കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തദ്ദേശ തിരഞ്ഞെടുപ്പ്: കൊല്ലം കോര്‍പ്പറേഷനില്‍ 231 സ്ഥാനാര്‍ഥികള്‍, മുനിസിപ്പാലിറ്റികളില്‍ 445 പേർ

Google Oneindia Malayalam News

കൊല്ലം: ജില്ലയില്‍ ഡിസംബര്‍ എട്ടിന് നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ കൊല്ലം കോര്‍പ്പറേഷനില്‍ 55 ഡിവിഷനുകളിലായി 231 സ്ഥാനാര്‍ഥികളാണുള്ളത്. ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികള്‍ അയത്തില്‍ ഡിവിഷനിലാണ്, എട്ടുപേര്‍. തൊട്ടുപിന്നില്‍ കല്ലുംതാഴം, കയ്യാലയ്ക്കല്‍, കന്റോണ്‍മെന്റ് ഡിവിഷനുകളാണ്, ഏഴുപേര്‍ വീതം. മൂന്നു സ്ഥാനാര്‍ഥികള്‍ മാത്രമുള്ള 22 ഡിവിഷനുകളുണ്ട്.

കോര്‍പ്പറേഷനിലെ 28 വാര്‍ഡുകളാണ് വനിതകള്‍ക്കായി സംവരണം ചെയ്തിരിക്കുന്നത്. ജനറല്‍, സംവരണ ഡിവിഷനുകളിലായി ആകെ 115 വനിതകളാണ് മത്സരരംഗത്തുള്ളത്. ട്രാന്‍സ്ജന്‍ഡര്‍ സ്ഥാനാര്‍ത്ഥികള്‍ ഇല്ല. ആകെ 325 പേരാണ് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത്. 94 പേര്‍ പത്രിക പിന്‍വലിച്ചു. നാലു മുനിസിപ്പാലിറ്റികളിലായി 445 സ്ഥാനാര്‍ഥികള്‍ മത്സര രംഗത്തുണ്ട്. 206 പുരുഷന്‍മാരും 239 സ്ത്രീകളും. 510 പേര്‍ പത്രിക സമര്‍പ്പിച്ചിരുന്നു. ഇതില്‍ 165 പേര്‍ പത്രിക പിന്‍വലിച്ചു.

vote

പരവൂര്‍ നഗരസഭയില്‍ 32 വാര്‍ഡുകളിലായി 111 സ്ഥാനാര്‍ഥികള്‍ ഉണ്ട്. 63 പേര്‍ വനിതകളാണ്. തെക്കുംഭാഗം വാര്‍ഡിലാണ് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികള്‍ ആറ് പേര്‍. ഏറ്റവും കുറവ് സ്ഥാനാര്‍ത്ഥികള്‍ വനിതാ സംവരണ വാര്‍ഡായ ചില്ലയ്ക്കലില്‍ ആണ് രണ്ട് പേര്‍. 163 പേര്‍ പത്രിക സമര്‍പ്പിച്ചവരില്‍ 52 പേര്‍ പിന്‍വലിച്ചിരുന്നു. പുനലൂര്‍ നഗരസഭയില്‍ 35 വാര്‍ഡുകളിലായി 111 സ്ഥാനാര്‍ഥികളാണുള്ളത്. 54 പേര്‍ വനിതകളാണ്. കൂടുതല്‍ സ്ഥാനാര്‍ഥികള്‍ പേപ്പര്‍മില്‍, നേതാജി, ഭരണിക്കാവ് വാര്‍ഡുകളിലാണ്, അഞ്ചുവീതം. രണ്ട് സ്ഥാനാര്‍ഥികള്‍ മാത്രമുള്ള ആറു വാര്‍ഡുകളുമുണ്ട്. 146 പേര്‍ പത്രിക സമര്‍പ്പിച്ചതില്‍ 35 പേര്‍ പിന്‍വലിച്ചിരുന്നു.

കരുനാഗപ്പള്ളി നഗരസഭയില്‍ 35 വാര്‍ഡുകളിലായി 112 സ്ഥാനാര്‍ഥികള്‍ ഉണ്ട്. 63 പേര്‍ വനിതകളാണ്. മരുതൂര്‍കുളങ്ങര എല്‍ പി എസ് വാര്‍ഡിലാണ് കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍, അഞ്ചു പേര്‍. 174 പേര്‍ പത്രിക സമര്‍പ്പിച്ചിരുന്നു. 62 പേര്‍ പിന്‍വലിച്ചു. കൊട്ടാരക്കര മുനിസിപ്പാലിറ്റിയില്‍ 29 വാര്‍ഡുകളിലായി 111 പേര്‍ മത്സര രംഗത്തുണ്ട്. 59 സ്ത്രീകളും 52 പുരുഷന്‍മാരും. 127 പേര്‍ പത്രിക സമര്‍പ്പിച്ചതില്‍ 16 പേര്‍ പിന്‍വലിച്ചു. പുലമണ്‍ ടൗണ്‍ വാര്‍ഡിലാണ് കൂടുതല്‍ സ്ഥാനാര്‍ഥികള്‍, ഏഴുപേര്‍. തൃക്കണ്ണമംഗല്‍ വാര്‍ഡില്‍ ആറുപേരും. 127 പേര്‍ പത്രിക സമര്‍പ്പിച്ചവരില്‍ 16 പേര്‍ പിന്‍വലിച്ചു.

കൊല്ലം ജില്ലാ പഞ്ചായത്തിലെ 26 ഡിവിഷനുകളിലായി 107 സ്ഥാനാര്‍ഥികളാണുള്ളത്. 51 സ്ത്രീകളും 56 പുരുഷന്മാരും. 133 പേര്‍ പത്രിക സമര്‍പ്പിച്ചതില്‍ 26 പേര്‍ പത്രിക പിന്‍വലിച്ചു. വെളിനല്ലൂര്‍, ചടയമംഗലം ഡിവിഷനുകളിലാണ് കൂടുതല്‍ സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തുള്ളത്. കുലശേഖരപുരം, ഓച്ചിറ, ശൂരനാട്, നെടുവത്തൂര്‍, കരവാളൂര്‍, അഞ്ചല്‍, നെടുമ്പന, മുഖത്തല, പെരിനാട്, തേവലക്കര എന്നീ ഡിവിഷനുകളിലാണ് കുറവ് സ്ഥാനാര്‍ത്ഥികള്‍. മൂന്ന് പേര്‍ വീതം.

English summary
Local Body Election: 231 candidates in Kollam Corporation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X