സിനിമയ്ക്ക് ലോക്ഡൗണ്‍ വീണു.... കാഫിറിന്റെ സംവിധായകന്‍ അതിജീവനത്തിനായി മീന്‍കച്ചവടം തുടങ്ങി!!
കൊല്ലം: ലോക്ഡൗണ്‍ കാലത്ത് സിനിമാ സംവിധായകര്‍ പോലും ഗതിയില്ലാതെ അലയുന്ന അവസ്ഥയാണ്. പ്രതാപ് പോത്തന്‍ മുഖ്യ കഥാപാത്രമായ സിനിമയ്ക്ക് പാക്ക് അപ് പറഞ്ഞ് എത്തിയ വിനോദ് കരിക്കോടിനും അത്തരമൊരു അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. ഇപ്പോള്‍ ജീവിതോപാധിക്കായി മീന്‍ കച്ചവടം നടത്തുകയാണ് വിനോദ്. പക്ഷേ കട തുടങ്ങി രണ്ടാഴ്ച്ചയ്ക്കുള്ളില്‍ തന്നെ പ്രദേശത്തെ താരമായി മാറിയിരിക്കുകയാണ് ഈ കട. തല്‍ക്കാലത്തേക്കെങ്കിലും വിനോദിന്റെ ജീവിതം പച്ചപിടിച്ചിരിക്കുകയാണ്.

കാഫിര്‍ എന്ന സിനിമയാണ് വിനോദ് സംവിധാനം ചെയ്തത്. ഇതിന്റെ രചനയും വിനോദ് തന്നെയാണ്. അതിജീവനത്തിനാണ് വിനോദ് കരിക്കോട് ജംഗ്ഷനില്‍ മീന്‍കട തുടങ്ങിയത്. വിനോദിന്റെ സിനിമ താടിയോടുള്ള വെറുപ്പ് രോഗാവസ്ഥയിലേക്ക് മാറുന്നതാണ്. പൊഗണോഫോബിയ എന്നാണ് ഈ രോഗത്തിന്റെ പേര്. ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ചിത്രത്തിന്റെ മിക്‌സിംഗ് ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ പൂര്‍ത്തിയാകാന്‍ ഒരു ദിവസം ബാക്കി നില്‍ക്കെയാണ് ലോക്ഡൗണ്‍ വന്നത്. ഇതോടെ ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യാനുള്ള സ്വപ്‌നവും തടസ്സപ്പെട്ടു.
വിനോദ് സിനിമാ സംവിധായകന്‍ മാത്രമല്ല മാധ്യമപ്രവര്‍ത്തകന്‍ കൂടിയാണ്. എന്നാല്‍ കുട്ടിക്കാലം മുതല്‍ സിനിമാ കമ്പമാണ് കൂടുതല്‍. കൊച്ചിയില്‍ റിപ്പോര്‍ട്ടര്‍ ആയിരിക്കെ അവധിയെടുത്താണ് കാഫിര്‍ തുടങ്ങിയത്. അത് മുടങ്ങിയതോടെ അതിജീവനം വെല്ലുവിളിയായി. ഓണ്‍ലൈന്‍ മീഡിയയില്‍ റിപ്പോര്‍ട്ടിംഗിന് പോയെങ്കിലും, ജീവിക്കാന്‍ മറ്റ് വഴികളും തേടേണ്ട അവസ്ഥയായി. ലോക്ഡൗണ്‍ കാലത്ത് ഭക്ഷ്യസുരക്ഷാ വകുപ്പ് പഴകിയ മത്സ്യ പിടിച്ചെടുക്കന്നത് കണ്ടാണ് മത്സ്യകച്ചടത്തിലേക്ക് തിരിയാന്‍ പ്രേരണയായത്.
Recommended Video
നല്ല മീന്‍ നല്‍കണമെന്ന മോഹം കൂടി വിനോദിനുണ്ടായിരുന്നു. ഇതിനിടയില്‍ മറ്റൊരു മീന്‍ വിപണന ബന്ധം കൂടിയുണ്ട് വിനോദിന്. ആക്ഷന്‍ ഹീറോ ബിജുവില്‍ കോബ്ര എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അമ്പലപ്പുഴ രാജേഷ്, വിനോദിന്റെ സിനിമയില്‍ ബാബുക്ക് എന്ന മത്സ്യവ്യാപാരിയെ അവതരിപ്പിക്കുന്നുണ്ട്. കോവിഡ് മൂലം വരുമാനം ഇല്ലാതായ രാജേഷും ആലപ്പുഴയില്‍ ഉണക്കമീന്‍ വില്‍പ്പനയിലൂടെ അതിജീവന മാര്‍ഗം കണ്ടെത്തുകയായിരുന്നു. അതേസമയം മമ്മൂട്ടിക്കൊപ്പമുള്ള സ്വപ്‌ന ചിത്രമാണ് വിനോദിന്റെ ആഗ്രഹം. അതിന്റെ പണിപ്പുരയിലാണ് അദ്ദേഹം.












Click it and Unblock the Notifications