ഇസ്രായേൽ യുവതിയുടെ കാെലപാതകം; സത്‌വ സ്വയം ശ്രമിച്ചു, മരിക്കാത്തതിനാൽ കുത്തിയെന്ന് കൃഷ്ണചന്ദ്രൻ
കൊട്ടിയം (കൊല്ലം): ഇസ്രേയേൽ സ്വദേശിയായ യുവതിയെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മലയാളിയായ ഭർത്താവിന്റെ മൊഴി പുറത്ത്. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് കുറച്ചുനാളുകളായി ജീവനൊടുക്കാനുള്ള തയ്യാറെടുപ്പുകൾ സത്‌വ നടത്തിയിരുന്നുവെന്നാണ് ഭർത്താവ് പറയുന്നത്.
ഇന്നലെ ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച ശേഷം സത്‌വ ആദ്യം സ്വയം കുത്തിയെങ്കിലും മരിക്കാത്തതിനാൽ തന്നോട് ആവശ്യപ്പെട്ടുവെന്നും സത്‌വയുടെ ആവശ്യപ്രകാരമാണ് കുത്തിയതെന്നും ആണ് ഇയാൾ പറയുന്നത്. അതിന് ശേഷം സ്വയം ജീവനൊടുക്കാൻ ശ്രമിച്ചെന്നുമാണ് കൃഷ്ണചന്ദ്രൻ പോലീസിന് നൽകിയ മൊഴിയെന്നാണ് മനോരമ. കോം റിപ്പോർട്ട് ചെയ്യുന്നത്.

കഴിഞ്ഞ ദിവസമാണ് ഇസ്രയേൽ സ്വദേശിയായ യുവതിയെ കഴുത്തറ് കാെല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ജീവനൊടുക്കാൻ ശ്രമിച്ച കൃഷ്ണചന്ദ്രനെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ഇസ്രയേൽ സ്വദേശിയായ രാധ എന്ന് വിളിക്കുന്ന സത്‌വ ( 36 ) ആണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭർത്താവായ കൃഷ്ണചന്ദ്രൻ ( ചന്ദ്രശേഖരൻ നായർ 75) ആണ് ഗുരുതരാവസ്ഥയിൽ ചികിത്സയിലുള്ളത്. ഇന്നലെ വൈകീട്ട് 3.30 ന് ഡീസന്റ് ജംക്ഷനിലെ കോടാലി മുക്കിന് സമീപത്തെ റേഷൻ കടയ്ക്ക് എതിർവശത്തുള്ള തിരുവാതിര എന്ന വാടക വീട്ടിലാണ് സംഭവം നടന്നത്. രവി കുമാറും ഭാര്യ ബിന്ദുവുമാണ് ഇവിടെ വാടകയ്ക്ക് താമസിക്കുന്നത്. ബിന്ദുവിന്റെ പിതാവിന്റെ സഹോദരനാണ് കൃഷ്ണചന്ദ്രൻ.
രവി കുമാറും ബിന്ദുവും വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് സംഭവം എന്ന് പോലീസ് പറഞ്ഞു. 16 വർഷമായി കൃഷ്ണചന്ദ്രനും സത്‌വയും ഒരുമിച്ചാണ് കഴിഞ്ഞിരുന്നത്. ഋഷികേശിൽ യോഗ അധ്യാപകനായിരുന്ന കൃഷ്ണചന്ദ്രന്റെ ശിഷ്യ ആയിരുന്നു ഇവർ. പിന്നീട് ഇവരുടെ വിവാഹം കഴിഞ്ഞു. ഇരുവരും ഒരു വർഷം മുമ്പാണ് കേരത്തിലേക്ക് എത്തിയത്.












Click it and Unblock the Notifications