കിളികൊല്ലൂർ മർദ്ദനം: ജില്ല പോലീസ് മേധാവിയുടെ റിപ്പോർട്ടിനെതിരെ മർദനമേറ്റ യുവാക്കൾ
കിളികൊല്ലൂര്‍: സൈനികനും സഹോദരനും കിളികൊല്ലൂര്‍ പോലീസിന്റെ മര്‍ദനമേറ്റ സംഭവത്തില്‍ ജില്ല പോലീസ് മേധാവി മനുഷ്യാവകാശ കമീഷന് നല്‍കിയ റിപ്പോര്‍ട്ടിനെതിരെ പരാതി നല്‍കി മര്‍ദനത്തിന് ഇരയായ വിഘ്‌നേശ്. തങ്ങളെ ഏറ്റവുമധികം ഉപദ്രവിച്ച എസ്.ഐ അനീഷിനെയും എസ്.എച്ച്.ഒ വിനോദിനെയും സംരക്ഷിക്കുന്ന റിപ്പോര്‍ട്ടാണ് ജില്ല പൊലീസ് മേധാവി മെറിന്‍ ജോസഫ് നല്‍കിയതെന്ന് വിഘ്‌നേശ് പറഞ്ഞു.
റിപ്പോര്‍ട്ട് തയാറാക്കുന്ന സമയത്ത് തന്നെയോ സഹോദരന്‍ വിഷ്ണുവിനെയോ ബന്ധപ്പെട്ടിരുന്നില്ല. റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത് തങ്ങള്‍ക്കേറ്റ ക്രൂര പീഡനത്തിന്റെ വ്യാപ്തി മനസ്സിലാക്കാതെയും മനുഷ്യാവകാശ ധ്വംസനത്തിന്റെ ഗൗരവം ഉള്‍ക്കൊള്ളാതെയും ആണെന്നും വിഘ്‌നേഷ് മനുഷ്യാവകാശ കമ്മീഷന് നല്‍കിയ പരാതിയില്‍ പറയുന്നു.
കഴിഞ്ഞ ദിവസമാണ് തപാൽ മാര്‍ഗം പരാതി നല്‍കിയത്. അതേസമയം, യുവാക്കള്‍ക്ക് മര്‍ദനമേറ്റതായി കമ്മീഷന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെങ്കിലും എങ്ങനെയാണ് മര്‍ദനമേറ്റതെന്നോ ആരാണ് മര്‍ദിച്ചതെന്നോ റിപ്പോര്‍ട്ടില്‍ വൃക്തമാക്കിയിരുന്നില്ലെന്നും കേസില്‍ ആദ്യം സ്‌പെഷല്‍ ബ്രാഞ്ച് നല്‍കിയ റിപ്പോര്‍ട്ട് അതേപടി മനുഷ്യാവകാശ കമ്മീഷന് ജില്ല പൊലീസ് മേധാവി സമര്‍പ്പിക്കുകയായിരുന്നുവെന്നും വിഘ്‌നേശ് പറഞ്ഞു. സംഭവത്തില്‍ സാക്ഷി മൊഴികളും സി.സി ടി.വിയും പരിശോധിച്ച് ഉചിതമായ നടപടി കൈക്കൊള്ളണമെന്നും പരാതിയില്‍ പറയുന്നു. അതേസമയം കിളികൊല്ലൂരില്‍ യുവാക്കള്‍ക്ക് മര്‍ദനമേറ്റ് നൂറുദിവസം പിന്നിട്ടിട്ടും ക്രൈംബ്രാഞ്ച് അന്വേഷണം എങ്ങുമെത്തിയിട്ടില്ല.
അന്വേഷണം ആരംഭിച്ച സമയത്ത് മൊഴിയെടുത്തതല്ലാതെ പിന്നീട് നടപടികളൊന്നുമുണ്ടായില്ലെന്നും വിഘ്‌നേശ് പറഞ്ഞു. തങ്ങള്‍ക്കെതിരെ പൊലീസ് ചുമത്തിയ കള്ളക്കേസ് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് യുവാക്കള്‍ ഹൈകോടതിയെ സമീപിച്ചിരുന്നു. ഹൈകോടതി സര്‍ക്കാറിന്റെ വിശദീകരണമറിയാനായി ഹരജി ആറിലേക്ക് മാറ്റിയിരുന്നു. ഹരജി ചൊവ്വാഴ്ച ഹൈകോടതി പരിഗണിച്ചേക്കും.
അതേസമയം, ഇതിന് മുൻപും സി ഐ, എസ് ഐ എന്നിവരെ വെള്ളപൂശുന്ന റിപ്പോർട്ടാണ് കൊല്ലം സിറ്റി പൊലീസ് കമ്മീഷണർ റേഞ്ച് ഐ ജിക്ക് കൈമാറിയത്. എന്നാൽ പൊലീസ് സ്റ്റേഷനുള്ളിൽ വച്ച് പൊലീസ് ഉദ്യോഗസ്ഥർ സൈനികനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
ഈ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ ദൃശ്യങ്ങൾ പുറത്തുവിട്ടതിന് പിന്നാലെ സേനയ്ക്കുള്ളിൽ ഭിന്നതെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. എ എസ് ഐ പ്രകാശ് ചന്ദ്രനെ മാത്രം കുറ്റക്കാരനാക്കി സി ഐ അടക്കമുള്ള മറ്റ് പൊലീസുകാരെ സംരക്ഷിക്കാൻ വേണ്ടി ഉന്നത ഉദ്യോഗസ്ഥരാണ് സി സി ടി വി ദൃശ്യങ്ങൾ അടക്കം പുറത്തുവിട്ടതെന്നാണ് ഒരു വിഭാഗം പോലീസുകർ ആരോപിക്കുന്നത്.
ആഗസ്റ്റ് 25ന് ആയിരുന്നു സൈനികനായ വിഷ്ണുവിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. എം ഡി എം എ കേസിലെ പ്രതികളെ കാണാനെത്തിയവർ സ്റ്റേഷൻ ആക്രമിക്കുകയും സൈനികനായ പ്രതി ഇടിവള ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തെന്നാണ്. യുവാക്കൾക്ക് എം ഡി എം എ വിതരണം ചെയ്യുന്ന സംഘവുമായി ബന്ധമുണ്ടോ എന്ന കാര്യം അന്വേഷിക്കുകയാണെന്നുമാണ് പൊലീസ് അന്ന് പറഞ്ഞത്.