കൊല്ലത്ത് വീട്ടില്‍ അതിക്രമിച്ച് കയറി യുവാവിനെയും ഭാര്യയേയും പരിക്കേല്‍പ്പിച്ച പ്രതികള്‍ അറസ്റ്റില്‍
കൊല്ലം: വീട്ടില്‍ അതിക്രമിച്ച് കയറി യുവാവിനെയും ഭാര്യയേയും പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതികള്‍ അറസ്റ്റില്‍. കൊട്ടിയം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവന്ന കേസിലെ പ്രതികളെ ചാത്തന്നൂര്‍ എ സി പിയുടെ മേല്‍ നോട്ടത്തില്‍ , കൊട്ടിയം എസ് ഐ സുജീത് ജി നായരും സംഘവും ആണ് അറസ്റ്റ് ചെയ്തത്. സംഭവത്തിന് ശേഷം ഒളിവില്‍ പോകാന്‍ ശ്രമിച്ച പ്രതികളെ പിടികൂടുന്നതിലേക്കായി നടത്തിയ തെരച്ചിലിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ആദിച്ചനല്ലൂര്‍ വില്ലേജില്‍ ഇത്തിക്കര വളവില്‍ വയലില്‍ പുത്തന്‍ വീട്ടില്‍ സൂധീര്‍ മകന്‍ സുധി (18), ആദിച്ചനല്ലൂര്‍ വില്ലേജില്‍ പ്ലാക്കാട് ചേരിയില്‍ സുബിത ഭവനത്തില്‍ മുരുകന്‍ മകന്‍ സുബിന്‍ (27) ചിറക്കര വില്ലേജില്‍ ചിറക്കര ചേരിയില്‍ തോട്ടിന്‍കര പുത്തന്‍ വീട്ടില്‍ മധു സൂദനന്‍ മകന്‍ മനീഷ് (23), ആദിച്ചനല്ലൂര്‍ വില്ലേജില്‍ വടക്കേ മൈലക്കാട് ചേരിയില്‍ ശിവന്‍ നട പടിഞ്ഞാറ്റതില്‍ ദീപ്തി നിവാസില്‍ ഓമനകുട്ടന്‍ മകന്‍ ദീപു (28), ആദിച്ചനല്ലൂര്‍ വില്ലേജില്‍ പ്ലാക്കാട് ചേരിയില്‍ തൊടിയില്‍ വീട്ടില്‍ നിന്നും കണ്ണനല്ലൂര്‍ വടക്കേമുക്കില്‍ അഹമ്മദ് മന്‍സിലില്‍ വാടകയ്ക്ക് താമസിക്കുന്ന ബഷീര്‍ മകന്‍ ഷാഫി (21) എന്നിവരാണ് അറസ്റ്റിലായത് .
പ്രതികള്‍ മദ്യപിക്കുന്നതും ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നതിനുമെതിരെ യുവതി പോലീസില്‍ പരാതി കൊടുത്തതിലുള്ള വിരോധം നിമിത്തം പ്രതികള്‍ വീട്ടില്‍ അതിക്രമിച്ച് കയറി യുവതി ഭര്‍ത്താവിനെ ചീത്ത വിളിച്ചും ദോഹോപദ്രവം ഏല്പ്പിച്ചും തടസ്സം പിടിക്കാന്‍ ചെന്ന യുവതിയെയും സഹോദരിയേയും ദേഹോപദ്രവം ഏല്പ്പിച്ചു. സംഭവത്തിന് കൊട്ടിയം പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരികയായിരുന്നു.
ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശാനുസരണം ചാത്തന്നൂര്‍ എ സി പി ശ്രീ ഷൈനു തോമസിന്റെ മേല്‍നോട്ടത്തില്‍ കൊട്ടിയം സ്റ്റേഷന്‍ ചാര്‍ജ് വഹിക്കുന്ന കണ്ണനല്ലൂര്‍ പോലീസ് സ്റ്റേഷന്‍ എസ് എച്ച് ഒ, യു പി വിപിന്‍ കുമാറിന്റെ നേതൃത്വത്തില്‍ കൊട്ടിയം എസ് ഐ മാരായ സുജീത് ജി നായര്‍, പ്രവീണ്‍, രമാകാന്തന്‍ , പ്രൊബോഷണറി എസ് ഐ ശിവപ്രസാദ്, എ എസ്സ് ഐ സുനില്‍ , എ ആര്‍ സി പി ഒ ശ്യാം , ദിലീപ് എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കൊല്ലം ജെ എഫ് എം സി 2 കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.












Click it and Unblock the Notifications