Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു: യുവാവ് അറസ്റ്റിൽ

കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച യുവാവിനെ പോക്സോ പ്രകാരം അറസ്റ്റ് ചെയ്തു. തഴവ തെക്കുംമുറി പടിഞ്ഞാറ് ആവണി വീട്ടില്‍ അജികുമാര്‍ മകന്‍ അരവിന്ദ് ( 21 ) ആണ് പോലീസ് പിടിയിലായത്. ഇയാള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ സ്നേഹം നടിച്ച് വശത്താക്കി വിവാഹ വാഗ്ദാനം നല്‍കി പീഡീപ്പിക്കുകയായിരുന്നു . പെണ്‍കുട്ടിയുടെ വിഷാദഭാവം ശ്രദ്ധയില്‍പ്പെട്ട മാതാവ് നടത്തിയ ചോദ്യം ചെയ്യലില്‍ പീഢനവിവരം പെണ്‍കുട്ടി മാതാവിനോട് വെളിപ്പെടുത്തി.

പെണ്‍കുട്ടി കരുനാഗപ്പളളി പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പോക്സോ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. വൈദ്യപരിശോധനയില്‍ പീഢനം നടന്നതായി തെളിഞ്ഞതിനെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ ബലാല്‍സംഗ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. കരുനാഗപ്പളളി ഇന്‍സ്പെക്ടര്‍ ജി. ഗോപകുമാറിന്‍റെ നേതൃത്വത്തില്‍ എസ്സ്.ഐ മാരായ ജയശങ്കര്‍, രാധകൃഷ്ണപിളള എ.എസ്സ്.ഐ ശ്രീകുമാര്‍, എസ്.സി.പി.ഒ രാജീവ്, സീമ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാന്‍റ് ചെയ്തു.

kollam

യുവാവിനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച സംഘത്തിലെ മൂന്ന് പേര്‍ അറസ്റ്റിൽ

കൊല്ലം: ക്ലബ്ബില്‍ മദ്യപിച്ച് കളിക്കാന്‍ വന്നതിനെ ചോദ്യം ചെയ്ത യുവാവിനേയും സുഹൃത്തിനേയും ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഘത്തിലെ മൂന്ന് പേര്‍ പോലീസ് പിടിയിലായി. കൊറ്റങ്കര പേരൂര്‍ സ്വദേശികളായ തെറ്റിച്ചിറ പുത്തന്‍വീട്ടില്‍ കബീര്‍ മകന്‍ സബീര്‍ (26), സഹോദരന്‍ സാബര്‍ ( 28 ), തെറ്റിച്ചിറ പുത്തന്‍വീട്ടില്‍ ഷറഫുദ്ദീന്‍ മകന്‍ ഷാനു ( 27 ) എന്നിവരാണ് പോലീസ് പിടിയിലായത്. തെറ്റിച്ചിറയുളള ആര്‍ട്ട്സ് ആന്‍റ് സ്പോര്‍ട്ട്സ് ക്ലബ്ബില്‍ കഴിഞ്ഞ രാത്രിയില്‍ ( 11.02.2022 ) 10.30 മണിയോടെ യുവാക്കളടങ്ങിയ സംഘം മദ്യപിച്ച് എത്തുകയായിരുന്നു.

ക്ലബ്ബ് ഭാരവാഹിയായ ശ്യാം ഇതിനെ ചോദ്യം ചെയ്യുകയും കളിക്കാന്‍ അനുവദിക്കില്ലായെന്ന് അറിയിക്കുകയും ചെയ്തു. ഇതില്‍ പ്രകോപിതരായ യുവാക്കള്‍ ശ്യാമിനെ ആക്രമിച്ചു. സ്ഥലത്ത് നിന്നും രക്ഷപ്പെട്ട ശ്യാമിനെ പിന്‍തുടര്‍ന്ന് ചെന്ന് ആക്രമിച്ചത് സുഹൃത്തായ അജ്മല്‍ഖാന്‍ തടസം ചെയ്തു. കൈവശമിരുന്ന കത്തി കൊണ്ട് ഇവര്‍ അജ്മല്‍ ഖാന്‍റെ നെഞ്ചില്‍ കുത്തുകയായിരുന്നു. പരിക്കേറ്റ അജ്മല്‍ഖാന്‍ കൊല്ലത്തെ പ്രമുഖ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. സംഘത്തിലെ മൂന്ന് പേരെ കിളികൊല്ലൂര്‍ പോലീസ് സംഭവ സ്ഥലത്ത് നിന്ന് തന്നെ പിടികൂടി. കിളികൊല്ലൂര്‍ ഇന്‍സ്പെക്ടര്‍ വിനോദ്.കെയുടെ നേതൃത്വത്തില്‍, എസ്സ്.ഐ മാരായ അനീഷ് എ.പി, സജി. എസ്, സന്തോഷ്, താഹകോയ, എ.എസ്.ഐ മാരായ സന്തോഷ് കുമാര്‍. സി, പ്രകാശ് ചന്ദ്രന്‍ സി.പി.ഓ സുധീര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ റിമാന്‍റ് ചെയ്തു.

കൊടുംകുറ്റവാളി 'കാപ്പ' പ്രകാരം പോലീസ് പിടിയിൽ

2016 മുതൽ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ കൊലപാതകം, പിടിച്ചുപറി, പോലീസിനെ ആക്രമിക്കൽ, വധശ്രമം, അടിപിടി തുടങ്ങിയ നിരവധി കേസുകളിൽ പ്രതിയായ കൊടുംകുറ്റവാളിയെ കാപ്പ പ്രകാരം ഇരവിപുരം പോലീസ് അറസ്റ്റ് ചെയ്തു. ഇരവിപുരം കൂട്ടിക്കട മിറാസ് മൻസിലിൽ ഷെരീഫ് മകൻ മിറാസ് (24) ആണ് ഇരവിപുരം പോലീസിന്റെ പിടിയിലായത്. 2016-ൽ ഇരവിപുരം പോലീസ് സ്റ്റേഷനിൽ കൊലപാതക കേസിൽ പ്രതിയായ മിറാസ് 2019-ൽ വധശ്രമകേസിലും പ്രതിയായിട്ടുണ്ട്.

Recommended Video

cmsvideo
    സംസ്ഥാനത്ത് കുട്ടികളുടെ വാക്സിനേഷന്‍ 75 ശതമാനം തികഞ്ഞു

    ഇരവിപുരം , കിളികൊല്ലൂർ പോലീസ് സ്റ്റേഷൻ പരിധികളിൽ നിരവധി അടിപിടി കേസുകളിലും പോലീസിനെ ആക്രമിക്കൽ , കൊലപാതകശ്രമം തുടങ്ങിയ നിരവധി കേസുകളിൽ പ്രതിയായിട്ടുള്ളയാളാണ് മിറാസ്. കൊടുംകുറ്റവാളികൾക്കെതിരെ കാപ്പ ചുമത്തുന്നതിന്റെ ഭാഗമായി ജില്ലാ പോലീസ് മേധാവി നാരായണൻ റ്റി ഐ.പി.എസ് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കരുതൽ തടങ്കലിനുത്തരവായത്. കൊടും ക്രിമിനലുകൾക്കെതിരെ നടപടി ശക്തമാക്കുന്നതിന്റെ ഭാഗമായി ഇത്തരക്കാരെ പ്രത്യേകം നിരീക്ഷിക്കുതിനായി ഓരോ പോലീസ് സ്റ്റേഷനിലും സബ് ഇൻസ്‌പെകടർ റാങ്കിലുള്ള ഒരുദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയിട്ടുള്ളതായും അനുയോജ്യരായവർക്കെതിരെ കാപ്പ നടപടികൾ അടിയന്തിരമായി സ്വീകരിക്കുന്നതാണെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു. ഇരവിപുരം ഐ.എസ്.എച്ച്.ഒ അനിൽകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ അരുൺ ഷാ ജയേഷ് ,പ്രകാശ് ,എസ്.സി.പി.ഒ അനിൽ കുമാർ, സി.പി.ഒ അമ്പു എന്നിവരടങ്ങിയ സംഘം സാഹസികമായി ഇരവിപുരം പോലീസ് സ്റ്റേഷൻ പരിധിയിലെ കൂട്ടിക്കടയിൽ നിന്നും പിടികൂടുകയായിരുന്നു .ടിയാനെ കരുതൽ തടങ്കലിനായി സെൻട്രൽ ജയിലിലേക്കയച്ചു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+