Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്ലസ്ടു പരീക്ഷാഫലം പിൻവലിച്ചെന്ന് വ്യാജ പ്രചാരണം; ബിജെപി പഞ്ചായത്തം​ഗം അറസ്റ്റിൽ

കൊല്ലം: വിദ്യാഭ്യാസ വകുപ്പിനെതിരെ വ്യാജ പ്രചാരണം നടത്തിയെന്ന പരാതിയിൽ ബിജെപി നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പോരുവഴി പഞ്ചായത്തിലെ എട്ടാം വാർഡ് ആയ അമ്പലത്തുംഭാഗത്തിലെ ബിജെപി വാർഡ് മെമ്പർ ആണ് അറസ്റ്റിലായ നിഖിൽ മനോഹർ. ഇയാൾ യൂട്യൂബറും പാരലൽ കോളേജ് അധ്യാപകനും ആണ്. തിരുവനന്തപുരം കന്റോൺമെന്റ് പോലീസ് ആണ് നിഖിലിനെ അറസ്റ്റ് ചെയ്തത്. വീട് വളഞ്ഞാണ് പോലീസ് ഇയാളെ പിടികൂടിയത്. ഇയാളെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി.

പ്ലസ്ടു പരീക്ഷാഫലം പിൻവലിച്ചെന്ന തരത്തിൽ ഇയാൾ യൂട്യൂബ് ചാനലിൽ പ്രചാരണം നടത്തുകയായിരുന്നു. ഇതിന് പിന്നാലെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി‌ നൽകിയ പരാതിയിലാണ് ഇയാൾക്കെതിരെ നടപടി എടുത്തത്. പ്ലസ്ടു പരീക്ഷാഫലം വന്നതിന് ശേഷം ഫലത്തിൽ അപാകതകളുണ്ടെന്നും അതുകൊണ്ട് റിസൾട്ട് പിൻവലിക്കുന്നു എന്നുമാണ് നിഖിൽ വീഡിയോയിൽ പറഞ്ഞത്. പരാതിക്ക് പിന്നാലെ ഇയാൾ വീഡിയോ ഡിലീറ്റ് ചെയ്തിരുന്നു. നിഖിലിന്റെ അറസ്റ്റിന് പിന്നാലെ പ്രതിയുടെ ഫോട്ടം സഹിതം മന്ത്രി ശിവൻകുട്ടി ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു.

plustwo3334

PC: FaceBookm, V Shivankutty

പ്ലസ്ടു പരീക്ഷാഫലം മേയ് 25നാണ് പ്രഖ്യാപിച്ചത്. മുൻ വർഷത്തെക്കാൾ വിജയശതമാനത്തിൽ നേരിയ കുറവ് ഉണ്ടായിരുന്നു. മൂന്നു ലക്ഷത്തി എഴുപ്പത്തി ആറായിരം പേരായിരുന്നു. പരീക്ഷ എഴുതിയത്. വിജയ ശതമാനം 82.95 ആണ്. കഴിഞ്ഞ വർഷത്തെക്കാൾ 0.92 ശതമാനമാണ് ഈ വർഷത്തെ പ്ലസ്ടു വിജയ ശതമാനത്തിൽ കുറവ് വന്നത്, സയൻസിന് 87.31 ആണ് വിജയ ശതമാനം , ഹ്യൂമാനിറ്റീസിന് 71.93 ശതമാനവും കോമേഴ്സിന് 82.75 ശതമാനവുമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+