കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മഴയില്‍ തരിപ്പണമായി കൊട്ടാരക്കര.... നഷ്ടം ഒരുകോടിയുടെ അടുത്ത്, കാര്‍ഷിക വിളകള്‍ നശിച്ചു!!

Google Oneindia Malayalam News

കൊട്ടാരക്കര: കൊല്ലം ജില്ലയില്‍ പെയ്ത കനത്ത മഴയില്‍ വിറങ്ങളിച്ച് കൊട്ടാരക്കര. ഇവിടെ താലൂക്കില്‍ മാത്രം തകര്‍ന്ന് തരിപ്പണമായത് ഒരു കോടി രൂപയുടെ സമ്പാദ്യങ്ങളാണ്. വീടുകള്‍ അടക്കം തകര്‍ന്ന് വീണു. കാര്‍ഷിക വിളകള്‍ വലിയ തോതിലാണ് നശിച്ചത്. മേഖലയില്‍ ഇപ്പോഴും മഴക്കെടുതി തുടരുകയാണ്. നാല് ദിവസത്തെ കണക്കെടുപ്പിലാണ് ഇത്രയും നഷ്ടം കണക്കാക്കിയത്. 108 വീടുകളാണ് ഇത്തവണ തകര്‍ന്നത്. 35 ലക്ഷം രൂപയുടെ നഷ്ടം ഇതിലൂടെ തന്നെ ഉണ്ടായിട്ടുണ്ട്.

1

Recommended Video

cmsvideo
Water level rises to 136Feet at Mullaperiyaar dam | Oneindia Malayalam

മാസങ്ങള്‍ക്ക് മുമ്പാണ് ഇവിടെ വലിയ മഴക്കെടുതി ഉണ്ടായത്. അന്ന് നാടാകെ വിറങ്ങലിച്ച് പോയിരുന്നു. കൊട്ടാരക്കര താലൂക്കില്‍ 250 വീടുകളാണ് അന്ന് നിലം പൊത്തിയത്. ഇത്തവണയുണ്ടായ മഴ പക്ഷേ അതിനെ വെല്ലുമെന്നാണ് പ്രവചനം. കഴിഞ്ഞ ദിവസം മാത്രമുണ്ടായ മഴയില്‍ 12 വീടുകളാണ് തകര്‍ന്നത്. വൈദ്യുതി മേഖലയില്‍ കൊട്ടാരക്കര ഡിവിഷനില്‍ 25 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായി. 33 കെവി, 11 കെവി ലൈനുകള്‍ ഉള്‍പ്പെടെ തകര്‍ന്ന് വീണു.

കാര്‍ഷിക മേഖലയില്‍ ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായത്. ഇന്നലെ വരെ 30 ലക്ഷത്തോളം രൂപയുടെ കാര്‍ഷിക വിളകളാണ് നശിച്ചത്. എല്ലാ ഗ്രാമപഞ്ചായത്തിലും കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടായി. പലയിടത്തും വൈദ്യുതലൈനുകള്‍ നശിച്ചു. വൈദ്യുതി ബന്ധം പലയിടത്തും പൂര്‍ണമായും പുനസ്ഥാപിക്കാന്‍ സാധിച്ചിട്ടില്ല. അറ്റകുറ്റപണികള്‍ സജീവമായി തന്നെ നടക്കുന്നുണ്ടെന്ന് കെഎസ്ഇബി പറയുന്നു. ഒറ്റപ്പെട്ട ചിലയിടങ്ങള്‍ ഇപ്പോഴും ഇരുട്ടിലാണ്.

ജീവനക്കാരുടെ മികച്ച പ്രവര്‍ത്തനമാണ് പലയിടത്തും പെട്ടെന്ന് തന്നെ വൈദ്യുതി തിരിച്ചെത്താന്‍ ഇടയാക്കിയത്. നന്നായി ലൈനുകള്‍ക്ക് മേല്‍ വീണ്ടും മരച്ചില്ലകള്‍ വീണ് പൊട്ടിയതും വലിയ പ്രതിസന്ധിയായി മാറിയിട്ടുണ്ട്. തുടര്‍ച്ചയായ മഴയില്‍ കൃഷി നാശം വര്‍ധിക്കുമെന്ന് കര്‍ഷകര്‍ പറയുന്നു. മേഖലയില്‍ വെള്ളം കെട്ടിനില്‍ക്കുന്നുണ്ട്. ഇത് മരച്ചീനി കൃഷിയെ പ്രതികൂലമായി ബാധിക്കും. തലച്ചിറയില്‍ പള്ളിയുടെ മേല്‍ക്കൂര തകര്‍ന്നു. അതേസമയം കാക്കാംകുന്നില്‍ വീടിനും നാശം സംഭവിച്ചു.

English summary
kollam rain fall increasing, heavy loss in kottarakara
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X