Get Updates
Get notified of breaking news, exclusive insights, and must-see stories!

വിസ്മയയുടെ മരണം: കിരണ്‍ കുമാറിന്റെ പിരിച്ചുവിടല്‍ നിലനില്‍ക്കുമോ? വിദഗ്ദര്‍ പറയുന്നത് ഇങ്ങനെ

കൊല്ലം: കൊല്ലത്ത് മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ വിസ്മയ മരണപ്പെട്ട സംഭവത്തില്‍ അന്വേഷണം നേരിടുന്ന ഭര്‍ത്താവായ മോട്ടോര്‍ വേഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ കിരണ്‍ കുമാറിനെ കഴിഞ്ഞ ദിവസം സര്‍വീസില്‍ നിന്ന് സര്‍ക്കാര്‍ പിരിച്ചുവിട്ടിരുന്നു. 1960-ലെ കേരളാ സിവില്‍ സര്‍വ്വീസ് ചട്ടം പ്രകാരമാണ് കിരണ്‍ കുമാറിനെതിരെ നടപടി സ്വീകരിച്ചത്. ഗതാഗത മന്ത്രി ആന്റണി രാജുവാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്. കൊല്ലം റീജണല്‍ ഓഫീസിലെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറായിരുന്നു കിരണ്‍.

എന്നാല്‍ കിരണ്‍ കുമാറിനെ പിരിച്ചുവിട്ട നടപടിയെ വിസ്മയയുടെ ബന്ധുക്കള്‍ ഉള്‍പ്പടെ സ്വാഗതം ചെയ്തിരുന്നു. സോഷ്യല്‍ മീഡിയയും സര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്തിരുന്നു. എന്നാല്‍ കിരണിനെ പിരിച്ചുവിട്ട സര്‍ക്കാര്‍ നടപടി നിലനില്‍ക്കില്ലെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. പിരിട്ടുവിട്ടതിനെതിരെ കിരണ്‍ കുമാറിന് ഭരണഘടനയുടെ അനുച്ഛേദം 226 അനുസരിച്ച് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കാവുന്നതാണ്.

അതീവ ഗ്ലാമറസായി ബിഗ് ബോസ് താരം ഏഞ്ചല്‍ തോമസ്; വൈറലായി ചിത്രങ്ങള്‍

kiran

കേസുമായി ബന്ധപ്പെട്ട് 48 മണിക്കൂര്‍ കൂടുതല്‍ റിമാന്‍ഡിലായാല്‍ സസ്‌പെന്‍ഡ് ചെയ്യാവുന്നതാണ്. എന്നാല്‍ കോടതി ശിക്ഷിച്ചാല്‍ മാത്രമേ കുറ്റക്കാരനാവൂ എന്നും ഇപ്പോഴത്തെ പിരിച്ചുവിടല്‍ നിലനില്‍ക്കില്ലെന്നും വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു. കുറ്റാരോപണ മെമ്മോ നല്‍കി പ്രതിയുടെ ഭാഗം ഇവിടെ കേള്‍ക്കണമെന്ന ചട്ടം ഇവിടെ പാലിച്ചിട്ടുണ്ട്.

കേരള സാരിയില്‍ നാടന്‍ സുന്ദരിയായി നടി ലെന; വൈറലായി പുതിയ ഫോട്ടോഷൂട്ട്

കഴിഞ്ഞ ദിവസാണ് കിരണ്‍ കുമാറിനെ മോട്ടോര്‍ വാഹന വകുപ്പില്‍ നിന്ന് പിരിച്ചുവിട്ട കാര്യം മന്ത്രി അറിയിച്ചത്. 1960ലെ കേരളാ സിവില്‍ സര്‍വ്വീസ് ചട്ടം 15 പ്രകാരം എസ്. കിരണ്‍ കുമാറിന് നിയമാനുസൃതമായ കുറ്റാരോപണ മെമ്മോ നല്‍കിയിരുന്നു. തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനെ വകുപ്പുതല അന്വേഷണത്തിന് നിയോഗിച്ചിരുന്നു.

Recommended Video

cmsvideo
    Vismaya Case : Kiran Kumar lost his job permanently | Oneindia Malayalam

    നിയമാനുസൃതമായി നടത്തിയ അന്വേഷണത്തിന്റെയും എസ്. കിരണ്‍ കുമാറിനെ നേരിട്ട് കേട്ടതിന്റെയും, സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തില്‍ കുറ്റാരോപിതന്റെ മേല്‍ ചുമത്തപ്പെട്ടിട്ടുള്ള കുറ്റങ്ങള്‍ സംശയാതീതമായി തെളിയിക്കപ്പെട്ടതിനാല്‍ 1960ലെ കേരള സിവില്‍ സര്‍വ്വീസ് ചട്ട പ്രകാരമാണ് എഎംവിഐ കിരണ്‍ കുമാറിനെ സര്‍വ്വീസില്‍ നിന്നും പിരിച്ചു വിടുവാന്‍ തീരുമാനിച്ചതെന്ന് മന്ത്രി അറിയിച്ചു. ഇക്കഴിഞ്ഞ ജൂണ്‍ 21ന് ഭര്‍തൃഗൃഹത്തില്‍ ദുരൂഹസാഹചര്യത്തിലായിരുന്നു വിസ്മയ മരണപ്പെട്ടത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+