അരയാല്‍ മരത്തിന് പുതുജീവനേകാന്‍ പ്രകൃതി സ്‌നേഹികള്‍; വൃക്ഷായുർവേദ ചികിത്സയ്ക്ക് തുടക്കം
കൊല്ലം: നാടിന് തണലായി നിന്നിരുന്ന അരയാൽ മരം നശിച്ചുപോകുന്നത് കണ്ടപ്പോഴായിരുന്നു പ്രകൃതി സ്നേഹികൾ ഒത്തുകൂടി ആലിന് വൃക്ഷായുർവേദ ചികിത്സ നൽകാൻ തീരുമാനിച്ചത്, കരയോഗം ജംഗ്ഷനിലാണ് ആൽമരം. കഴിഞ്ഞ കുറച്ച് നാളുകളായി ആൽമരം ശോഷിച്ച അവസ്ഥയിലായിരുന്നു.
അങ്ങനെയാണ് ചികിത്സ നൽകാൻ തീരുമാനിച്ചത്. അങ്ങനെയാണ് പ്രകൃതി സ്നേഹികളുടെ അന്വേഷണം കോട്ടയം വാഴൂർ സ്വദേശിയായ അധ്യാപകൻ ബിനുവിലേക്ക് എത്തിയത്. നിരവധി മരങ്ങൾക്ക് പുതു ജീലൻ നൽകിയ ബിനു ഈ ആലിന്റെ കാര്യം ഏറ്റെടുത്തു.

ജ്യോത്സ്യവിധി പ്രകാരം ആലിന്റെ ചികിത്സ ആരംഭിച്ചു. വൃക്ഷ പൂജയ്ക്ക് ശേഷം ചികിത്സകൾ തുടങ്ങി. പതിനഞ്ചോളം വരുന്ന ആയുർവേദ മരുന്നുകളുടെ സമ്മിശ്ര കൂട്ടുണ്ടാക്കി അത് മരത്തിന് ചുറ്റും തേച്ച് തുണി ചുറ്റിക്കെട്ടിയാണ് ചികിത്സ. പ്രകൃതി ചികിത്സ തുടങ്ങുമ്പോൾ നിരവധി പേരാണ് ആലിന്റെ അടുത്ത് വന്നത്. നാട്ടുകാരും പ്രകൃതി സ്നേഹികളും ഇവിടേക്ക് വന്നിരുന്നു,
ബിനുവിന്റെ ഒപ്പം എത്തിയ ഗോപകുമാർ കങ്ങഴ, വിജയകുമാർ ഇത്തിത്താനം, സുധീഷ് എന്നിവരും അധ്യാപകരാണ്. സ്വന്തം ജോലിക്കൊപ്പം ആണ് ഇവർ പ്രകൃതി സ്നേഹത്തിനായും സമയം മാറ്റി വെയ്ക്കുന്നത്.
രണ്ട് മാസം കഴിയുന്നതോടെ ഈ ആലിന് ഇല കിളിർത്ത് തുടങ്ങുമെന്നും ആറ് മാസത്തോടെ അത് പൂർണമാവുകയും ചെയ്യുമെന്നും ബിനു പറഞ്ഞു. മരങ്ങളുടെ ആയുസിനെക്കുറിച്ചും പക്ഷി മൃഗാദികളുടെ ആവാസ വ്യവസ്ഥയെക്കുറിച്ചും ഒക്കെ ബിനു ബോധവത്ക്കരിച്ചു.
ബ്ലോക്ക് മെമ്പർ മഠത്തിൽ സുനിൽ, എഴുത്തുകാരി ചന്ദ്രിക കുമാരി റിട്ട. മേജർ മാധവന്ഡ പിള്ള, വാർഡ് മെമ്പർമാരായ സ്വപ്‌ന, രതീഷ്, സുരേന്ദ്രൻ, ഭാനു വിക്രമൻ, ഉണ്ണികൃഷ്ണപിള്ള, കെ പി രവി കുമാർ, വെള്ളിമൺ ദിലീപ്, ഇടവട്ടം വിനോദ്, ശിവരാജൻ , ഷാജു മോൻ, വാസു ദേവൻ, ലാൽകൃഷ്ണ, പ്രമോദ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.












Click it and Unblock the Notifications