അടിമുടി ദുരൂഹതയുമായി രേഷ്മയുടെ ബന്ധങ്ങള്‍... അനന്ദു ആരെന്ന് രേഷ്മയ്ക്കും പോലീസിനും ഒരുപിടിയുമില്ല
കൊല്ലം: കൊല്ലത്ത് കരിയിലയില്‍ നവജാത ശിശു ഉപേക്ഷിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്ത സംഭവത്തിലെ ദുരൂഹതകള്‍ കൂടുതല്‍ സങ്കീര്‍ണമാകുന്നു. കേസില്‍ പിടിയിലായ അമ്മ രേഷ്മയുടെ ബന്ധുക്കളായ രണ്ട് സ്ത്രീകള്‍ ആത്മഹത്യ ചെയ്തിരുന്നു.
കാമുകനൊപ്പം പോകാന്‍ വേണ്ടിയാണ് കുഞ്ഞിനെ ഉപേക്ഷിച്ചത് എന്നായിരുന്നു രേഷ്മ പറഞ്ഞിരുന്നത്. എന്നാല്‍ രേഷ്മയുടെ കാമുന്‍ ആരെന്ന് കണ്ടെത്താന്‍ ഇതുവരെ പോലീസിന് കഴിഞ്ഞിട്ടില്ല. ആരാണ് അയാള്‍ എന്ന് രേഷ്മക്ക് പോലും അറിയില്ലെന്ന നിലയിലാണ് ഇപ്പോള്‍ കാര്യങ്ങള്‍. വിശദാംശങ്ങള്‍ നോക്കാം...
സ്ത്രീധനത്തിനെതിരെ പ്രതിഷേധമുയർത്തി എസ്എഫ്ഐ- ചിത്രങ്ങൾ

അനന്തു എന്ന കാമുകന്‍
കാമുകനൊപ്പമുള്ള ജീവിതത്തിന് കുഞ്ഞ് വിലങ്ങുതടിയാകും എന്ന് കരുതിയാണ് പ്രസവിച്ച ഉടന്‍ കുഞ്ഞിനെ ഉപേക്ഷിച്ചത് എന്നായിരുന്നു രേഷ്മയുടെ മൊഴി. കാമുകന്റെ പേര് അനന്തു എന്നാണെന്നും രേഷ്മ പോലീസിനോട് പറഞ്ഞിരുന്നു. എന്നാല്‍ ആരാണ് അനന്തു എന്നതാണ് ചോദ്യം.

ആരാണ് അയാള്‍
ഫേസ്ബുക്കിലൂടെ ആണ് അനന്തുവിനെ പരിചയപ്പെട്ടത് എന്നാണ് രേഷ്മ പറയുന്നത്. ഈ പരിചയമാണ് പിന്നീട് പ്രണയമായി മാറിയത്. എന്നാല്‍ ഇക്കാലയളവില്‍ ഒരിക്കല്‍ പോലും രേഷ്മ അനന്തുവിനെ നേരിട്ട് കണ്ടിട്ടില്ല എന്നാണ് പറയുന്നത്. പലതവണ കാണാന്‍ ശ്രമം നടത്തിയെങ്കിലും സാധിച്ചില്ലെന്നും പറയുന്നു.

ഫേക്ക് ഐഡി?
രേഷ്മ പറഞ്ഞതുപ്രകാരമുള്ള അനന്തുവിന്റെ ഫേസ്ബുക്ക് അക്കൗണ്ട് പോലീസ് കണ്ടെത്തിയി്ടുണ്ട്. എന്നാല്‍ ഇതൊരു ഫേക്ക് ഐഡിയാണ് എന്നാണ് പോലീസിന്റെ നിഗമനം. രേഷ്മയുമായി അനന്തു വാട്‌സാപ്പിലും വിളിച്ചു സംസാരിച്ചിരുന്നു. എന്നാല്‍ ഇതിന്റെ വിവരങ്ങള്‍ ലഭ്യമാകാത്ത സാഹചര്യമാണുള്ളത്.

അതീവ ദുരൂഹമായ ആത്മഹത്യകള്‍
ഇതിനിടെയാണ് രേഷ്മയുടെ ബന്ധുക്കള്‍ കൂടിയായ രണ്ട് സ്ത്രീകളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രേഷ്മയുടെ ഭര്‍തൃസഹോദരന്റെ ഭാര്യ ആര്യ, ഭര്‍തൃസഹോദരിയുടെ മകള്‍ ഗ്രീഷ്മ എന്നിവരെയാണ് ഇത്തിക്കരയാറില്‍ നിന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്.

രേഷ്മയുടെ ചതി
ആര്യയുടെ പേരിലുള്ള ഫോണ്‍ ആയിരുന്നു രേഷ്മ ഉപയോഗിച്ചിരുന്നത്. ഇത് സംബന്ധിച്ച് ഇവരില്‍ നിന്ന് വിവരം തേടാനിരിക്കെയാണ് രണ്ട് പേരേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. രേഷ്മ ചതിക്കുകയായിരുന്നു എന്നാണ് ഇവരുടെ ആത്മഹത്യാകുറിപ്പില്‍ പറയുന്നത്. ഭയം കാരണമാണ് ജീവിതം അവസാനിപ്പിക്കുന്നു എന്നും ആത്മഹത്യാ കുറിപ്പില്‍ പറയുന്നുണ്ട്.

ഓരോ ഏടിലും ദുരൂഹത
ഗര്‍ഭിണിയാണെന്ന് വീട്ടുകാര്‍ ആരും അറിയാതെ എങ്ങനെ രേഷ്മ മുന്നോട്ട് പോയി എന്നതും ദുരൂഹതയാണ്. 2021 ജനുവരില്‍ ആയിരുന്നു കുഞ്ഞിന്റെ മൃതദേഹം വീട്ടുപറമ്പിലെ കരിയിലക്കൂനയില്‍ നിന്ന് കണ്ടെത്തിയത്. ഇത്രനാളും കുഞ്ഞ് ആരുടേത് അറിയില്ലെന്ന് നിലപാടില്‍ സാധാരണ ജീവിതം നയിക്കുകയായിരുന്നു രേഷ്മ എന്നതും സംശയം ജനിപ്പിക്കുന്നതാണ്.
ഹോട്ട് ലുക്കില്‍ തിളങ്ങി ഇഷ ഗുപ്ത; ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications