിന്റെ പാർക്കിംഗ് ഗ്രൗണ്ടിനോട് ചേർന്ന കടത്തിണ്ണയിലാണ് സജിൻ രാജിനെ പൊള്ളലേറ്റ നിലയിൽ രാവിലെ ആറ് മണിയോടെ കണ്ടെത്തിയത്. സമീപത്തെ കടയിലെ കാവൽക്കാരനാണ് ആദ്യം സജിൻ രാജിനെ കണ്ടത്.

മലപ്പുറത്ത് ഡെങ്കിപ്പനി ബാധിച്ച് വനിതാ ഡോക്ടർ മരിച്ചു; സംസ്ഥാനത്ത് നാലു പനി മരണം കൂടി...

ഈ സമയത്ത് അടുത്തെങ്ങും മറ്റാരെയും കണ്ടില്ലെന്നും,വാഹനങ്ങളൊന്നും കടന്നുപോയതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നുമാണ് കാവൽക്കാരൻ പോലീസിനോട് പറഞ്ഞത്. സജിൻ ഓടിച്ചുവന്നിരുന്നുവെന്ന് കരുതുന്ന കാർ ഇതിന് സമീപത്തുണ്ടായിരുന്നു. എന്നാൽ സജിൻ രാജ് എന്താവശ്യത്തിനാണ് തിരുവനന്തപുരത്തേക്ക് വന്നതെന്ന കാര്യം ഇതുവരെ വ്യക്തമല്ല.

വ്യാഴാഴ്ച രാവിലെ...

വ്യാഴാഴ്ച രാവിലെ...

ജൂലായ് 6 വ്യാഴാഴ്ച രാവിലെ ആറു മണിയോടെയാണ് ആറ്റിങ്ങൽ മാമം പാലത്തിന് സമീപത്തെ ഡ്രൈവിംഗ് സ്കൂളിന്റെ പാർക്കിംഗ് ഗ്രൗണ്ടിനോട് ചേർന്ന കടത്തിണ്ണയിൽ സജിൻ രാജിനെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തുന്നത്.

വാടകയ്ക്കെടുത്ത ടാക്സി കാർ...

വാടകയ്ക്കെടുത്ത ടാക്സി കാർ...

സമീപത്തെ കടയുടെ കാവൽക്കാരനാണ് സജിൻ രാജിനെ പൊള്ളലേറ്റ നിലയിൽ ആദ്യം കണ്ടത്. ഇതിന് സമീപത്ത് നിന്നും ഒരു ടാക്സി കാർ കണ്ടെത്തിയിട്ടുണ്ട്. സജിൻ രാജ് വാടകയ്ക്കെടുത്ത ടാക്സി കാറാണ് ഇതെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

വസ്ത്രങ്ങളെല്ലാം കരിഞ്ഞുപോയി...

വസ്ത്രങ്ങളെല്ലാം കരിഞ്ഞുപോയി...

സജിൻ രാജിനെ തലയ്ക്ക് താഴെ പൂർണ്ണമായും പൊള്ളലേറ്റ നിലയിലാണ് കണ്ടെത്തിയത്. രാവിലെ അഞ്ചിനും ആറിനുമിടയിലാകാം പൊള്ളലേറ്റതെന്നാണ് പോലീസിന്റെ നിഗമനം. സജിൻ രാജിന്റെ വസ്ത്രങ്ങളെല്ലാം കരിഞ്ഞുപോയിരുന്നു. കാർ നിർത്തിയ ശേഷം ഇയാൾ തന്നെ ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തിയതാകാം എന്നാണ് പോലീസിന്റെ നിഗമനം.

ചലനമുണ്ടായിരുന്നു...

ചലനമുണ്ടായിരുന്നു...

തലയിലൂടെ പെട്രോളൊഴിക്കാതിരുന്നതിനെ തുടർന്നാണ് പോലീസ് ഇത്തരമൊരു നിഗമനത്തിലെത്തിയിരിക്കുന്നത്. അതേസമയം, സജിൻ രാജിനെ പൊള്ളലേറ്റ നിലയിൽ ആദ്യം കണ്ടെത്തുമ്പോൽ ഞെരക്കവും ചലനവുമുണ്ടായിരുന്നു എന്നാണ് പറയുന്നത്.

അമ്പിളി എന്നെ ചതിച്ചു...

അമ്പിളി എന്നെ ചതിച്ചു...

സജിൻ രാജ് വന്ന കാറിൽ നിന്നും ഒരു കവർ പോലീസിന് ലഭിച്ചിരുന്നു. 'ഒറ്റപ്പാലം സ്വദേശി, അച്ഛൻ രാജൻ,ലാലു 30' എന്നും, 'അമ്പിളി എന്നെ ചതിച്ചു, മണ്ണൂർക്കാവ് ശിവക്ഷേത്രം 3 ലക്ഷം' എന്നുമാണ് ഈ കവറിന് പുറത്ത് എഴുതിയിരുന്നത്.

ഫോണുകൾ കണ്ടെത്താനായില്ല...

ഫോണുകൾ കണ്ടെത്താനായില്ല...

മരിച്ച സജിൻ രാജ് രണ്ട് മൊബൈൽ ഫോണുകൾ ഉപയോഗിച്ചിരുന്നു. എന്നാൽ ഈ മൊബൈൽ ഫോണുകൾ കണ്ടെത്താനായിട്ടില്ല.

തിരുവനന്തപുരത്തേക്ക് എന്തിന്?

തിരുവനന്തപുരത്തേക്ക് എന്തിന്?

പാലക്കാട് നിന്നും സജിൻ രാജ് എന്തിനാണ് തിരുവനന്തപുരത്തേക്ക് വന്നതെന്ന കാര്യവും ഇതുവരെ വ്യക്തമായിട്ടില്ല. എവിടെ പോകുന്നുവെന്ന കാര്യം ആരോടും പറയാതെയാണ് സജിൻ തിരുവനന്തപുരത്തേക്ക് യാത്രതിരിച്ചത്.

മികച്ച വ്യക്തിത്വം...

മികച്ച വ്യക്തിത്വം...

നാട്ടിൽ മികച്ച വ്യക്തിത്വം സൂക്ഷിച്ചിരുന്ന രാഷ്ട്രീയ നേതാവായിരുന്നു സജിൻ രാജ്. സാമ്പത്തിക പ്രശ്നങ്ങൾ നേരിട്ടിരുന്നില്ലെന്നും, അഥവാ ഉണ്ടെങ്കിൽ തന്നെ അതെല്ലാം പരിഹരിക്കാനുള്ള കുടുംബ പശ്ചാത്തലമുള്ള വ്യക്തിയായിരുന്നു സജിനെന്നുമാണ് ബന്ധുക്കൾ പറയുന്നത്.

പോലീസ് അന്വേഷണം...

പോലീസ് അന്വേഷണം...

സംഭവം ആത്മഹത്യയാണോ കൊലപാതകമാണോ എന്ന കാര്യം പോലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. കാറിൽ മാറ്റാരെങ്കിലും ഉണ്ടായിരുന്നോ, കാറിനെ മറ്റേതെങ്കിലും വാഹനം പിന്തുടർന്നിരുന്നോ എന്നതെല്ലാം കണ്ടെത്താനായി ദേശീയപാതയിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിക്കുന്നുണ്ട്.

English summary
yuvamorcha palakkad secretary's death,police investigation is going on.
Please Wait while comments are loading...