കൊല്ലത്ത് ഭാര്യയെ അക്ഷയസെന്റിൽ വെച്ച് തീകൊളുത്തി കൊന്നു; ഭർത്താവ് ആത്മഹത്യ ചെയ്തു
കൊല്ലം: അക്ഷയ സെന്റർ ജീവനക്കാരിയെ പെട്രോൾ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് കഴുത്ത് മുറിച്ച് കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു. തിങ്കളാഴ്ച രാവിലെ പാരിപ്പള്ളിയിൽ ആണ് സംഭവം. നാവായിക്കുളം വെട്ടിയിറ അൽബായ വീട്ടിൽ നദീറ (36) ഭർത്താന് റഹീം ( 50) എന്നിവരാണ് മരിച്ചത്.
രാവിലെ 9 മണിയോടെ ആണ് കൃത്യം നടന്നത്. പാരിപ്പള്ളിയിൽ നിന്ന് പരവൂർ റോഡിലേക്ക് തിരിയുന്ന ഭാഗത്തെ അക്ഷയ സെന്ററിലെ ജീവനക്കാരിയാണ് നദീറ. രാവിലെ അക്ഷയ സെന്റിറിലെത്തി ജോലി ചെയ്യുന്നതിനിടെയാണ് റഹീം എത്തിയത്.

ഇയാൾ കോട്ട് ധരിച്ച് മുഖം മറച്ചാണ് എത്തിയത്. പെട്രോൾ ഒഴിച്ച് തീകൊളുത്തിയ ഇയാൾ ഇറങ്ങിയോടി. കഴുത്ത് മുറിച്ച ശേഷം ആണ് കിണറ്റിലേക്ക് ചാടിയത്. സമീപത്തെ പറമ്പിലെ കിണറ്റിൽ ചാടുകയായിരുന്നു. ഫയർ ഫോഴ്സ് എത്തിയാണ് റഹീമിന്റെ മൃതദേബം പുറത്തെടുത്തത്. പാരിപ്പള്ളി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
നിരവധി കേസുകളിലെ പ്രതിയാണ് റഹീം. ജയിൽ ശിക്ഷ കഴിഞ്ഞ് ദിവസങ്ങൾക്ക് മുമ്പാണ് പുറത്തിറങ്ങിയത്. ഒരു മാസം മുമ്പ് നദീറയെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച കേസിൽ റഹീം ജയിലായിരുന്നു. ഇവർക്ക് 2 കുട്ടികളാണ്.












Click it and Unblock the Notifications