'ഗണേഷ് കുമാർ അഭിനവ യൂദാസ്'; കെ ബി ഗണേഷ് കുമാറിനെതിരെ കൊല്ലത്ത് യൂത്ത് കോൺഗ്രസ് പ്രതിഷേധം
കൊല്ലം: ഉമ്മൻ ചാണ്ടിയെ ഒറ്റ് കൊടുത്തതിനുള്ള പ്രതിഫലമായാണ് എൽ ഡി എഫ് ഗണേഷ് കുമാറിന് മന്ത്രി സ്ഥാനം നൽകിയതെന്ന് യൂത്ത് കോൺഗ്രസ്. യേശുവിനെ 30 വെള്ളിക്കാശിന് യൂദാസ് ഒറ്റിക്കൊടുത്തതിന് സമാനമാണ് ഉമ്മൻ ചാണ്ടിയോട് ഗണേഷ് ചെയ്തതെന്നും അഭിനവ യൂദാസ് ആണ് എന്നും ആരോപിച്ച് യൂത്ത് കോൺഗ്രസ് കൊല്ലത്ത് പ്രതീകാത്മക സമരം നടത്തി.
കെ ബി ഗണേഷിന്റെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടിയുടെ പേര് സരിതയുടെ കത്തിൽ തിരുകി കയറ്റിയതിൽ സി ബി ഐ കുറ്റപത്രം സമർപ്പിക്കപ്പെട്ട ജനാധിപത്യ വിരുദ്ധനെ മന്ത്രിയായി ചുമക്കേണ്ടത് കേരള പൊതു സമൂഹത്തിന് നാണക്കേടാണെന്നും എൽ ഡി എഫിന്റെ ഗതികേടാണെന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചു.

പ്രതിഷേധ സമരം എ ഐ സി സി അംഗം ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് കൊല്ലം ബ്ലോക്ക് പ്രസിഡന്റ് ഹസ്ന അർഷാദ് അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിൽ പന്തളം മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അസൈൻ പള്ളിമുക്ക് ,
ആദർശ് ഭാർഗവൻ, ആഷിക് ബൈജു, ഉല്ലാസ് ഉളിയോക്കോവിൽ, ഷാഫി ചെമ്മാത്ത് , ഹർഷാദ് മുതിരപ്പറമ്പ്, ഷാജി പള്ളിത്തോട്ടം, ഷിബു കടവൂർ, നിഷാദ് അസീസ്, മാഹീൻ കരുവ, അർജ്ജുൻ ഉളിയക്കോവിൽ,നസ്മൽ കലത്തിക്കോട്. ഗോകുൽ , ഫവാസ് പള്ളിമുക്ക്, പ്രശാന്ത്, ഷെറീഖ് റോക്കി, ശരീഫ്, മഹേഷ് മനു, സെയ്ദലി തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.
അതേ സമയം, പുതിയ മന്ത്രിമാരായി കന്നപ്പള്ളി രാമചന്ദ്രനും കെ ബി ഗണേഷ് കുമാറും സത്യപ്രതിജ്ഞ ചെയ്തു. സഗൗരവ പ്രതിജ്ഞയാണ് കടന്നപ്പള്ളി എടുത്തത്. കെ ബി ഗണേഷ് കുമാർ ദൈവനമാത്തിലാണ് പ്രതിജ്ഞയെടുത്തത്. ഗണേൽ് കുമാറിന് ഗതാഗ വകുപ്പ് തന്നെയടാകും നൽകുന്നത്. കടന്നപ്പള്ളിക്ക് തുറമുഖ വകുപ്പ് നൽകുമെന്നാണ് ലഭിക്കുന്ന വിവരം.
അതേ സമയം ഗണേശഷിന് സിനിമ വകുപ്പ് നൽകേണ്ടതില്ല എന്നാണ് സി പി എം തീരുമാനം. സിനിമ വകുപ്പ് കൂടി ഗണേൽ് കുമാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ നിലവിൽ ഗാതാഗതം നൽകാൻ മാത്രമാണ് തീരുമാനം എന്നാണ് റിപ്പോർട്ട്.












Click it and Unblock the Notifications