കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്തംഗമായി നിഖിത ജോബി
കൊല്ലം: കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് അംഗമായി 21 വയസ്സുകാരി. നിഖിത ജോബിയാണ് ഈ നേട്ടം സ്വന്തമാക്കിയത്. പറവൂർ വടക്കേക്കര പഞ്ചായത്തിലെ 11-ാം വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ആണ് നിഖിത യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചത്. 228 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.
പഞ്ചായത്തംഗം ആയിരുന്ന നിഖിതയുടെ പിതാവ് പി.ജെ. ജോബി കൊടുങ്ങല്ലൂരിൽ വാഹന അപകടത്തിൽ മരിച്ചതിന് പിന്നാലെയാണ് വാർഡിൽ ഉപതിരഞ്ഞെടുപ്പ് നടന്നത്. വടക്കേക്കര പഞ്ചായത്തിൽ നടന്ന ചടങ്ങിൽ പ്രസിഡൻറ് രശ്മി അനിൽകുമാർ നിഖിതയ്ക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

PC:fb
ജേർണലിസം പി.ജി ഡിപ്ലോമ ബിരുദധാരിയാണ് നിഖിത 2001 നവംബർ 12നാണ് ജനിച്ചത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ പത്തനംതിട്ട അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റായി രേഷ്മ മറിയം റോയ് 21-ാം വയസിൽ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2022ൽ പാലക്കാട് ജില്ലയിലെ കൂടല്ലൂർ പഞ്ചായത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച സി പിഎമ്മിൻറെ കെ മണികണ്ഠനും 21 വയസായിരുന്നു. മേയ് 5നാണ് അച്ഛൻ മരിച്ചത്. തുടർന്നാണ് പഞ്ചായത്തിൽ ഉപതിരഞ്ഞെടുപ്പ് വന്നത്.
ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി വീട്ടുകാരും പാർട്ടിപ്രവർത്തകരും നിർബന്ധിച്ചതോടുകൂടിയാണ് മത്സര രംഗത്തേക്ക് ഇറങ്ങിയത്. സിപിഎമ്മിന്റെ ഉരുക്ക് കോട്ടയായിരുന്ന വാർഡ് അച്ഛനിലൂടെയായിരുന്നു കോൺഗ്രസ് പിടിച്ചെടുത്തത്. അതുകൊണ്ട് തന്നെ വാർഡിൽ മികച്ച പ്രകടനം പാർട്ടിയും അച്ഛനും ശ്രമിച്ചിരുന്ന, നിഖിത പറഞ്ഞു, മാതൃഭൂമിയോടായിരുന്നു പ്രതികരണം.
തിരഞ്ഞെടുപ്പിൽ വിജയിക്കാനായതിൽ അതിയായ സന്തോഷമുണ്ട്. അച്ഛനെ സഹായിച്ചിരുന്നതിനാൽ കുറച്ചു കാര്യങ്ങളൊക്കെ അറിയാം. അച്ഛൻ തുടങ്ങിവെച്ച പ്രവർത്തനങ്ങൾ പൂർത്തിയാക്കണം എന്ന ആഗ്രഹമുണ്ട്, അവർ പറഞ്ഞു
അതേസമയം, കെ സുധാകരൻ നിഖിതയ്ക്ക് ആശംസകൾ അറിയിച്ചു, മുന്നോട്ടുള്ള യാത്രയ്ക്ക് നിഖിത ജോബിക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നുവെന്ന് കെ സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു.
കെ സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റ്:
കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് മെമ്പർ ആയി പറവൂർ വടക്കേക്കര പഞ്ചായത്തിൽ കോൺഗ്രസ് അംഗം നിഖിത ജോബി സത്യപ്രതിജ്ഞ ചെയ്തു. കോൺഗ്രസിന്റെ രാഷ്ട്രീയം ഹൃദയത്തിലേറ്റുന്ന ജേർണലിസം ബിരുദധാരിയായ നിഖിത 228 വോട്ടുകളുടെ വമ്പൻ ഭൂരിപക്ഷത്തിലാണ് സിപിഎമ്മിന്റെ ഉരുക്ക് കോട്ടയിൽ വിജയം കരസ്ഥമാക്കിയത്.
മുന്നോട്ടുള്ള യാത്രയ്ക്ക് നിഖിത ജോബിക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.












Click it and Unblock the Notifications