കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മകളെ ശല്യം ചെയ്യുന്നെന്ന് പരാതി; പൊലീസ് ചോദ്യം ചെയ്ത യുവാവ് ആത്മഹത്യ ചെയ്തു

യുവാവിന്റെ മരണത്തില്‍ അന്വേഷണം വേണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്.

Google Oneindia Malayalam News
kollam

കൊല്ലം: മകളെ ശല്യം ചെയ്യുന്നെന്ന് രക്ഷിതാവിന്റെ പരാതിയില്‍ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച യുവാവ് ജീവനൊടുക്കി. ചവറ സ്വദേശിയായ അശ്വന്താണ് മരിച്ചത്. മകളെ ശല്യം ചെയ്യുന്നുവെന്ന് പൊലീസ് ക്യാമ്പിലെ അസി. കമാന്റ് ഓഫീസറുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇന്നലെ അശ്വന്തിനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയത്. അശ്വന്തില്‍ നിന്ന് വിവരം ചോദിച്ചറിയുന്ന സമയത്ത് പെണ്‍കുട്ടി കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.

തുടര്‍ന്ന് മണിക്കൂറുകളോളം ചോദ്യം ചെയ്തതിന് ശേഷമാണ് അശ്വന്തിനെ പൊലീസ് വിട്ടയച്ചത്. കഴിഞ്ഞ ദിവസം രാവിലെ വീണ്ടും ഹാജരാകണമെന്ന് നിര്‍ദ്ദേശമുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യങ്ങള്‍ ഒന്നും തന്നെ അശ്വന്തിന്റെ വീട്ടുകാര്‍ക്ക് അറിയില്ലായിരുന്നു. രാത്രി 10.30 ഓടെ സുഹൃത്തുക്കളാണ് അശ്വന്തിനെ വീട്ടിലേക്ക് എത്തിച്ചത്. കഴിഞ്ഞ രാവിലെ 7 മണിയോടെ അശ്വന്തിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

പെണ്‍കുട്ടിയെ ശല്യം ചെയ്തതല്ലെന്നും പെണ്‍കുട്ടിയും അശ്വന്തും പ്രണയത്തിലായിരുന്നുവെന്നുമാണ് സുഹൃത്തുക്കള്‍ പറയുന്നത്. സംഭവത്തിന് പിന്നാലെ ബന്ധുക്കള്‍ അശ്വന്തിന്റെ മൃതേദഹവുമായി ചവറ പൊലീസ് ഉപരോധിക്കുകയും ചെയ്തു. യുവാവിന്റെ മരണത്തില്‍ അന്വേഷണം വേണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്.

 നഴ്‌സിങ് ജീവനക്കാരനെ കൈയേറ്റം ചെയ്തെന്ന് പരാതി; പൊലിസ് അന്വേഷണമാരംഭിച്ചു നഴ്‌സിങ് ജീവനക്കാരനെ കൈയേറ്റം ചെയ്തെന്ന് പരാതി; പൊലിസ് അന്വേഷണമാരംഭിച്ചു

അതേസമയം, കഴിഞ്ഞ ദിവസം കൊല്ലത്ത് ഒരു വിദ്യാര്‍ത്ഥി പൊലീസിനെതിരെ ആത്മഹത്യ കുറിപ്പ് എഴുതി ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നു. വിഷക്കായ കഴിച്ചാണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥ ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഒച്ചിറ പൊലീസിനെതിരെയാണ് 16കാരന്‍ ആത്മഹത്യ കുറിപ്പ് എഴുതിയത്. അടിപിടി കേസില്‍ പൊലീസ് ഒത്തുതീര്‍പ്പിന് ശ്രമിച്ചെന്നും പറ്റില്ലെന്ന് അറിയിച്ചപ്പോള്‍ ഭീഷണിപ്പെടുത്തിയെന്നുമാണ് ആരോപണം.

വിദ്യാര്‍ത്ഥി ഇപ്പോള്‍ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. വിദ്യാര്‍ത്ഥി എഴുതിയ ആത്മഹത്യ കുറിപ്പ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയാക്കുകയും ഇത് കണ്ട സുഹൃത്തുക്കള്‍ വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കഴിഞ്ഞ 23ന് വൈകീട്ട് ആക്രമികള്‍ ചികിത്സയിലുള്ള വിദ്യാര്‍ത്ഥി ഉള്‍പ്പടെ നാല് പേരെ ആക്രമിച്ചിരുന്നു. ഈ പരാതിയില്‍ പൊലീസ് ഒത്തുതീര്‍പ്പിന് ശ്രമിച്ചെന്നാണ് ആരോപണം.

English summary
Complaint of harassing daughter; The young man who was interrogated by the police committed suicide
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X