ഫെയ്സ്ബുക്ക് കാമുകൻ ചമഞ്ഞ് ആര്യയും ഗ്രീഷ്മയും കബളിപ്പിച്ചു; രേഷ്മയോടുള്ള വൈരാഗ്യത്തിന്റെ കാരണം...
അജ്ഞാത കാമുകനായി രേഷ്മയോട് സംസാരിച്ചിരുന്നത് ഇവർ രണ്ടുപേരുമാണ്
കൊല്ലം: കൊല്ലം: കൊല്ലത്ത് കരിയിലയില്‍ നവജാത ശിശു ഉപേക്ഷിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്ത സംഭവത്തിലെ പ്രതി രേഷ്മയെ പൊലീസ് ജയിലിലെത്തി ചോദ്യം ചെയ്തു. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാൻ വിളിച്ചതിന് പിന്നാലെ ആത്മഹത്യ ചെയ്ത ബന്ധുക്കളായ ഗ്രീഷ്മയും ആര്യയും രേഷ്മയെ കബളിപ്പിക്കുകയായിരുന്നു. അജ്ഞാത കാമുകനായി രേഷ്മയോട് സംസാരിച്ചിരുന്നത് ഇവർ രണ്ടുപേരുമാണ്.

കാമുകനൊപ്പം ജീവിക്കാനാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്നായിരുന്നു രേഷ്മ പറഞ്ഞത്. ഇതനുസരിച്ച് അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് ഗ്രീഷ്മയും ആര്യയും ഇത്തിക്കരയാറ്റിൽ ചാടി ആത്മഹത്യ ചെയ്യുന്നത്. കാമുകന്റെ പേര് അനന്തു എന്നാണെന്നും രേഷ്മ പോലീസിനോട് പറഞ്ഞിരുന്നു. എന്നാൽ അനന്തുവെന്ന പേരിൽ രേഷ്മയുമായി സംസാരിച്ചിരുന്ന ആര്യയും ഗ്രീഷ്മയുമാണെന്ന് പൊലീസ് കണ്ടെത്തി.

രേഷ്മയുടെ ഭർത്താവിന്റെ സഹോദരിയുടെ മകളാണ് ഗ്രീഷ്മ. ആര്യ രേഷ്‌മയുടെ ഭര്‍ത്താവിന്‍റെ സഹോദരഭാര്യയുമാണ്. ഗ്രീഷ്‌മയുടെ ആണ്‍സുഹൃത്തിനെപ്പറ്റി ഭര്‍ത്താവ് വിഷ്‌ണുവിനോടും മറ്റ് ബന്ധുക്കളോടും പറഞ്ഞിരുന്നു. ഇതിന്റെ പേരിലുള്ള വൈരാഗ്യത്തിന് പുറത്താകും ഇരുവരും തന്നെ കബളിപ്പിച്ചതെന്ന് രേഷ്മ പൊലീസിനോട് പറഞ്ഞു.

തുടക്കത്തിൽ ഫെയ്സ്ബുക്ക് കാമുകൻ കാമുകന്‍ വ്യാജമാണെന്ന പൊലീസ് വാദം ആദ്യം സമ്മതിക്കാന്‍ രേഷ്‌മ കൂട്ടാക്കിയിരുന്നില്ല. തനിക്ക് അനന്തു എന്ന കാമുകനുണ്ടായിരുന്നു എന്ന് രേഷ്‌മ പൊലീസിനോട് ആവര്‍ത്തിച്ചു. കാമുകനെ കാണാൻ താൻ വർക്കലയിൽ പോയിരുന്നെന്നും എന്നാൽ കാണാൻ സാധിച്ചില്ലെന്നും രേഷ്മ പൊലീസിനോട് വ്യക്തമാക്കി.
Recommended Video

രേഷ്മ നാല് സിംകാർഡുകളാണ് ഉപയോഗിച്ചിരുന്നത്. ഒന്നിലധികം ഫെയ്സ്ബുക്ക് അക്കൗണ്ടുകളും ഇവർക്കുണ്ടായിരുന്നതായി കണ്ടെത്തി. ഭർത്താവ് വിഷ്ണുവിന്റെ സഹോദര ഭാര്യ ആര്യയുടെ പേരിലുള്ള സിംകാർഡാണ് രേഷ്മ ഉപയോഗിച്ചിരുന്നതിൽ ഒന്ന്. എന്നാൽ ആര്യയുടെ ആത്മഹത്യ കുറിപ്പിൽ രേഷ്മ ചതിക്കുകയായിരുന്നെന്നാണ് പറയുന്നത്.ഭയം കാരണമാണ് ജീവിതം അവസാനിപ്പിക്കുന്നു എന്നും ആത്മഹത്യാ കുറിപ്പില്‍ പറയുന്നുണ്ട്.
6-ാം വിവാഹ വാർഷികം ആഘോഷിച്ച് അനു സിത്താരയും ഭർത്താവും... അറിയാം ഇരുപതാം വയസ്സിലെ ആ പ്രണയ കഥ...












Click it and Unblock the Notifications