Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊട്ടാരക്കരയിലെ സ്വകാര്യ ബാറിൽ കണക്ക് നോക്കിയപ്പോൾ ലക്ഷങ്ങൾ കുറവ്; രണ്ട് ജീവനക്കാർ പിടിയിൽ

കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കരയിലെ സ്വകാര്യ ബാർ ഹോട്ടലിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ ജീവനക്കാർ പിടിയിൽ. രതിവ്‍, ശ്രീരാജ്. എന്നിവരെയാണ് കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തത് സ്ഥാപനത്തിലെ ഓഡിറ്റ് വിഭാ​ഗം നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് നടന്നതായി കണ്ടെത്തിയത്.

കൊട്ടാരക്കരയിൽ പ്രവർത്തിക്കുന്ന അമ്പലക്കര ​ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ബാർ ഹോട്ടലിലാണ് സാമ്പത്തിക തിരിമറി നടന്നത്. സ്ഥാപനത്തിലെ ക്യാഷർമാരായ നെല്ലിക്കുന്നം സ്വദേശി രതിൻ, വിളങ്ങര സ്വദേശി ശ്രീരാജ് എന്നിവർ ചേർന്ന് മൂന്നര ലക്ഷത്തോളം രൂപയാണ് തട്ടിയെടുത്തത്. അടുത്തിടെ ബാർ ഹോട്ടലിലെ കണക്ക് വിവരങ്ങൾ ഓഡിറ്റ് വിഭാ​ഗം പരിശോധിച്ചപ്പോഴാണ് ക്രമക്കേട് നടന്നതായി കണ്ടെത്തിയത്.

arrest

സംശയത്തിന്റെ അടിസ്ഥാനത്തിൽ പ്രതികളുടെ ബാങ്ക് അക്കൗണ്ട് രേഖകൾ രഹസ്യമായി പരിശോധിച്ചു. തട്ടിപ്പ് നടന്ന 2024 ഏപ്രിൽ മുതൽ ആ​ഗസ്റ്റ് 12 വരെയുള്ള കാലയളവിൽ രതിന്റെ അക്കൗണ്ടിൽ‌ വൻ തുക നിക്ഷേപിച്ചതായി സ്ഥിരീകരിച്ചു.

ശ്രീരാജിനും മറ്റ് രണ്ട് സ്റ്റാഫുകൾക്കുമായി ഈ അക്കൗണ്ടിൽ നിന്ന് പണം കൈമാറിയിട്ടുമുണ്ട്. തുടർന്ന് ബാർ ഹോട്ടൽ ഉടമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രതിനെയും ശ്രീരാജിനെയും കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തു. പ്രതികൾ‌ കൂടുതൽ ക്രമക്കേടുകൾ നടത്തിയിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+