സ്‌ക്രിപ്റ്റ് പറഞ്ഞുകൊടുക്കാമെന്ന് പറഞ്ഞ് ലോഡ്ജില്‍ വിളിച്ചുവരുത്തി പീഡനം; 23കാരന്‍ അറസ്റ്റില്‍
കായംകുളം: യുവതിയെ പറഞ്ഞ് പറ്റിച്ച് ബലാത്സംഗം ചെയ്ത കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഷോർട്ട് ഫിലിമിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പറ്റിച്ചായിരുന്നു യുവതിയെ പ്രതി ബലാത്സംഗം ചെയ്തത്.
സ്ക്രിപിറ്റ് പറഞ്ഞുകൊടുക്കാമെന്ന വ്യാജേനയാണ് ഇയാൾ യുവതിയെ ലോഡ്ജിൽ വിളിച്ചുവരുത്തിയത്. ഇതിന് പിന്നാലെയാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്.

സ്ക്രിപ്റ്റ് പറഞ്ഞ് കൊടുക്കാം എന്ന് പറഞ്ഞു വിശ്വസിപ്പിച്ച് കരുനാഗപ്പള്ളി സ്വദേശിയായ യുവതിയെ പ്രതി ഈ മാസം 4 ന് രാവിലെ 11 ന് കായംകുളത്തെ ലോഡ്ജിൽ വിളിച്ചു വരുത്തികയായിരുന്നു. ഇവിടെ വെച്ച് ഇയാൾ യുവതിയെ പീഡിപ്പിക്കുക ആയിരുന്നു. സംഭവത്തിൽ കോട്ടയം പെരുമ്പായിക്കാട് പാറൻപുഴ നടുവിലേമാലിയിൽ വീട്ടിൽ ശരത് ബാബുവാണ് (23) അറസ്റ്റിലായത്.
കരുനാഗപ്പള്ളി പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. കായംകുളം പൊലീസിന് കൈമാറിയ കേസിൽ പ്രതിയെ കോട്ടയത്ത് നിന്നാണ് അറസ്റ്റ് ചെയ്തത്. സിഐ. മുഹമ്മദ് ഷാഫി, എസ്ഐമാരായ ഉദയകുമാർ, ജി.ശ്രീകമാർ, പൊലീസുകാരായ ദീപക്, വിഷ്ണു, ഷാജഹാൻ, അനീഷ്, ദീപക് വാസുദേവൻ, റുക്സർ എന്നിവർ അടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്.












Click it and Unblock the Notifications