കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സംസ്ഥാന ഭവന നിര്‍മാണ ബോര്‍ഡ് വായ്പ പദ്ധതിവഴി സംസ്ഥാനത്തു നിര്‍മിച്ചത് 7 ലക്ഷം വീടുകള്‍

  • By Desk
Google Oneindia Malayalam News

കൊല്ലം: സംസ്ഥാന ഭവന നിര്‍മാണ ബോര്‍ഡ് നല്‍കുന്ന ഭവനവായ്പ ഉപയോഗിച്ച് ഇതുവരെ ഏഴു ലക്ഷം ഭവനങ്ങള്‍ സംസ്ഥാനത്തു നിര്‍മിച്ചിട്ടുള്ളതായി റവന്യൂഭവന നിര്‍മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍. കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ഭവന നിര്‍മാണ വായ്പാ കുടിശിക നിവാരണ അദാലത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭവന നിര്‍മാണ ബോര്‍ഡില്‍ നിന്നും വായ്പ എടുത്തിട്ടുള്ള യഥാസമയം അടച്ചു തീര്‍ക്കാത്തവരുടെ വായ്പാ തുകയും ഇതുവരെ തിരിച്ചടച്ച തുകയുമുള്‍പ്പെടെ പരിശോധിച്ചതിനു ശേഷമാണ് ഇങ്ങനൊരു അദാലത്ത് സംഘടിപ്പിക്കുന്നത്.

ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിവഴി ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ജില്ലയിലെ 68 ഗുണഭോക്താക്കള്‍ക്ക് കുടിശിക തീര്‍പ്പാക്കാനുള്ള അവസരം അദാലത്ത് വഴി ഒരുക്കിയിരിക്കുന്നതെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. ഭവന നിര്‍മാണ ബോര്‍ഡ് 2000 ത്തിനു മുന്‍പ് വിതരണം ചെയ്ത വായ്പയിന്‍ന്മേല്‍ കുടിശ്ശിക നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന വ്യാപകമായി ഭവന വായ്പാ തീര്‍പ്പാക്കല്‍ അദാലത്തുകള്‍ സംഘടിപ്പിക്കുന്നുണ്ട്. ജില്ലയിലെ 38 വില്ലേജുകളിലെ 74 ഗുണഭോക്താക്കളില്‍ നിന്നായി 6 കോടി 96 ലക്ഷം രൂപയാണ് ബോര്‍ഡിന് ലഭിക്കാനുള്ളത്.

echandrasekhar

വായ്പ എടുത്തിട്ടുള്ള തിരിച്ചടക്കാന്‍ ശേഷിയില്ലാത്ത ഗുണഭോക്താക്കളെ കണ്ടെത്തുകയും അവരുടെ സാമ്പത്തിക ആരോഗ്യ സ്ഥിതികളുടെ അടിസ്ഥാനത്തില്‍ പലിശ, കൂട്ടുപലിശ, പിഴപലിശ എന്നിവ ഒഴിവാക്കുകയും മൂന്ന് മാസത്തിനുള്ളില്‍ മൂന്ന് തവണകളായി തിരിച്ചടക്കാനുള്ള അവസരം ലഭ്യമാക്കുകയാണ് അദാലത്ത്‌ കൊണ്ട് ഉദേശിക്കുന്നത്.

എം. മുകേഷ് എം. എല്‍.എ അധ്യക്ഷനായ ചടങ്ങില്‍ എന്‍. കെ. പ്രേമചന്ദ്രന്‍ എം.പി. മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. വേണുഗോപാല്‍, സംസ്ഥാന ഭവന നിര്‍മാണ ബോര്‍ഡ് ചെയര്‍മാന്‍ പി. പ്രസാദ്, സംസ്ഥാന ഭവന നിര്‍മാണ ബോര്‍ഡ് അംഗം ജി. സരസ്വതി, സംസ്ഥാന ഭവന നിര്‍മാണ ബോര്‍ഡ് സെക്രട്ടറി ബി. അബ്ദുള്‍ നാസര്‍, സംസ്ഥാന ഭവന നിര്‍മാണ ബോര്‍ഡ് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ പി.എന്‍. റാണി തുടങ്ങിയവര്‍ പങ്കെടുത്തു.

English summary
7 lakhs houses builts in kerala under state housing board scheme
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X