കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഒരേവാര്‍ഡില്‍ എതിര്‍ സ്ഥാനാര്‍ഥികളായി അമ്മയും മകനും; എടമക്കുളത്ത്‌ അങ്കം കനക്കും

Google Oneindia Malayalam News

കൊല്ലം; തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ ഒരേ വാര്‍ഡില്‍ പരസ്‌പരം മത്സരിക്കനൊരുങ്ങി അമ്മയും മകനും. കൊല്ലം ജില്ലയിലേ എടമുളക്കല്‍ ഗ്രാമ പഞ്ചായത്തിലെ പഞ്ചവിള വാര്‍ഡിലാണ്‌ അമ്മയും മകനും തമ്മില്‍ പോരാട്ടത്തിന്‌ സാക്ഷ്യം വഹിക്കുന്നത്‌.അമ്മയായ സുധര്‍മ്മാ ദേവരാജന്‍ ബിജെപി സ്ഥാനാര്‍ഥിയായി വാര്‍ഡില്‍ ജനവിധി തേടുമ്പോള്‍ എല്‍ഡിഎഫ്‌ സ്ഥാനാര്‍ഥിയായ മകന്‍ ദിനുരാജാണ്‌ സുധര്‍മ്മയുടെ എതിര്‍ സ്ഥാനാര്‍ഥിയായി എത്തുന്നത്‌.വാര്‍ഡിലെ സ്ഥാനാര്‍ഥി പ്രഖ്യാപനം ഇപ്പോള്‍ ഇരുവരുേേടയും കുടുബങ്ങങ്ങളേയും, നാട്ടുകാരെയും അക്ഷരാത്രത്തില്‍ ഞെട്ടിച്ചിരുക്കുകയാണ്‌.

മഹിളാ മോര്‍ച്ച പ്രവര്‍ത്തകയായ സുധര്‍മ്മ ദേവരാജന്‍ കഴിഞ്ഞ വട്ടവും വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു. അന്ന്‌ എല്‍ഡിഎഫ്‌ ആണ്‌ വാര്‍ഡില്‍ വിജയിച്ചത്‌. തന്റെ മകനെ ഉപയോഗിച്ച്‌ ഇടതുപാര്‍ട്ടി തനിക്കെതിരെ വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണെന്ന്‌ സുധര്‍മ്മ ആരോപിക്കുന്നു. തനിക്കു വിജയം ഉറപ്പായതുകൊണ്ടാണ്‌ രണ്ടാം വട്ടവും ബിജെപി തനിക്ക്‌ മത്സരിക്കാന്‍ അവസരം നല്‍കിയത്‌. തന്റെ മകനെ തനിക്കെതിരെ സ്ഥാനാര്‍ഥിയായി നിര്‍ത്തി കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാന്‍ വഴിയൊരുക്കുകയാണ്‌ എല്‍ഡിഎഎഫ്‌്‌ ചെയ്യുന്നതെന്ന്‌ സുധര്‍മ്മ പറയുന്നു.

MOTHR SON

എന്നാല്‍ അമ്മക്കെതിരായല്ല താന്‍ മത്സരിക്കുന്നതെന്നും അമ്മ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയത്തിനെതിരായാണ്‌ തന്റെ മത്സരമെന്നും മകന്‍ ദിനുരാജ്‌ പറഞ്ഞു. ഡിവൈഎഫ്‌ഐ എടമുളക്കല്‍ യൂണിറ്റ്‌ ട്രഷറര്‍ കൂടിയാണ്‌ ദിനുരാജ്‌. രണ്ട്‌ ആളുകള്‍ തമ്മിലല്ല രണ്ട്‌ രാഷ്ട്രീയ പാര്‍ട്ടികളുടെ ആശയങ്ങള്‍ തമ്മിലാണ്‌ ഇവിടെ മത്സരം. ബിജെപിയുടെ നയങ്ങളെ ഞാന്‍ ശക്തമായി എതിര്‍ക്കുന്നു. കഴിഞ്ഞ എല്‍ഡിഎഫ്‌ ഭരണത്തില്‍ വാര്‍ഡില്‍ വലിയതോതിലുള്ള വികസനപ്രവര്‍ത്തനങ്ങള്‍ നടന്നു. അതുകൊണ്ട്‌ തന്നെ വാര്‍ഡിലെ ജനങ്ങള്‍ വീണ്ടും എല്‍ഡിഎഫിനെ തന്നെ തിരഞ്ഞെടുക്കുമെന്ന്‌ ഉറപ്പാണ്‌. ദിനുരാജ്‌ പറഞ്ഞു.

Recommended Video

cmsvideo
Remuneration for Panchayath President and ward members

വാര്‍ഡില്‍ ഇതുവരെ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല.ഒരേ കുടുംബത്തില്‍ നിന്നും മകനും അമ്മയും മത്സരാര്‍ഥികളായതോടെ തിരഞ്ഞെടുപ്പില്‍ മത്സരം കടുക്കുമെന്ന്‌ ഉറാപ്പായി. ഡിസംബര്‍ 8നാണ്‌ എടമക്കുളത്ത്‌ തിരഞ്ഞെടുപ്പ്‌ നടക്കുന്നത്‌. നിലവില്‍ എല്‍ഡിഎഫ്‌‌ ഭരിക്കുന്ന പഞ്ചായത്തില്‍ ആകെയുള്ള 22 സീറ്റുകളില്‍ എല്‍ഡിഎഫിന്‌ 14 സീറ്റുകളും, യുഡിഎഫിന്‌ 6ഉം ബിജെപിക്ക്‌ 2ഉം സീറ്റുകളാണ്‌ ഉള്ളത്‌.

English summary
Mother and son opposite parties candidates in a same ward Edamakulam panchayat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X