കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊല്ലത്ത് 75 പേര്‍ക്ക് കൊവിഡ്-19; 65 പേര്‍ക്കും സമ്പര്‍ക്കം വഴി രോഗബാധ

Array

Google Oneindia Malayalam News

കൊല്ലം: കൊല്ലം ജില്ലയില്‍ ഇന്ന് 75 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്നുമെത്തിയ 2 പേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയ 8 പേര്‍ക്കും സമ്പര്‍ക്കം മൂലം 65 പേര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. ജില്ലയില്‍ ഇന്ന് 26 പേര്‍ രോഗമുക്തി നേടി. വിദേശത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

ഇടമുളയ്ക്കല്‍ ഒഴുകുപാറയ്ക്കല്‍ സ്വദേശി 35, കടയ്ക്കല്‍ വടക്കേവയല്‍ സ്വദേശി 60 എന്നിവരാണ് വിദേശത്ത് നിന്നുമെത്തി കൊവിഡ് സ്ഥിരീകരിച്ചത്.
കൊട്ടാരക്കര ഗാന്ധിമുക്ക് സ്വദേശിനി 25, കൊല്ലം കോര്‍പ്പറേഷന്‍ പോര്‍ട്ട് കൊല്ലം നിവാസി 28, കൊല്ലം കോര്‍പ്പറേഷന്‍ പോര്‍ട്ട് കൊല്ലം നിവാസി 19, ചിതറ ചിറവൂര്‍ സ്വദേശി 36, തഴവ സ്വദേശി 49, തൃക്കടവൂര്‍ മതിലില്‍ സ്വദേശി 36, തൃക്കോവില്‍വട്ടം ഡീസന്റ് ജംഗ്ഷന്‍ സ്വദേശി 31, തെന്മല ഉറുകുന്ന് സ്വദേശി 43 എന്നിവര്‍ ഇതര സംസ്ഥാനത്ത് നിന്നും എത്തി കൊവിഡ് സ്ഥിരീകരിച്ചതാണ്.

corona

അതേസമയം സംസ്ഥാനത്ത് ഇന്ന് 1608 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 362 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 321 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 151 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 118 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 106 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 91 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 85 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 81 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 74 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 52 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 49 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 48 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 39 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 31 പേര്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് ഇന്ന് 20 പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ടില്‍ ഉള്‍പ്പെടുത്തി. തിരുവന്തപുരം ജില്ലയിലെ വെമ്പായം (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 15, 21), കരവാരം (സബ് വാര്‍ഡ് 6), തിരുപുറം (2, 3), മാണിക്കല്‍ (18, 19, 20), മടവൂര്‍ (15), പുല്ലമ്പാറ (3, 11, 12, 15), പാങ്ങോട് (10), തൃശൂര്‍ ജില്ലയിലെ മുല്ലശേരി (4), കടങ്ങോട് (11), പാഞ്ഞാള്‍ (11), ഇടുക്കി ജില്ലയിലെ പീരുമേട് (9), വാത്തിക്കുടി (13), ഇടവെട്ടി (സബ് വാര്‍ഡ് 11), പാലക്കാട് ജില്ലയിലെ എരിമയൂര്‍ (14, 16), വടക്കാഞ്ചേരി (8), അയിലൂര്‍ (7), കോഴിക്കോട് ജില്ലയിലെ കിഴക്കോത്ത് (5, 7, 8, 1, 9 (സബ് വാര്‍ഡ്), മലപ്പുറം ജില്ലയിലെ മൂത്തേടം (5, 7, 9, 10), കൊല്ലം ജില്ലയിലെ ഇളമ്പൂര്‍ (12), പത്തനംതിട്ട ജില്ലയിലെ ഇലന്തൂര്‍ (2, 5 , 12 (സബ് വാര്‍ഡ്) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.

ജോസ് കെ മാണിയുമായി രാഹുല്‍ സംസാരിച്ചു? രാജ്യസഭ വോട്ടില്‍ തീരുമാനം 23 ന്, യുഡിഎഫിലേക്ക് മടങ്ങുമോജോസ് കെ മാണിയുമായി രാഹുല്‍ സംസാരിച്ചു? രാജ്യസഭ വോട്ടില്‍ തീരുമാനം 23 ന്, യുഡിഎഫിലേക്ക് മടങ്ങുമോ

English summary
75 and more covid-19 cases confirmed in kollam today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X