അണലിയെ കണ്ട് അലറിക്കരഞ്ഞ് ഉത്ര, ചാക്കിലാക്കി ഒളിപ്പിച്ചു; സൂരജിന്‍റെ നടുക്കുന്ന വെളിപ്പെടുത്തലുകള്‍
കൊല്ലം: ഉത്ര കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതി സൂരജിനെ അന്വേഷണ സംഘം ചോദ്യം ചെയ്തുകൊണ്ടിരിക്കെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഓരോ ദിവസവും പുറത്തു വന്നുകൊണ്ടിരിക്കുന്നത്. വിവാഹസമയത്ത് ഉത്രക്ക് നല്‍കിയ 90 പവനിലേറെ വരുന്ന സ്വര്‍ണ്ണത്തില്‍ നിന്ന് ഏകദേശം 15 പവനോളം താന്‍ വിറ്റെന്നാണ് അന്വേഷണ സംഘത്തിന് മുന്നില്‍ സൂരജ് മൊഴി നല്‍കിയിരിക്കുന്നത്. അടൂരിലെ ജ്വല്ലറ്റിയില്‍ പലതവണയായിട്ടാണ് സ്വര്‍ണ്ണം വിറ്റത്. ജ്വല്ലറിയില്‍ നടത്തിയ തെളിവെടുപ്പില്‍ ക്രൈംബ്രാഞ്ച് സംഘം ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.

സ്വര്‍ണ്ണം
ഉത്രയുടെ മരണവുമായി ബന്ധപ്പെട്ട് പോലീസ് തന്നെ അറസ്റ്റ് ചെയ്യുമെന്ന് ഉറപ്പായപ്പോള്‍ സ്വര്‍ണ്ണം പിതൃസഹോദരിക്ക് കൈമാറാന്‍ സൂരജ് പിതാവ് സുരേന്ദ്രനെ ഏല്‍പ്പിച്ചിരുന്നു. എന്നാല്‍ അവര്‍ സൂക്ഷിക്കാന്‍ തയ്യാറായില്ല. ഇതേ തുടര്‍ന്നാണ് 38.5 പവന്‍ സ്വര്‍ണ്ണം റബ്ബര്‍ തോട്ടത്തില്‍ കുഴിച്ചിട്ടത്. ഇത് പിന്നീടെ സുരേന്ദ്രനുമായി നടത്തിയെ തെളിവെടുപ്പിനിടെ പോലീസ് കണ്ടെത്തിയിരുന്നു.

96 പവന്‍ ഉള്‍പ്പടെ
വിവാഹ സമയത്ത് നല്‍കിയ 96 പവന്‍ ഉള്‍പ്പടെ 100 പവനോളം സ്വര്‍ണ്ണമാണ് ഉത്രക്ക് നല്‍കിയിരുന്നത്. ഇതില്‍ നിന്നാണ് സുരേന്ദ്രന് ഓട്ടോ വാങ്ങുന്നതിനായി 21 പവന്‍ പണയം വെച്ചത്. ഉത്രയുടെ വീട്ടുകാരാണ് സ്വര്‍ണ്ണം പണയം വെച്ച് പണം വാങ്ങി നല്‍കിയത്. ബാക്കി സ്വര്‍ണ്ണത്തില്‍ 10 പവന്‍ ബാങ്ക് ലോക്കറില്‍ നിന്നും 6 പവന്‍ അതേ ബാങ്കില്‍ നിന്നും പണയം വെച്ച നിലയില്‍ കണ്ടെത്തി. മറ്റൊരു സ്വകാര്യ പണമിടപാട് സ്ഥാപനത്തിലും ഉത്രയുടെ സ്വര്‍ണ്ണം പണയം വെച്ചിരുന്നു.

തിരിച്ച് നല്‍കി
വിവാഹ സമയത്ത് ഉത്രയുടെ വീട്ടുകാര്‍ സൂരജിന് നല്‍കി മൂന്നര പവന്‍റെ മാല കഴിഞ്‍ ദിവസം ചോദ്യ ചെയ്യലിനായി റൂറല്‍ എസ്പിയുടെ ഓഫീസില്‍ എത്തിയ സൂരജിന്‍റെ അമ്മ പോലീസിന് കൈമാറിയിരുന്നു. ഇതോടെ ഉത്രയുടെ സ്വര്‍ണ്ണം ഏതാണ്ട് പൂര്‍ണ്ണമായും കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് സാധിച്ചു. വ്യക്തിപരമായ ആവശ്യങ്ങള്‍ക്കാണ് സ്വര്‍ണ്ണം വിറ്റതെന്ന് സൂരജ് പോലീസിന് മൊഴി നല്‍കി.

രണ്ടായിരം രൂപയുടെ മദ്യം
അടൂരിലെ ബാറില്‍ നിന്നും എല്ലാ ആഴ്ചയും രണ്ടായിരം രൂപയുടെ മദ്യം വാങ്ങി കഴിച്ചിരുന്നതായി സുരജ് പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. അതേസമയം, ഇന്നലെ സൂരജിനെ അടൂരിന് സമീപം പറക്കോട്ടെ വീട്ടില്‍ എത്തിച്ച് വീണ്ടും തെളിവെടുപ്പ് നടത്തി. ഈ വീട്ടില്‍ വെച്ച് ഉത്രയെ ആദ്യം അണലിയെ കൊണ്ട് കടിപ്പിച്ച സംഭവത്തില്‍ സൂരജും മറ്റ് കുടുംബാംഗങ്ങളും നല്‍കിയ മൊഴികളിലെ പൊരുത്തക്കേടുകള്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്.

വീടിന്‍റെ രണ്ടാം നിലയില്‍
രണ്ടാം നിലയിലെ കിടപ്പു മുറിയില്‍ വെച്ചാണ് അന്ന് ഉത്രയ്ക്ക് അണിലിയുടെ കടിയേറ്റ്. അണിലി പോലുള്ള ഒരു പാമ്പിന്‍റെ കടി വീടിന്‍റെ രണ്ടാം നിലയില്‍ നിന്ന് ഏല്‍ക്കാന്‍ സാധ്യത വളരെ കുറവാണ് ഈ മേഖലയില്‍ വിദഗ്ധരായവര്‍ വ്യക്തമാക്കുന്നത്. മൊഴികളിലും പോലീസിന് സംശയങ്ങള്‍ ഉണര്‍ന്നു. ഇതോടെയാണ് തുടര്‍ച്ചയായ ചോദ്യം ചെയ്യലിന് ശേഷവും അടൂരിലെ വീട്ടിലെത്തി വീണ്ടും പരിശോധന നടത്തിയത്.

കട്ടിലിന് അടിയിൽ
പറക്കോട്ടെ വീടിന്റെ സ്റ്റെയർകേസിൽ ഫെബ്രുവരി 29നു കണ്ട അണലി അന്നുരാത്രി ഉത്രയെ അപായപ്പെടുത്താൻ കട്ടിലിന് അടിയിൽ ചാക്കിൽ സൂക്ഷിച്ചിരുന്നതാണെന്ന് സൂരജ് മൊഴി നൽകിയിട്ടുണ്ട്. ഈ ചാക്ക് സൂരജിന്‍റെ സാന്നിധ്യത്തില്‍ തന്നെ പോലീസ് കണ്ടെത്തി. പാമ്പിനെ കൊണ്ട് ഉത്രയെ കടിപ്പിക്കാന്‍ ഇരിക്കവെയായിരുന്നു ചാക്കില്‍ നിന്നും പുറത്ത് ചാടിയത്.

വിറക് പുരയില്‍
പാമ്പിനെ കണ്ട ഉത്ര ബഹളം വെച്ചതിനെ തുടര്‍ന്ന് സൂരജ് തന്നെ പാമ്പിനെ എടുത്ത് മാറ്റുകയായിരുന്നു. ഇതോടെയാണ് അന്നത്തെ പദ്ധതി ഉപേക്ഷിക്കേണ്ടി വന്നത്. കല്ലുവാതുക്കള്‍ സ്വദേശി സുരേഷില്‍ നിന്നും വാങ്ങിയ അണലിയെ വീടിന്‍റെ വിറക് പുരയില്‍ സൂക്ഷിച്ചെന്നും പ്രതി പറഞ്ഞു. വിറകുപുരയിൽനിന്ന് എടുത്ത് പാമ്പിനെ ബെഡ്‌റൂമിൽ കട്ടിലിന്റെ അടിയിൽ കൊണ്ടുവയ്‌ക്കുകയും രാത്രിയിൽ ഉത്രയുടെ ദേഹത്തേക്ക് കുടഞ്ഞിടുകയുമായിരുന്നു.

മാര്‍ച്ച് രണ്ടിന്
മാര്‍ച്ച് രണ്ടിനായിരുന്നു ഈ സംഭവം. പിന്നീട് സൂരജ് തന്നെ പാമ്പിനെ ചാക്കിലാക്കി വീടിന് തെക്ക് വശത്തുള്ള പറമ്പിലേക്ക് വിച്ചെറിഞ്ഞെന്നാണ് തെളിവെടുപ്പ് സമയത്ത് സൂരജ് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്. കഴിഞ്ഞ ദിവസം കുടുംബാംഗങ്ങളോടൊപ്പം ഇരുത്തിയായിരുന്നു സൂരജിനെ പോലീസ് ചോദ്യം ചെയ്തത്. കൊല നടത്തിയ രീതി സൂരജ് കുടുംബാംഗങ്ങള്‍ക്ക് മുന്നിലും വിവരിച്ചു.

മൂന്ന് പേരെ
കേസുമായി ബന്ധപ്പെട്ട് സൂരജ് ഉള്‍പ്പടെ മൂന്ന് പേരെയാണ് നിലവില്‍ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പാമ്പിനെ നല്‍കിയ ചാവര്‍കോട് സുരേഷ്, സൂരജിന്‍റെ പിതാവ് സുരേന്ദ്രന്‍ എന്നിവരാണ് മറ്റ് പ്രതികള്‍. തെളിവ് നശിപ്പിക്കല്‍, ഗുഢാലോടന എന്നിവ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്. മൊഴികളിലെ അവ്യക്തത പരിഹരിക്കാനായി സൂരജിന്‍റെ കുടുംബാംഗങ്ങളെ വീണ്ടും ചോദ്യം ചെയ്യാനും സാധ്യതയുണ്ട്.
ഇരുപതിലേറെ ബിഎസ്പി നേതാക്കള്‍ കോണ്‍ഗ്രസില്‍; സഖ്യമില്ലെന്ന് പറഞ്ഞ മായാവതിക്ക് വന്‍ തിരിച്ചടി












Click it and Unblock the Notifications