Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊല്ലത്ത് യുവാവിനെ ബന്ധു വെട്ടിക്കൊന്നു, കൈപ്പത്തി വെട്ടിമാറ്റി

ഓയൂര്‍: പൂയപ്പള്ളി മരുതമണ്‍പള്ളിയില്‍ യുവാവിനെ നടുറോഡിലിട്ട് വെട്ടിക്കൊന്നു. മരുതമണ്‍പള്ളി ആമ്പാടിയില്‍ തിലജനാണ് (44) കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രി ഒന്‍പതോടെ മരുതമണ്‍പള്ളി ജംഗ്ഷനിലായിരുന്നു സംഭവം. സംഭവത്തില്‍ തിലജന്റെ ബന്ധു മരുതമണ്‍പള്ളി പൊയ്കവിള വീട്ടില്‍ സേതുരാജിനെതിരെ (55) പൂയപ്പള്ളി പൊലീസ് കേസെടുത്തു. ഇയാള്‍ ഒളിവിലാണ്.

മുന്‍ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പൊലീസ് പറയുന്നത്. ജംഗ്ഷനില്‍ നില്‍ക്കുകയായിരുന്ന തിലജനെ വടിവാളുമായെത്തിയ സേതുരാജ് കടയ്ക്ക് സമീപം വെച്ച് വെട്ടുകയായിരുന്നു. വെട്ടേറ്റ് കൈപ്പത്തി റോഡിലേയ്ക്ക് അറ്റുവീണ തിലജന്‍ റോഡിനു മറുവശത്തുള്ള മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റില്‍ ഓടിക്കയറി. എന്നാല്‍ ഇയാള്‍ കടയ്ക്കുള്ളില്‍വെച്ചും തിലജനെ വെട്ടുകയായിരുന്നു. പോലീസെത്തി തിലജനെ പാരപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു.

kollam

തിലജനും സഹോദരന്മാരും ബന്ധുവായ പ്രതി സേതുവും തമ്മില്‍ നേരത്തേ വഴിത്തര്‍ക്കവുമായി ബന്ധപ്പെട്ട് വീടുകയറി ആക്രമണമുണ്ടായിട്ടുണ്ട്. വഴിത്തര്‍ക്കവുമായി ബന്ധപ്പെട്ട് സേതു, തിലജന്റെ സഹോദരന്‍ ജലജനെ ആറ് മാസം മുമ്പ് ജങ്ഷനില്‍വച്ച് വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു. ഇതിനു പ്രതികാരമായി തിലജനും ജലജനും ക്വട്ടേഷന്‍ അംഗങ്ങളും ചേര്‍ന്ന് പിന്നീട് സേതുവിനെ വീടുകയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഈ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം എന്നാണ് പൊലീസ് പറയുന്നത്.

Recommended Video

cmsvideo
    വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+