• search
  • Live TV
കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കൊല്ലത്തും ഭക്ഷ്യവിഷബാധ: ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച 3 പേര്‍ക്ക് ദേഹാസ്വാസ്ഥ്യം

Google Oneindia Malayalam News

കൊല്ലം : ശാസ്താകോട്ടയില്‍ നിന്നും ഭക്ഷണം കഴിച്ച മൂന്ന് പേര്‍ക്ക് ദേഹാസ്വാസ്ഥ്യം. ഇവര്‍ ശാസ്താകോട്ട തൂലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. ഭക്ഷ്യവിഷബാധയെ തുടര്‍ന്നാണ് ദേഹാസ്യാസ്ഥമുണ്ടായതെന്നാണ് വിവരം. ഇവര്‍ മൂന്ന് പേരും ഭക്ഷണം കഴിച്ച ശാസ്താകോട്ട പുന്നുമൂട് പ്രവര്‍ത്തിക്കുന്ന ഫാത്തിമ ഹോട്ടല്‍ ഭക്ഷ്യ സുരക്ഷ വിഭാഗം പരിശോധന നടത്തി അടപ്പിച്ചു. ഭക്ഷണത്തിന്റെ സാമ്പിള്‍ ഭക്ഷ്യ സുരക്ഷ വിഭാഗം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട് .

 'പരാതിക്കാരി പ്രതിരോധത്തിലാകും, പലരുടെയും മുഖങ്ങള്‍ വികൃതമാകും'; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഭാഗ്യലക്ഷ്മി 'പരാതിക്കാരി പ്രതിരോധത്തിലാകും, പലരുടെയും മുഖങ്ങള്‍ വികൃതമാകും'; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഭാഗ്യലക്ഷ്മി

നേരത്തെ മലപ്പുറം വേങ്ങരയിലും സമാനമായ സംഭവം നടന്നിരുന്നു. വേങ്ങര സ്‌കൂള്‍ പരിസരത്തെ മന്തി ഹൗസാണ് അടപ്പിച്ചത്. ഇന്നലെ രാത്രി ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച് എട്ട് പേര്‍ക്കാണ് ഇന്ന് ഭക്ഷ്യവിഷ ബാധയേറ്റത്. പരിശോധനയില്‍ കോഴിയിറച്ചിയില്‍ നിന്നാണ് വിഷബാധയേറ്റതെന്ന് ബോധ്യപ്പെട്ടതായി ആരോഗ്യ വകുപ്പ് അറിയിച്ചു . സംഭവത്തെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു . ഹോട്ടല്‍ ഉടമയ്‌ക്കെതിരെയും ഇറച്ചി വിറ്റ കച്ചവടക്കാരനെതിരെയും നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു .

അതേസമയം ഷവര്‍മ കഴിച്ചു മരിച്ച ചെറുവത്തൂര്‍ സ്വദേശിനി ദേവനന്ദയുടെ പോസ്റ്റ്മോര്‍ട്ടം നടപടികളില്‍ ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ ഇക്കാര്യത്തില്‍വിശദമായ പരിശോധനാ ഫലങ്ങള്‍ കൂടെ വന്ന ശേഷമായിരിക്കും അന്തിമ സ്ഥിരീകരണം. പരിശോധനയ്ക്കായി അയച്ച സാമ്പിളുകളുടെ ഫലം കൂടെ വന്നാലേ ഇക്കാര്യം ഉറപ്പിക്കാനാവൂ എന്ന് ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി .

ഇതിനിടെ, സംസ്ഥാനത്ത് ഷവര്‍മ്മ നിര്‍മ്മിക്കുന്നതിനായി മാനദണ്ഡം പുറത്തിറക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. വൃത്തിയും ശുചിത്വവും ഉറപ്പ് വരുത്തുന്നതിനും വിഷരഹിതമായ ഷവര്‍മ ഉണ്ടാക്കുന്നതിനും ഈ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കേണ്ടതാണ്. ഇതുസംബന്ധിച്ച് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പലപ്പോഴും ഷവര്‍മയ്ക്കുപയോഗിക്കുന്ന ചിക്കന്‍ മതിയായ രീതിയില്‍ പാകം ചെയ്യാറില്ല. പച്ചമുട്ടയിലാണ് ഷവര്‍മയില്‍ ഉപയോഗിക്കുന്ന മയോണൈസ് ഉണ്ടാക്കുന്നത്. സമയം കഴിയുംതോറും പച്ചമുട്ടയിലെ ബാക്ടീരിയയുടെ അളവ് കൂടും. അതാണ് പലപ്പോഴും അപകടത്തിന് കാരണമാകുന്നത്. അതിനാല്‍ പാസ്ചറൈസ് ചെയ്ത മുട്ടമാത്രമേ ഉപയോഗിക്കാവൂ. ഈ രണ്ട് കാര്യങ്ങളും പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി വ്യക്തമാക്കി .

പൂര്‍ണമായും ചിക്കന്‍ വേവിക്കാന്‍ കഴിയുന്ന മെക്കനൈസ്ഡ് മെഷീന്‍ മാത്രമേ ഷവര്‍മ ഉണ്ടാക്കുന്നതിന് ഉപയോഗിക്കാവൂ. അതില്‍ നിശ്ചിത അളവില്‍ മാത്രമേ ചിക്കന്‍ വയ്ക്കാന്‍ പാടുള്ളൂ. ചിക്കന്റെ എല്ലാ ഭാഗവും പൂര്‍ണമായും വെന്തു എന്ന് ഉറപ്പാക്കണം. ഏത് ഭക്ഷണം ഉണ്ടാക്കുന്നവരും വിളമ്പുന്നവരും വൃത്തി പാലിക്കണം . കാസര്‍ഗോഡ് ഭക്ഷ്യവിഷബാധയേറ്റ് വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളവര്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു .

അതേസമയം, ചെറുവത്തൂരില്‍ പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയെന്ന് പൊലീസ് അറിയിച്ചു. കട ഉടമ നിലവില്‍ ഗള്‍ഫിലുള്ള കാലിക്കടവിലെ പ്ലാവളപ്പില്‍ കുഞ്ഞമ്മദ്, കടയിലെ മാനേജര്‍പടന്നയിലെ അഹമ്മദ് തലയില്ലത്ത് , കാഷ്യര്‍ മംഗലാപുരത്തെ മുള്ളോളി അനസ്ഗര്‍, കടയില്‍ ഷവര്‍മ്മഉണ്ടാക്കുന്ന ജീവനക്കാരന്‍ നേപ്പാള്‍ സ്വദേശിയായ സന്ദേശ് റായ് എന്നിവരെ പ്രതി ചേര്‍ത്ത് പോലീസ് കേസ്രജിസ്റ്റര്‍ ചെയ്തു. പ്രതികളായ സന്ദേശ് റായ്, മുള്ളോളി അനസ്ഗര്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ജില്ലാപോലീസ് മേധാവി വൈഭവ് സക്സേന സംഭവസ്ഥലം സന്ദര്‍ശിച്ചു. തുടര്‍ന്ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ചികിത്സയിലുള്ള കുട്ടികളെ കണ്ടു. ജില്ലാ മെഡിക്കല്‍ ഓഫീസറുമായി സംസാരിച്ചു. അന്വേഷണംഊര്‍ജ്ജിതമാക്കാന്‍ അന്വേഷണോദ്യോഗസ്ഥനായ ചന്ദേര ഇന്‍സ്പെക്ടര്‍ നാരായണന് നിര്‍ദ്ദേശം നല്‍കി .

English summary
Food poisoning in Kollam too: Three people who ate from a hotel got sick
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
Desktop Bottom Promotion