കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'വനിതാ കണ്ടക്ടര്‍ മോശമായി പെരുമാറി, ഡ്രൈവർ മർദിക്കാൻ ശ്രമിച്ചു'; കെഎസ്ആർടിസിക്കെതിരെ പരാതി

Google Oneindia Malayalam News

കൊല്ലം: കെഎസ്ആര്‍ടിസി ജീവനക്കാർ മർദിക്കാൻ ശ്രമിച്ചെന്ന ആരോപണവുമായി യാത്രക്കാരൻ. വനിതാ കണ്ടക്ടര്‍ മോശമായി സംസാരിക്കുകയും ഡ്രൈവര്‍ മര്‍ദിക്കാന്‍ ശ്രമിക്കുകയും ചെയ്തെന്നാണ് പരാതി. കൊല്ലം പത്തനാപുരം സ്വദേശി ഷിബു ഏബ്രഹാം ആണ് പരാതിക്കാരൻ.

സംഭവത്തിൽ ഷിബു ഏബ്രഹാം പുനലൂര്‍ ഡിവൈഎസ്പിക്കും കെഎസ്ആര്‍‌ടിസി എംഡിക്കും പരാതി നൽകി. കൊട്ടാരക്കര ഡിപ്പോയില്‍നിന്ന് തെങ്കാശിക്ക് പോയ ബസില്‍ തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. ബസില്‍ യാത്രക്കാരോടു മോശമായി സംസാരിച്ചതിന്റെ ശബ്ദരേഖ ഫോണിൽ റെക്കോർഡ് ചെയ്തതാണ് പ്രകോപനത്തിന് കാരണമെന്ന് പരാതിക്കാരൻ പറയുന്നു.

ksrtc

ഇത് നശിപ്പിക്കണമെന്നാവശ്യപ്പെട്ടു ഡ്രൈവര്‍ ബസ് റോഡില്‍ നിര്‍ത്തിയിട്ടെന്നും, പ്രകോപനമുണ്ടാക്കിയെന്നു ഷിബുവിന്റെ പരാതിയിൽ പറയുന്നു. യാത്ര തുടങ്ങിയപ്പോൾ മുതൽ വനിത കണ്ടക്ടർ യാത്രക്കാരോട് മാന്യമല്ലാത്ത രീതിയിലാണ് പെരുമാറിയതെന്ന് പരാതിക്കാരൻ പറയുന്നു.യാത്രക്കിടയിൽ ഒരു യാത്രക്കാരന്റെ കൈ തട്ടി അറിയാതെ ബെല്ല് അടിച്ചു.

കെഎസ്‌യു പ്രസിഡന്റിനെ വേദിയിൽ കയറ്റിയില്ല, ഭാരത് ജോഡോയിൽ പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷംകെഎസ്‌യു പ്രസിഡന്റിനെ വേദിയിൽ കയറ്റിയില്ല, ഭാരത് ജോഡോയിൽ പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷം

ഇത് ചോദ്യം ചെയ്ത കണ്ടക്ടർ ബെല്ല് അടിച്ചത് ആരാണെന്ന് അറിഞ്ഞിട്ടെ ബസ് പോകു എന്ന് പറഞ്ഞ് പ്രശ്നമുണ്ടാക്കിയതായും ഷിബു നൽകിയ പരാതിയിൽ പറയുന്നു.ബസ് മുന്നോട്ട് പോകവെ വീണ്ടും പലതരത്തിലുള്ള പ്രശ്നങ്ങൾ യാത്രക്കാരുമായി ഉണ്ടായി. ഇത് ചോദ്യം ചെയ്തതോടെ കണ്ടക്ടർ ഷിബുവുമായി തർക്കം തുടങ്ങി. പിന്നീട് പോലീസ് എത്തിയാണ് തർക്കം പരിഹരിച്ചത്.

പരാതിക്കൊപ്പം തർക്കത്തിന്റെ ശബ്ദരേഖയും ഷിബു കെഎസ്ആർടിസി ഡിടിഒയ്ക്ക് കൈമാറി.തുടർന്ന് ഡ്രൈവറേയും കണ്ടക്ടറേയും വിളിച്ചുവരുത്തി കാര്യത്തിന്റെ ​ഗൗരവം പറഞ്ഞ് മനസ്സിലാക്കി ഇരുവരിൽ നിന്ന് വിശദീകരണം എഴുതിവാങ്ങി. ഈ റിപ്പോർട്ട് കെഎസ്ആർടിസി വിജലൻസ് ഡയറക്ടർക്ക് കൈമാറുമെന്നും ഡിടിഒ വ്യക്തമാക്കി.

കാട്ടാക്കട ബസ് സ്റ്റേഷനിലെ ആക്രമണം; നാല് കെഎസ്ആർടിസി ജീവനക്കാരെ സസ്പെൻഡ് ചെയ്തു

തിരുവനന്തപുരം: കാട്ടാക്കട ബസ് ഡിപ്പോയിൽ മകളുടെ മുന്നിൽ വച്ച് അച്ഛനെ മർദ്ദിച്ച സംഭവത്തിൽ നടപടിയുമായി കെഎസ്ആർടിസി. 4 ജീവനക്കാരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. ആര്യനാട് യൂണിറ്റിലെ സ്റ്റേഷൻ മാസ്റ്റർ എ.മുഹമ്മദ് ഷെരീഫ്, കാട്ടാക്കട ഡിപ്പോയിലെ ഡ്യൂട്ടി ഗാർഡ് എസ്.ആർ.സുരേഷ് കുമാർ, കണ്ടക്ടർ എൻ.അനിൽകുമാർ, അസിസ്റ്റന്റ് സി.പി.മിലൻ ഡോറിച്ച് എന്നിവരെയാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സസ്പെൻഡ് ചെയ്തത്.

സംഭവത്തിൽ 45 ദിവസത്തനികം അന്വേഷണം പൂർത്തിയാക്കി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ കെഎസ്ആർടിസി സിഎംഡിക്ക് ഗതാഗത മന്ത്രി ആനറ്ണി രാജു നിർദേശം നൽകി. ഇന്നലെയാണ് കടാക്കട കെഎസ്ആർടിസി ജീവനക്കാർ മകൾക്ക് മുമ്പിൽ വെച്ച് പിതാവിനെ മർദിച്ചത്. ആമച്ചല്‍ സ്വദേശി പ്രേമനാണ് മർദനമേറ്റത്. കണ്‍സഷന്‍ നല്‍കാത്തതിന്റെ കാരണം തേടിയ പ്രേമനോട് ജീവനക്കാര്‍ കയര്‍ക്കുകയും തര്‍ക്കിച്ചപ്പോള്‍ മര്‍ദിക്കുകയുമായിരുന്നു.

ഓണം സ്‌പെഷ്യല്‍ ഡ്രൈവിൽ എക്സൈസ് രജിസ്റ്റർ ചെയ്തത് 11,668 കേസുകള്‍, പരിശോധന തുടരുംഓണം സ്‌പെഷ്യല്‍ ഡ്രൈവിൽ എക്സൈസ് രജിസ്റ്റർ ചെയ്തത് 11,668 കേസുകള്‍, പരിശോധന തുടരും

English summary
passenger give complaint against ksrtc kollam punalur depot women conductor and driver over misbehave with passengers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X