കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആദ്യം അടിച്ചത് എഎസ്ഐ, വിഷ്ണു തിരിച്ചടിച്ചു; കിളികൊല്ലൂര്‍ പൊലീസ് മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്

Google Oneindia Malayalam News

കൊല്ലം: കൊല്ലം കിളികൊല്ലൂരില്‍ സഹോദരങ്ങളെ പൊലീസ് സ്റ്റേഷനില്‍ വെച്ച് മര്‍ദ്ദിച്ച സംഭവത്തില്‍ കൂടുതല്‍ സി സി ടി വി ദൃശ്യങ്ങള്‍ പുറത്ത് വിട്ട് പൊലീസ്. സ്റ്റേഷനിലെ തര്‍ക്കത്തിനിടെ എ എസ് ഐ പ്രകാശ് ചന്ദ്രന്‍ ആണ് ആദ്യം സൈനികന്‍ വിഷ്ണുവിന്റെ മുഖത്ത് അടിക്കുന്നത്. ഇക്കാര്യം പൊലീസ് തന്നെ പുറത്തുവിട്ട സി സി ടി വി ദൃശ്യങ്ങളില്‍ വ്യക്തമാണ്.

മുഖത്ത് അടിയേറ്റ സൈനികന്‍ തിരിച്ചടിക്കുന്നതും ദൃശ്യങ്ങള്‍ കാണാം. പിന്നീട് അടിപിടിക്കിടെ ഇരുവരും താഴെ വീണു. വിഷ്ണുവിന്റെ ഷര്‍ട്ട് എ എസ് ഐ പിടിച്ചുവലിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമായി കാണം. രണ്ടര മിനിറ്റ് ദൈര്‍ഘ്യമുള്ളതാണ് സി സി ടി വി ദൃശ്യങ്ങള്‍. എന്നാല്‍ ഈ ദൃശ്യങ്ങള്‍ പൂര്‍ണ്ണമല്ല.

sS

എം ഡി എ എ കേസിലുള്ളയാളെ ജാമ്യത്തിലിറക്കാന്‍ വിളിച്ചു വരുത്തിയ ശേഷമായിരുന്നു പേരൂര്‍ സ്വദേശികളായ വിഘ്‌നേഷിനെയും വിഷ്ണുവിനെയും പൊലീസുകാര്‍ മര്‍ദ്ദിച്ചത്. കിളികൊല്ലൂര്‍ സ്റ്റേഷനില്‍ വിളിച്ച് വരുത്തിയായിരുന്നു മര്‍ദ്ദനം. മഫ്തിയിലുണ്ടായിരുന്ന എ എസ് ഐയും സൈനികനായ വിഷ്ണുവും തമ്മിലുണ്ടായ തര്‍ക്കത്തിന്റെ പേരില്‍ ഇരുവര്‍ക്കുമെതിരെ കള്ളക്കേസ് ചമക്കുകയായിരുന്നു.

'അയാളുടെ ജനനേന്ദ്രിയത്തില്‍ സ്പര്‍ശിപ്പിച്ചു'; സാജിദ് ഖാന്‍ ലൈംഗികാതിക്രമം നടത്തിയെന്ന് ഷെര്‍ലിന്‍ ചോപ്ര'അയാളുടെ ജനനേന്ദ്രിയത്തില്‍ സ്പര്‍ശിപ്പിച്ചു'; സാജിദ് ഖാന്‍ ലൈംഗികാതിക്രമം നടത്തിയെന്ന് ഷെര്‍ലിന്‍ ചോപ്ര

ഇതിന് പിന്നാലെ ലഹരി കടത്ത് കേസില്‍ പ്രതികളെ കാണാനായി എത്തിയ യുവാക്കള്‍ പൊലീസ് സ്റ്റേഷനില്‍ അതിക്രമിച്ച് കയറി എ എസ് ഐയെ ആക്രമിക്കുന്നു എന്ന തരത്തില്‍ വാര്‍ത്തയും പുറത്തു വിട്ടു. തുടര്‍ന്ന് ഇരുവര്‍ക്കുമെതിരെ കേസെടുക്കുക ആയിരുന്നു. പിന്നീട് മര്‍ദ്ദനമേറ്റ ദൃശ്യങ്ങള്‍ വിഷ്ണു പുറത്ത് വിട്ടതോടെയാണ് സത്യാവസ്ഥ പുറംലോകമറിഞ്ഞത്.

'ചെയ്യാവുന്നതെല്ലാം അതിജീവിത ചെയ്തു, 89 ദിവസം ജയിലില്‍ കിടന്നിട്ടല്ലേ ദിലീപ് ഇറങ്ങിയത്'; പ്രിയദര്‍ശന്‍ തമ്പി'ചെയ്യാവുന്നതെല്ലാം അതിജീവിത ചെയ്തു, 89 ദിവസം ജയിലില്‍ കിടന്നിട്ടല്ലേ ദിലീപ് ഇറങ്ങിയത്'; പ്രിയദര്‍ശന്‍ തമ്പി

അതേസമയം ഇതിന് പിന്നാലെ ആരോപണവിധേയരായ നാല് പൊലീസുകാരെ സ്ഥലം മാറ്റിയിരുന്നു. എന്നാല്‍ നടപടി തൃപ്തികരമല്ല എന്ന വിമര്‍ശനം ഉയര്‍ന്നതോടെ ദക്ഷിണമേഖല ഐ ജി പി പ്രകാശ് അന്വേഷണ വിധേയമായി ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. 12 ദിവസം സഹോദരങ്ങള്‍ റിമാന്‍ഡിലായിരുന്നു.

'ടാറ്റയെ ഓടിച്ചത് സിപിഎം...'; സിംഗൂര്‍-നന്ദിഗ്രാം പ്രക്ഷോഭങ്ങളെ മമത കൈവിടുന്നോ..?'ടാറ്റയെ ഓടിച്ചത് സിപിഎം...'; സിംഗൂര്‍-നന്ദിഗ്രാം പ്രക്ഷോഭങ്ങളെ മമത കൈവിടുന്നോ..?

അതിനിടെ നിശ്ചയുറപ്പിച്ച പ്രണയ വിവാഹം മുടങ്ങിയതോടെ വിഷ്ണു രാജസ്ഥാനിലെ ക്യാമ്പിലേക്ക് മടങ്ങി. സംഭവത്തില്‍ പൊലീസ് നടപടിക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയരുന്നുണ്ട്. വിഷയത്തില്‍ സൈന്യവും ഇടപെടുന്നതായാണ് വിവരം.

English summary
Kollam Kilikollur police atrocity against brothers; more CCTV footage is out
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X