• search
 • Live TV
കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കിരൺ യഥാർത്ഥ സൈക്കോ? ഒപ്പം പഠിക്കുന്ന ആൺകുട്ടികളോട് മിണ്ടാനും വിലക്ക്, വിസ്മയയ്ക്ക് അന്നും മർദ്ദനം

Google Oneindia Malayalam News

കൊല്ലം: കേരള മനസാക്ഷിയെ ഞെട്ടിച്ച മരണമായിരുന്നു കൊല്ലത്തെ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി വിസ്മയയുടേത്. മരണ ശേഷം ഭര്‍ത്താവ് കിരണ്‍ കുമാറിന്റെ ക്രൂരതയുടെ ഓരോ മുഖങ്ങളാണ് പിന്നീട് പുറത്തുവന്നത്. ഭര്‍തൃവീട്ടില്‍ നിന്ന് പീഡനത്തിനിരയായ തന്റെ മകളെ കൊലപ്പെടുത്തിയതെന്നാണ് വിസ്മയയുടെ പിതാവ് ആരോപിക്കുന്നത്.

സംഭവത്തെ തുടര്‍ന്ന് കിരണിനെ പൊലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. മോട്ടോര്‍ വാഹനവകുപ്പിലെ ഉദ്യോഗസ്ഥനായ കിരണിനെ ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ ഇപ്പോഴിതാ കിരണ്‍ വിസ്മയെയ ശാരീരികമായും മാനസികമായും ഉപദ്രവിച്ചതിന്റെ കൂടുതല്‍ വിവരങ്ങളാണ് പുറത്തുവരുന്നത്. വിശദാംശങ്ങളിലേക്ക്...

കർണാടകത്തിൽ സുപ്രധാന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ- ചിത്രങ്ങൾ

1

വിസ്മയയുടെ അമ്മ സജിതയാണ് ഇക്കാര്യത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. വിവാഹത്തിന് മുമ്പ് കിരണ്‍ മകളെ ശാരീരികമായും മാനസികമായും ഉപദ്രവിച്ചിരുന്നെന്ന് വിസ്മയയുടെ അമ്മ പറയുന്നു. ഇക്കാര്യം അടുത്ത സമയത്ത് മാത്രമാണ് മകള്‍ പറഞ്ഞത്. വിസ്മയ കോളേജില്‍ പഠിക്കുന്ന സമയത്ത് കിരണ്‍ കാണാനെത്തിയിരുന്നെന്നും അമ്മ പറയുന്നു.

2

വിവാഹത്തിന് മുമ്പ് വിസ്മയയെ മര്‍ദ്ദിച്ചതിന്റെ കാരണമാണ് ഞെട്ടിക്കുന്നത്, സഹപാഠികള്‍ക്ക് ഫോണില്‍ സന്ദേശം അയയ്ക്കുന്നതിനും സഹപാഠികളുടെ ആണ്‍കുട്ടികളോട് സംസാരിക്കുന്നതിനമാണ് കിരണ്‍ മര്‍ദ്ദിച്ചത്. സ്ത്രീധനമായി നല്‍കിയ കാറിന് മൈലേജ് കിട്ടുന്നില്ലെന്ന് പറഞ്ഞായിരുന്നു മറ്റൊരു ദിവസം വഴക്കുണ്ടായത്.

3

ഇതിനെ തുടര്‍ന്ന് വീട്ടില്‍ വന്ന് വഴക്കുണ്ടാക്കിയിരുന്നു. വിസ്മയയുടെ അച്ഛനെ അസഭ്യം പറയുകയുണ്ടായി. വിവാഹത്തിന് ഞങ്ങള്‍ അണിയിച്ച മാല എറിയുകയും വിസ്മയെയ മര്‍ദ്ദിക്കുകയും ചെയ്തു. അന്ന് തടസം പിടിക്കാന്‍ ചെന്ന തങ്ങളുടെ മകന്‍ വിജിത്തിനെയും മര്‍ദ്ദിച്ചെന്ന് അമ്മ പറയുന്നു.

4

അന്ന് ശബ്ദം കേട്ട് നാട്ടുകാര്‍ എത്താന്‍ ഇടയായതോടെ വീട്ടില്‍ നിന്ന് ഇറങ്ങി ഓടി. പൊലീസ് വിവരം അറിഞ്ഞ് സ്ഥലത്ത് എത്തി കിരണിനെ വഴിയില്‍ നിന്ന് പിടികൂടി. മദ്യത്തിന്റെ ലഹരിയില്‍ ആയിരുന്ന കിരണ്‍ അന്ന് പൊലീസിനെയും ആക്രമിച്ചു. ഈ സംഭവത്തിന് ശേഷം വിസ്മയ കുറേ കാലം തങ്ങളോടൊപ്പമാണ് കഴിഞ്ഞിരുന്നത്.

5

ഇനി കിരണിന്റെ വീട്ടിലേക്ക് പോകേണ്ടെന്നും വിവാഹമോചനം നേടാമെന്നും അന്ന് തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട് സമുദായ നേതാക്കളെ വിളിച്ച് ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചു. ഇത് അറിഞ്ഞ കിരണ്‍ വിസ്മയയെ ഫോണ്‍ ചെയ്തുകൊണ്ടേയിരുന്നു. തന്റെ ജന്മ ദിനത്തിന് മുമ്പില്‍ വീട്ടിലേക്ക് തിരിച്ചുവന്നില്ലെങ്കില്‍ ഒരിക്കലും വരേണ്ടെന്ന് പറഞ്ഞു.

6

അതിന് ശേഷമാണ് പരീക്ഷയ്ക്ക് കോളേജില്‍ പോയ മകള്‍ അവനോടൊപ്പം വീട്ടിലേക്ക് പോയത്. അങ്ങോട്ടേക്ക് പോയ ശേഷമാണ് മകള്‍ തന്നെ വിളിച്ചത്. ഇതറിഞ്ഞ് കിരണ്‍ വീണ്ടും പ്രശ്‌നമുണ്ടാക്കിയെന്ന് അമ്മ സജിത വ്യകത്മാക്കുന്നു. സ്ത്രീധനത്തിന്റെ പേരില്‍ വലിയ പീഡനമാണ് നേരിട്ടത്. അവളുടെ വിഷമങ്ങള്‍ കൂട്ടുകാരികളോടാണ് പറഞ്ഞതെന്നും അമ്മ പറയുന്നു.

7

അവളെ അവര്‍ എല്ലാവരും ചേര്‍ന്ന് കൊന്നതാണ്. എന്റെ മകളുടെ ഫോട്ടോ കണ്ടില്ലേ, എന്ത് സുന്ദരിയായിരുന്നു. അവള്‍ മരിക്കുന്ന സമയത്ത് പോലും നഖങ്ങളില്‍ ഭംഗിയായി ക്യൂട്ടക്‌സ് ഇട്ടിരുന്നു. മരിക്കാന്‍ തീരുമാനിച്ചയാള്‍ അങ്ങനെ ചെയ്യുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. അവര്‍ തന്റെ മകളെ കൊന്നതാണെന്ന് പിതാവ് ത്രിവിക്രമന്‍ നായര്‍ പറഞ്ഞു.

'എനിക്ക് രണ്ട് പെൺകുട്ടികളാണ്, അവർക്ക് വരുന്ന ചെക്കൻമാർ കൂടി മനസിലാക്കിക്കോളു'; രോഷത്തോടെ സുരേഷ് ഗോപി,വീഡിയോ'എനിക്ക് രണ്ട് പെൺകുട്ടികളാണ്, അവർക്ക് വരുന്ന ചെക്കൻമാർ കൂടി മനസിലാക്കിക്കോളു'; രോഷത്തോടെ സുരേഷ് ഗോപി,വീഡിയോ

കാമുകനൊത്തുള്ള സുഖജീവിതത്തിന് പിഞ്ചുകുഞ്ഞ് വില്ലനായി, അമ്മ വലിച്ചെറിഞ്ഞു; കൊല്ലത്തെ സംഭവത്തിൽ വമ്പൻ ട്വിസ്റ്റ്കാമുകനൊത്തുള്ള സുഖജീവിതത്തിന് പിഞ്ചുകുഞ്ഞ് വില്ലനായി, അമ്മ വലിച്ചെറിഞ്ഞു; കൊല്ലത്തെ സംഭവത്തിൽ വമ്പൻ ട്വിസ്റ്റ്

ദളപതി വിജയിയുടെ ഇതുവരെ ആരും കാണാത്ത ചിത്രങ്ങള്‍, വൈറല്‍

cmsvideo
  Vismaya Case: Initial Postmortem Report Indicates As $uicide | Oneindia Malayalam

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ - രജിസ്ട്രേഷൻ സൗജന്യം!

  English summary
  Kollam Vismaya Suicide:Vismaya's mother Sajitha says Kiran Kumar had beaten Vismama before marriage
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X