കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആദ്യം സിപിഎം സ്വന്തം വോട്ടുചോര്‍ച്ച അന്വേഷിക്കട്ടെ, വോട്ടുകച്ചവടത്തിന് മറുപടിയുമായി പിസി വിഷ്ണുനാഥ്

Google Oneindia Malayalam News

കൊല്ലം: കോണ്‍ഗ്രസ് ബിജെപിയുമായി വോട്ട് കച്ചവടം നടത്തിയെന്ന സിപിഎം ആരോപണങ്ങള്‍ക്ക് മറുപടിയുമായി പിസി വിഷ്ണുനാഥ്. കുണ്ടറയില്‍ വോട്ട് കച്ചവടം നടത്തിയെന്ന ആക്ഷേപം ഇവിടെയുള്ള ജനങ്ങളെ അപമാനിക്കലാണെന്ന് വിഷ്ണുനാഥ് പറഞ്ഞു. കഴിഞ്ഞ തവണത്തെ കണക്കുകള്‍ നോക്കൂ. അതില്‍ നിന്ന് 35000 വോട്ടിന്റെ മാറ്റമാണ് അവിടെയുണ്ടായിരുന്നത്. അത് ജനങ്ങളുടെ പ്രതിഷേധമാണ്. അത്തരത്തിലുള്ള മണ്ഡലത്തിലെ അഞ്ചില്‍ ഒരാള്‍ വോട്ട് വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നവരാണെന്ന് മുഖ്യമന്ത്രി അടക്കമുള്ളവര്‍ ആക്ഷേപിക്കുന്നത്. ഇത് ജനങ്ങളെ അധിക്ഷേപിക്കലല്ലാതെ എന്താണെന്നും വിഷ്ണുനാഥ് ചോദിച്ചു.

1

കുണ്ടറയിലെ ജനങ്ങളെ ഇനിയും ആക്ഷേപിക്കുന്നത് തുടര്‍ന്നാല്‍ വരാന്‍ പോകുന്നത് ഇതിലും വലിയ തിരിച്ചടിയാവും. സിപിഎം ആദ്യം അന്വേഷിക്കേണ്ട കാര്യം മേഴ്‌സിക്കുട്ടിയമ്മയ്ക്ക് കഴിഞ്ഞ തവണ കിട്ടിയ വോട്ടില്‍ എങ്ങനെ ചോര്‍ച്ചയുണ്ടായി എന്നാണ്. മേഴ്‌സിക്കുട്ടിയമ്മ മണ്ഡലത്തില്‍ ഒന്നും ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ അവര്‍ക്ക് കിട്ടേണ്ട വോട്ട് കിട്ടിയിട്ടില്ല. അടിസ്ഥാന ജനവിഭാഗം വോട്ടുചെയ്യാത്തതാണ് മേഴ്‌സിക്കുട്ടിയമ്മയുടെ തോല്‍വിക്ക് കാരണം. കശുവണ്ടി തൊഴിലാളികളുടെ വോട്ടാണ് തനിക്ക് ഏറ്റവും കൂടുതല്‍ കിട്ടിയതെന്നും വിഷ്ണുനാഥ് പറഞ്ഞു.

മത്സ്യത്തൊഴിലാളികളുടെ വിഷയങ്ങള്‍, കുടിവെള്ളക്ഷാമം, വ്യവസായ മേഖലയുടെ തകര്‍ച്ച എന്നിവയാണ് പരിഹരിക്കേണ്ടത്. ഇതിനുള്ള നടപടികളാണ് ഇനിയുണ്ടാവുക. തീരദേശ മണ്ഡലങ്ങളിലെ മണ്ഡലങ്ങള്‍ നോക്കിയാല്‍ അറിയാം. ആഴക്കടല്‍ മത്സ്യബന്ധ കരാര്‍ വിവാദം ഏശിയെന്നത്. ഇവിടെയെല്ലാം എല്‍ഡിഎഫ് മോശം പ്രകടനമാണ് നടത്തിയത്. അതേസമയം സംസ്ഥാന തലത്തില്‍ യുഡിഎഫിന്റെ തോല്‍വിക്ക് കാരണങ്ങള്‍ എന്തൊക്കെയെന്ന് പഠിക്കേണ്ടതുണ്ട്. അതിനനുസരിച്ച് പരിഹാരങ്ങള്‍ ആവശ്യമാണെന്നും വിഷ്‌നുണാഥ് വ്യക്തമാക്കി.

കുണ്ടറയില്‍ പല കാര്യങ്ങളും വരേണ്ടതുണ്ട്. കശുവണ്ടി ഫാക്ടറികളില്‍ പലതും ഇപ്പോഴും പൂട്ടിക്കിടക്കുകയാണ്. അത് തുറക്കേണ്ടത് സാധാരണ ജനങ്ങള്‍ക്ക് ആവശ്യമാണ്. അവരുടെ ജീവിത മാര്‍ഗങ്ങളിലൊന്നാണിത്. അനുഭവ പരിചയമുള്ള മുന്‍ഗാമി എന്ന നിലയിലും മുതിര്‍ന്ന നേതാവെനന നിലയിലും മേഴ്‌സിക്കുട്ടിയമ്മയുടെ സഹായവും തന്റെ പ്രവര്‍ത്തനത്തില്‍ തേടും. ഗതാഗത കുരുക്കില്‍ ശ്വാസം മുട്ടി നില്‍ക്കുന്ന മണ്ഡലമാണ് കുണ്ടറ. അത് പരിഹരിക്കുന്നതിനാണ് താന്‍ മുന്‍ഗണന നല്‍കുന്നത്. റെയില്‍വേ മേല്‍പ്പാലം കൊണ്ട് അത് പരിഹരിക്കാനാവുമെന്നും വിഷ്ണുനാഥ് പറഞ്ഞു.

Recommended Video

cmsvideo
Firoz Kunnamparambil against Jazla Madasseri

English summary
cpm first think about loosing their cadre votes, pc vishnunath on congress bjp deal in kundara
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X