കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അടിവസ്ത്രം അഴിപ്പിച്ച സംഭവം: കേസില്‍ നിര്‍ണായക വഴിത്തിരിവ്, രണ്ട് അധ്യാപകര്‍ അറസ്റ്റില്‍

Google Oneindia Malayalam News

കൊല്ലം: കൊല്ലം ആയൂരില്‍ നീറ്റ് പരീക്ഷയ്ക്കിടെ വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. സംഭവത്തില്‍ ഇപ്പോള്‍ രണ്ട് പേര്‍ അറസ്റ്റിലായിരിക്കുകയാണ്. പരീക്ഷ നടത്തിപ്പ് ചുമതലയുണ്ടായിരുന്ന പ്രൊഫ. പി ജി കുര്യന്‍ ഐസക്, എന്‍ ടി എ നിരീക്ഷകന്‍ ഡോ ഷംനാദ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. കുട്ടികളുടെ അടിവസ്ത്രം അഴി്ച് പരിശോധിക്കാന്‍ നിര്‍ദ്ദേശിച്ചത് ഇവരാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

നീറ്റ് പരീക്ഷയ്ക്കിടെ അടിവസ്ത്രം അഴിപ്പിച്ച സംഭവം: പരീക്ഷയ്ക്ക് ശേഷം പരാതി ലഭിച്ചിട്ടില്ലെന്ന് എന്‍ടിഎനീറ്റ് പരീക്ഷയ്ക്കിടെ അടിവസ്ത്രം അഴിപ്പിച്ച സംഭവം: പരീക്ഷയ്ക്ക് ശേഷം പരാതി ലഭിച്ചിട്ടില്ലെന്ന് എന്‍ടിഎ

പെണ്‍കുട്ടികളെ അടിവസ്ത്രം അഴിപ്പിച്ച് പരിശോധിച്ചതിന് ഏജന്‍സി ദിവസ വേതനത്തിന് നിയോഗിച്ച മൂന്ന് ജീവനക്കാരെ അടക്കം അഞ്ച് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ എജന്‍സിയെ ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശമില്ലാതെ ജീവനക്കാര്‍ ഇത്തരമൊരു നടപടി സ്വീകരിക്കില്ലെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. തുടര്‍ന്നാണ് ഇപ്പോള്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തത്.

neet

തിരുവനന്തപുരം സ്റ്റാര്‍ ഏജന്‍സിയിലെ ജീവനക്കാരെയും ഏജന്‍സി കരാര്‍ മറിച്ചു നല്‍കിയ കരുനാഗപ്പള്ളി സ്വദേശിയേയും ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം. കരുനാഗപ്പള്ളി സ്വദേശിയായ അരവിന്ദാക്ഷന്‍ പിള്ള ആവശ്യപ്പെട്ടതനുസരിച്ചാണ് എട്ട് പേരെ ഏര്‍പ്പാടാക്കി നല്‍കിയതെന്ന് കരാര്‍ ഏറ്റെടുത്ത ജോബി ജീവന്‍ പറഞ്ഞു. ഇതിന് പ്രതിഫലമായി നാലായിരം രൂപയും നല്‍കിയെന്ന് ജോബി പറഞ്ഞു.

ഫര്‍സീന്‍ മജീദിനെ ജയരാജന്‍ കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച് കൊല്ലാന്‍ ശ്രമിച്ചു; എഫ്.ഐ.ആര്‍ പുറത്ത്ഫര്‍സീന്‍ മജീദിനെ ജയരാജന്‍ കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച് കൊല്ലാന്‍ ശ്രമിച്ചു; എഫ്.ഐ.ആര്‍ പുറത്ത്

പരിശോധനയ്ക്കായി എട്ട് പേരെയാണ് നിയോഗിച്ചത്. ഇവര്‍ക്ക് 800 രൂപയാണ് ദിവസ വേതനം. ഈ പരിശോധനയുമായി ബന്ധപ്പെട്ട് ഇവര്‍ക്ക് യാതൊരു മുന്‍പരിചയവും ഇല്ലായിരുന്നു. എന്താണ് പരിശോധിക്കേണ്ടതെന്നോ, എങ്ങനെ പരിശോധിക്കണമെന്നോ ഇവര്‍ക്ക് യാതൊരുവിധ നിര്‍ദ്ദേശവും നല്‍കിയില്ലായിരുന്നു. പരിശോധനയുടെ പൂര്‍ണ ഉത്തരവാദിത്വം പരീക്ഷ കേന്ദ്രത്തിന്റെ ചുമതലയുണ്ടായിരുന്ന അധ്യാപകനാണെന്നും കാരാറുകാര്‍ പറയുന്നു .

അതേസമയം, വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ വലിയ വിവാദമാണ് ഉടലെടുത്തത്. എന്നാല്‍ സംഭവത്തില്‍ കോളേജിന് യാതൊരുവിധ പങ്കുമില്ലെന്നാണ് മാര്‍ത്തോമ കോളേജ് അധികൃതര്‍ വ്യക്തമാക്കുന്നത്. ഇത്തരമൊരു സംഭവമുണ്ടയിട്ടില്ലെന്ന് കേന്ദ്രത്തിന്റെ ചുമതലയുണ്ടയിരുന്ന അധ്യാപകന്‍ എന്‍ ടി എയ്ക്ക് കത്തയച്ച സംഭവം പരിശോധിക്കുമെന്നും മാനേജ്‌മെന്റ് അറിയിച്ചു.

മട്ടന്‍ ബിരിയാണിയാണോ ഇന്നത്തെ ഡിഷ്; അമലയുടെ ചിത്രത്തില്‍ ആരാധകര്‍, വൈറല്‍

സംഭവത്തില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. സ്ത്രീത്വത്തെ അപമാനിച്ച വകുപ്പുകള്‍ അടക്കം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. വിദ്യാര്‍ത്ഥിനികളെ വസ്ത്രം അഴിപ്പിച്ച് പരിശോധിച്ച സംഭവം അങ്ങേയറ്റം അപലപനീയമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞിരുന്നു. ഇത് പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ല. അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും മന്ത്രി പറഞ്ഞു.

Recommended Video

cmsvideo
വെള്ളിയാഴ്ച മുതൽ സൗജന്യ ബൂസ്റ്റർ വാക്സിൻ.വിവരങ്ങൾ | *Covid

English summary
Kollam Undressing incident: 2 teachers who were in charge of the examination were arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X