ടിക്കറ്റ് മെഷീന് തീപിടിച്ചു; കെഎസ് ആർടിസി എസി ലോ ഫ്ലോർ ബസിലെ കണ്ടക്ടർക്ക് പരിക്ക്
കെഎസ് ആർടിസി ബസിലെ ടിക്കറ്റിന് തീപിടിച്ച് കണ്ടക്ടക്ക് പരിക്ക്. കാെല്ലം ഡിപ്പോയിലെ കണ്ടക്ടർ അരുൺ ജ്യോതിഷിനാണ് കൈയ്ക്ക് ചെറിയ പൊള്ളലേറ്റത്. കണ്ടക്ടർ കൊല്ലത്ത് ചികിത്സ തേടി. ഇന്നലെ രാവിലെ ആറിന് കൊല്ലം വെള്ളയിട്ടമ്പലം ജംക്ഷന് സമീപമാണ് സംഭവം. കൊല്ലം ഡിപ്പോയിൽ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന എസി ലോ ഫ്ലോർ ബസിൽ ആണ് സംഭവം ഉണ്ടായത്.
യാത്രക്കാർത്ത് ടിക്കറ്റ് നൽകുന്നതിന് ഇടയിൽ അരുണിന്റെ കയ്യിൽ ഉണ്ടായിരുന്ന മിഷനിൽ നിന്ന് പുക ഉയർന്നു. ഉടൻ തന്നെ മെഷിൻ ബസിന് പുറത്തേക്ക് കൊണ്ടുപോയി, പക്ഷേ തീപിടിക്കുകയായിരുന്നു. അതിനിടെ അരുണിന്റെ കയ്യിൽ പൊള്ളലേറ്റു. പിന്നീട് ഡിപ്പോയിൽ നിന്ന് മറ്റൊരു ബസ് എത്തിച്ചാണ് സർവീസ് നടത്തിയത്. കത്തിയ മെഷീൻ ഡിപ്പോയിൽ എത്തിച്ച് അധികൃതർക്കു കൈമാറി.

അതേസമയം, ഇലക്‌ട്രോണിക് ടിക്കറ്റ് മെഷീനുകളുടെ തകരാറുകളും അവയിൽ തീപടരുന്നതും കണ്ടെത്താൻ കെഎസ്ആർടിസി നടപടി തുടങ്ങുന്നതായാണ് വിവരം. ഇത് ആദ്യമായല്ല ഇത്തരം അപകടം. ഇതാദ്യമായല്ല ഇത്തരം സംഭവം. കഴിഞ്ഞ ജനുവരിയിൽ വയനാട് സുൽത്താൻ ബത്തേരി ഡിപ്പോയിലും ടിക്കറ്റ് മെഷിൻ പൊട്ടിത്തെറിച്ചിരുന്നു. അത്ര പഴക്കമില്ലാത്ത മെഷീ ആയിരുന്നു. സംഭവത്തെപ്പറ്റി കെ.എസ്.ആർ.ടി.സി. അന്വേഷണം നടത്തിയിരുന്നു. വെഞ്ഞാറമൂട് ഡിപ്പോയിലും കഴിഞ്ഞ ഏപ്രിലിൽ മെഷീനുകൾ കത്തിയിരുന്നു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണം ആയതെന്നാണ് കണ്ടെത്തിയത്.
രണ്ട് സംഭവങ്ങൾ ഉണ്ടായതോടെ മെഷീനുകളുടെ ഗുണനിലവാരത്തെപ്പറ്റി സംശയം ഉയർന്നിരുന്നു . എന്നാൽ 5,500 മെഷീനുകൾ കോർപ്പറേഷൻ ഉപയോഗിക്കുന്നുണ്ടെന്നും പത്തിൽ താഴെ മെഷീനുകളിൽ മാത്രമാണ് ഇത്തരത്തിൽ തകരാർ കണ്ടെത്തിയതെന്നും കെ.എസ്.ആർ.ടി.സി. അധികൃതർ പറഞ്ഞത്. അതേസമയം, ടിക്കറ്റ് മെഷീൻ ഉപയോഗിക്കുന്ന കണ്ടക്ടർമാർക്ക് ആശങ്കയുണ്ട്. കഴുത്തിൽ തൂക്കിയിട്ടാണ ടിക്കറ്റ് മുറിക്കേണ്ടത്. ഇടയ്ക്ക് ടിക്കറ്റ് മെഷിൻ തകരാർ ആവുന്നത് കാരണം നേരം വൈകാനും കാരണമാകുന്നുണ്ട്












Click it and Unblock the Notifications