പ്രധാന നടൻ ജയിലിലായി; സത്യം പറഞ്ഞപ്പോള്‍ എംപി ഉളുപ്പില്ലാത്ത ന്യായീകരണം നടത്തി: മേഴ്സിക്കുട്ടിയമ്മ
കൊല്ലം: തീരദേശത്ത് വന്നുകൊണ്ടിരിക്കുന്ന മാറ്റത്തിൽ വിറളിപൂണ്ട പ്രതിപക്ഷം ചരിത്രത്തിലില്ലാത്തവെണ്ണം കെട്ടുകഥകളുമായി കേരളത്തിലും കുണ്ടറയിലും പ്രചാരവേല നടത്തിയത് മറക്കാൻ കഴിയില്ലെന്ന് മുന്‍ മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. എല്ലാ സ്ഥാപിത താല്പര്യക്കാരും ജാതി മത വർഗീയ ശക്തികളും യുഡിഎഫും കൈകോർത്ത് നടത്തിയ കള്ള പ്രചാരവേലയുടെ പരിസമാപ്തിയായിരുന്നു തെരഞ്ഞെടുപ്പ് ദിവസം അതിരാവിലെ അരങ്ങേറിയ കാർ കത്തിക്കലുമായി ബന്ധപ്പെട്ട പെട്രോൾ ബോംബ് ആക്രമണം.
മുംബൈയില്‍ ബാര്‍ഗിലെ ജീവനക്കാരെ രക്ഷിക്കാനുള്ള നാവിക സേനയുടെ ശ്രമം: ചിത്രങ്ങള്‍
അതേദിവസം ഞാനിത് പറഞ്ഞപ്പോൾ യുഡിഎഫ് സ്ഥാനാർത്ഥിയും കൊല്ലം എംപിയും ഒരു ഉളുപ്പുമില്ലാതെ ന്യായീകരണവുമായി രംഗത്ത് വന്നതും നമ്മുടെ നാട്ടിലെ ജനങ്ങൾ കണ്ടതാണെന്നും അവര്‍ അഭിപ്രായപ്പെട്ടുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഭരണം നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞുകൊണ്ടുള്ള കുറിപ്പിലായിരുന്നു മന്ത്രി ഇക്കാര്യവും സൂചിപ്പിച്ചത്. മന്ത്രിയുടെ കുറിപ്പിന്‍രെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

പുതിയ മന്ത്രിസഭ
ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവൺമെൻറിന്റെ തുടർ ഭരണം പുതിയ മന്ത്രിസഭ ചുമതലയേൽക്കുന്നു. കഴിഞ്ഞ അഞ്ച് വർഷക്കാലം ഇടതുപക്ഷ മുന്നണി ജനങ്ങൾക്ക് നൽകിയ വാഗ്ദാനം പൂർണ്ണമായും നിറവേറ്റിയതിന്റെ വർദ്ധിച്ച അംഗീകാരമാണ് ഈ തെരഞ്ഞെടുപ്പിലൂടെ മികച്ച ഭൂരിപക്ഷത്തോടെകൂടി പിണറായി വിജയൻ ഗവൺമെന്റ് വീണ്ടും അധികാരത്തിൽ എത്തിയത്.ഫിഷറീസ് വകുപ്പിനും കഴിഞ്ഞ അഞ്ചു വർഷക്കാലം വർദ്ധിച്ച പുരോഗതിയുടെ കാലമായിരുന്നു.
മത്സ്യത്തൊഴിലാളികളുടെ അടിസ്ഥാന ആവശ്യമായിരുന്ന പിടിച്ചു കൊണ്ടു വരുന്ന മത്സ്യത്തിന് തൊഴിലാളിക്ക് തന്നെ വില നിശ്ചയിക്കാനുള്ള അവകാശം നിയമപരമായി അംഗീകരിച്ചു കൊടുത്ത ഗവൺമെന്റായിരുന്നു കാലാവധി പൂർത്തീകരിക്കുന്ന ഗവൺമെൻറ്. വലിയ തോതിലുള്ള വരുമാന വർദ്ധനവാണ് മത്സ്യത്തൊഴിലാളികൾക്ക് അതുവഴി നേടിയെടുക്കാൻ കഴിഞ്ഞത്.

മത്സ്യസമ്പത്ത്
മത്സ്യസമ്പത്തിലുണ്ടായ വലിയ ഈ കുറവ് 2016-ലെ ഗവൺമെൻറ് അധികാരത്തിൽ വരുമ്പോഴുള്ള വലിയൊരു പ്രശ്നമായിരുന്നു. അതിനു പരിഹാരം കാണാൻ എടുത്ത നടപടികളാണ് ചെറുമീനുകളെ വളത്താനായി പിടിക്കുന്നത് നിരോധിക്കുകയും വലയുടെ കണ്ണി വലുപ്പം നിശ്ചയിച്ച് മത്സ്യ സംരക്ഷണം ഉറപ്പാക്കുകയും ചെയ്തത്.
ഈ നടപടികൾ ടൺ കണക്കിന് മത്സ്യം അധികമായി തൊഴിലാളികൾക്ക് ലഭിക്കുന്നതിന് കാരണമായി.മറ്റ് വലിയ ഒരു നേട്ടമാണ് 8 ഹാർബറുകളുടെ നിർമ്മാണം പൂർത്തീകരിച്ച് കമ്മീഷൻ ചെയ്യാൻ കഴിഞ്ഞത്. കൊല്ലം ശക്തികുളങ്ങര അഴീക്കൽ അടക്കം മറ്റ് അഞ്ച് ഹാർബറുകൾ 56 കോടി രൂപ ചെലവഴിച്ച് ആധുനിക വൽക്കരിക്കാൻ നടപടി സ്വീകരിക്കുകയും ചെയ്തു. ആ പ്രവർത്തികൾ തുടക്കമായിരിക്കുകയാണ്.

കടലേറ്റം
കടലേറ്റത്തിൽ വീട് നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിന് രൂപീകരിച്ച പുതിയ പദ്ധതിയാണ് പുനർഗേഹം. വീട് നഷ്ടപ്പെട്ട് സ്കൂളുകളിലും ബന്ധുവീടുകളിലുമായി നരകയാതന അനുഭവിച്ചിരുന്ന നൂറുകണക്കിന് കുടുംബങ്ങളെയാണ് ഇതുവഴി പുനരധിവസിപ്പിക്കാൻ കഴിഞ്ഞത്. ആദ്യ സംരംഭമായിരുന്നു മുട്ടത്തറയിലെ ഫ്ലാറ്റ് സമുച്ചയം. അഭിമാന ബോധത്തോടുകൂടി മത്സ്യതൊഴിലാളികൾക്ക് ജീവിക്കാൻ കഴിയുന്ന ഭവന സമുച്ചയങ്ങളാണ് പുനർഗേഹം പദ്ധതിയിൽ പൂർത്തീകരിച്ച് നൽകിയിട്ടുള്ളത്.

വീടൊരുക്കി
ഇപ്പോൾ വിവിധ ജില്ലകളിലായി 1700 ഓളം ഫ്ലാറ്റുകളാണ് നിർമ്മാണത്തിലിരിക്കുന്നത്. അതും ഈ ഗവൺമെൻറിന്റെ അഭിമാന പദ്ധതിയാണ്. കഴിഞ്ഞ ഗവൺമെൻറിന്റെ കാലത്ത് 2 ലക്ഷം മാത്രമുണ്ടായിരുന്ന ഭവനപദ്ധതിയാണ് 10 ലക്ഷത്തിലേക്ക് ഉയർത്തി പുതിയ പുനരധിവാസ പദ്ധതി ആവിഷ്കരിച്ചത്. വിദ്യാഭ്യാസരംഗത്തും പുതിയ പദ്ധതികൾ മത്സ്യത്തൊഴിലാളി മക്കൾക്ക് വേണ്ടി ആവിഷ്കരിക്കാൻ കഴിഞ്ഞു.
അതിനുദാഹരണമാണ് 56 മത്സ്യത്തൊഴിലാളി മക്കൾ ഡിപ്പാർട്ട്മെൻറ് ചെലവിൽ MBBS പഠനം പൂർത്തീകരിച്ചു കൊണ്ടിരിക്കുന്നത്. 132 വിദ്യാർഥികളാണ് എൻജിനീയറിങ് പാരാമെഡിക്കൽ കോഴ്സുകളിൽ പഠിച്ചുകൊണ്ടിരിക്കുന്നത്. ഇത് ഡിപ്പാർട്ട്മെന്റ് ആവിഷ്കരിച്ച പുതിയൊരു പദ്ധതിയായിരുന്നു. തീരദേശത്തെ ആരോഗ്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും മികച്ച നിലവാരത്തിൽ ഉയർത്താൻ കഴിഞ്ഞു.

സര്‍ക്കാറിന് സാധിച്ചു
ഇപ്പോഴത്തെ ചുഴലിക്കാറ്റും തീരദേശത്ത് ഉണ്ടാക്കിയ വലിയ നാശം നമ്മൾ കണ്ടു കൊണ്ടിരിക്കുകയാണ്. സങ്കീർണമായ ഒരു പ്രശ്നമാണ് തീര സംരക്ഷണമെന്നത്. ഇതിനൊരു പരിഹാരത്തിന് തുടക്കം കുറിക്കുവാനും കാലാവധി പൂർത്തീകരിക്കുന്ന ഗവൺമെൻറിന് ആയിട്ടുണ്ട്.
മഹാനായ വേലുക്കുട്ടി അരയൻ 50 വർഷം മുമ്പ് കണ്ട സ്വപ്നമാണ് കരയെ പുനർനിർമ്മിച്ച കൊണ്ട് തീരം സംരക്ഷിക്കുക എന്നത് അതാണ് കേരളത്തിലും NIOT (National Institute of Ocean Technology) യുടെ സാങ്കേതിക സഹായത്തോടുകൂടി പൂന്തുറ മുതൽ ശംഖുമുഖം വരെയുള്ള തീരദേശത്ത് രണ്ടു വർഷക്കാലം എടുത്ത് സൂക്ഷ്മമായി നടത്തിയ പഠനമാണ് ഓഫ്ഷോർ ബ്രേക്ക് വാട്ടർ എന്ന ആധുനികമായ തീരസംരക്ഷണ പദ്ധതിയിലേക്ക് എത്തിയത്.

2020 സെപ്റ്റംബറിൽ
2020 സെപ്റ്റംബറിൽ ഈ പദ്ധതിക്ക് തുടക്കം കുറിക്കാൻ കഴിയുമെന്നായിരുന്നു പ്രതീക്ഷിച്ചത്. കേരളത്തിൽ ഇത്തരം പ്രവർത്തി ചെയ്യാൻ പരിചയമോ മിഷനറികൾ ഉള്ള ഒരു കോൺട്രാക്ടറും ഇല്ല. ഇതിന് പരിചയമുള്ള സ്പെസിഫിക്കേഷൻ വെച്ച് ടെൻഡർ ചെയ്തപ്പോൾ മുംബൈയിൽനിന്നും ഉള്ള കോൺട്രാക്ടർ ആണ് ക്വോളിഫൈ ചെയ്തത്. മുംബൈയിൽ മാരിടൈം ബോർഡിൻറെ ഇത്തരം വർക്ക് ചെയ്തു പരിചയമുള്ള കോൺട്രാക്ടറെ കുറിച്ച് ഉയർന്നു വന്ന ചില സാങ്കേതിക തടസ്സങ്ങളാണ് കഴിഞ്ഞ സീസൺ സമയത്ത് വർക്ക് തുടങ്ങാൻ കഴിയാതെ പോയത്. അവരുടെ സാങ്കേതിക പരിജ്ഞാനം ബോധ്യപ്പെടാൻ എടുത്ത സമയം നമ്മുടെ സീസൺ സമയം കഴിഞ്ഞു പോകുന്നതിന് ഇടയാക്കി.

ഓഫ് ഷോർ ബ്രേക്ക്
സാങ്കേതികപരിജ്ഞാനം ബോധ്യപ്പെടാൻ എടുത്ത സമയം നമ്മുടെ ഒരു സീസൺ നഷ്ടപ്പെടാൻ ഇടയാക്കി. ഇപ്പോൾ വർക്ക് ടെൻഡർ ചെയ്ത് അവാർഡ് ചെയ്തിരിക്കുകയാണ്. അപ്പോഴേക്കും പ്രകൃതി ക്ഷോഭിച്ചു തുടങ്ങിക്കഴിഞ്ഞു. ഇനി സീസൺ വരുന്നത് ഓഗസ്റ്റ് മാസത്തിലാണ്.
ഓഗസ്റ്റിലെ വർക്ക് തുടങ്ങാൻ കഴിയുള്ളൂ. പുതിയ മന്ത്രിസഭയ്ക്ക് നേരിട്ട് തന്നെ വർക്ക് തുടങ്ങാൻ കഴിയും. അതിൻറെ വിജയം ശംഖുമുഖം വരെ ഓഫ് ഷോർ ബ്രേക്ക് വാട്ടർ പദ്ധതി തുടർച്ചയായി ചെയ്യാൻ കഴിയും. ഇന്ന് ശംഖുമുഖം റോഡ് മുഴുവൻ എടുത്ത് പോയിരിക്കുകയാണ്. അത് മുഴുവൻ തിരിച്ചു പിടിക്കുവാൻ ഈ സാങ്കേതിക വിദ്യകൊണ്ട് കഴിയുക തന്നെ ചെയ്യും. ഇതിനായി 176 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്.

ഉൾനാടൻ മത്സ്യമേഖല
പതിറ്റാണ്ടുകളായി നടത്തിക്കൊണ്ടിരിക്കുന്ന തീരസംരക്ഷണം പാറയിട്ടുള്ള പദ്ധതികളാണ്. അത് പത്തോ പതിനഞ്ചോ വർഷങ്ങൾക്കപ്പുറം നിൽക്കുന്നില്ല എന്നതാണ് അനുഭവം. അവിടെയാണ് ഒരു ബദൽ മാർഗം NIOT യുടെ സാങ്കേതിക സഹായത്തോടുകൂടി നടപ്പാക്കുന്നത്. മൂന്നു വർഷക്കാലം എടുത്ത് വിവിധ തീരങ്ങളുടെ പഠനവും പൂർത്തീകരിച്ചിട്ടുണ്ട്. അതിന്റെ പ്രായോഗികമായ പദ്ധതികളിലേക്ക് അതിവേഗം തുടർന്ന് പോകാൻ കഴിയും. ഉൾനാടൻ മത്സ്യമേഖല വലിയ സാധ്യതയുള്ള ഒരു മേഖലയാണ് കേരളത്തിൽ.

തുടർച്ച വേണം
ഉൾനാടൻ മത്സ്യകൃഷിക്ക് അടിസ്ഥാനമായി വേണ്ടത് ഗുണനിലവാരമുള്ള മത്സ്യ വിത്തുകളാണ്. മത്സ്യ വിത്തുകളുടെ ഗുണനിലവാരം ഉറപ്പാക്കാൻ കൊല്ലം കേന്ദ്രീകരിച്ച് ഒരു സീഡ് സെൻറർ തുടങ്ങാൻ കഴിഞ്ഞത് സംസ്ഥാനത്തെ മത്സ്യ കർഷകരെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ നേട്ടമാണ്. 8 കോടി മത്സ്യകുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കാൻ കഴിയുന്ന പശ്ചാത്തല സൗകര്യം ഈ കാലയളവിൽ വികസിപ്പിക്കാൻ കഴിഞ്ഞു. ഉൾനാടൻ മത്സ്യകൃഷിക്കുള്ള വമ്പിച്ച സാധ്യത ഏറെ മുന്നോട്ടു കൊണ്ടുപോകുവാൻ കഴിഞ്ഞു. അതിന്റെ തുടർച്ച പുതിയ ഗവൺമെൻറ് ഏറ്റെടുക്കുക തന്നെ ചെയ്യും.

കാഷ്യൂ ബോർഡ്
ഈ നടപ്പാക്കിയ പദ്ധതികളിൽ എല്ലാം ഗവേഷണ സ്ഥാപനങ്ങളുടെയും ശാസ്ത്രജ്ഞരുടെയും ഡിപ്പാർട്ട്മെൻറ് ജീവനക്കാരുടെയും പേഴ്സണൽ സ്റ്റാഫിന്റെയും അകമഴിഞ്ഞ സഹകരണം ഉണ്ടായിരുന്നു എന്നത് എടുത്തു പറയേണ്ടതാണ്. അവർക്ക് ആകെ നന്ദി അറിയിക്കുന്നു.
കശുവണ്ടി മേഖലയും സമ്പൂർണമായ തകർച്ചയുടെ ഘട്ടത്തിലാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി 2016 അധികാരത്തിൽ വന്നിരുന്നത്.
കാഷ്യൂ ബോർഡ് രൂപീകരിച്ചുകൊണ്ട് ദീർഘകാല അടിസ്ഥാനത്തിൽ പൊതുമേഖലാസ്ഥാപനങ്ങളെയും കശുവണ്ടി വ്യവസായത്തെയും സംരക്ഷിക്കാനുള്ള ഇടപെടലുകൾ നടത്താൻ കഴിഞ്ഞു. സ്വകാര്യ വ്യവസായികൾക്ക് സാമ്പത്തിക സഹായം അടക്കം പ്രഖ്യാപിച്ചുകൊണ്ട് പുനരുദ്ധാരണ പാക്കേജ് നടപ്പിലാക്കുവാനും തുടങ്ങി.

തീരദേശവാസികളിൽ
ഇത് ആദ്യത്തെ സംഭവമാണ് ഗവൺമെൻറ് ചെറുകിട മുതലാളിമാർക്ക് വേണ്ടി ഒരു പദ്ധതി രൂപീകരിക്കുന്നത്. ഇക്കാലയളവിൽ ഭൂരിപക്ഷം ഫാക്ടറികളും തുറന്ന് പ്രവർത്തിക്കാൻ കഴിഞ്ഞു. ഇനിയും കുറച്ചു ഫാക്ടറി കൂടി തുറക്കാൻ ഉണ്ട്. അത്തരം പദ്ധതികളുടെ തുടർച്ച പുതിയ ഗവൺമെൻറ് ഏറ്റെടുക്കും.
മത്സ്യമേഖലയിൽ നടത്തിയ ഇടപെടൽ തീരദേശവാസികളിൽ വർദ്ധിച്ച സ്വാധീനമാണ് ഉണ്ടാക്കിയത്. അത് ഈ തെരഞ്ഞെടുപ്പിൽ കേരളത്തിലുടനീളമുള്ള തീരദേശത്ത് പ്രതിഫലിക്കുകയും ചെയ്തു. തീരദേശത്ത് വന്നുകൊണ്ടിരിക്കുന്ന മാറ്റത്തിൽ വിറളിപൂണ്ട പ്രതിപക്ഷം ചരിത്രത്തിലില്ലാത്തവെണ്ണം കെട്ടുകഥകളുമായി കേരളത്തിലും കുണ്ടറയിലും പ്രചാരവേല നടത്തിയത് മറക്കാൻ കഴിയില്ല.

ന്യായീകരണ
എല്ലാ സ്ഥാപിത താല്പര്യക്കാരും ജാതി മത വർഗീയ ശക്തികളും യുഡിഎഫും കൈകോർത്ത് നടത്തിയ കള്ള പ്രചാരവേലയുടെ പരിസമാപ്തിയായിരുന്നു തെരഞ്ഞെടുപ്പ് ദിവസം അതിരാവിലെ അരങ്ങേറിയ കാർ കത്തിക്കലുമായി ബന്ധപ്പെട്ട പെട്രോൾ ബോംബ് ആക്രമണം. അതേദിവസം ഞാനിത് പറഞ്ഞപ്പോൾ യുഡിഎഫ് സ്ഥാനാർത്ഥിയും കൊല്ലം എംപിയും ഒരു ഉളുപ്പുമില്ലാതെ ന്യായീകരണവുമായി രംഗത്ത് വന്നതും നമ്മുടെ നാട്ടിലെ ജനങ്ങൾ കണ്ടതാണ്.

ജാഗ്രതയോടെ ഇടപെടും
ഇന്ന് കടൽ വിറ്റ കള്ള കേസിലെ പ്രധാന നടൻ ജയിലിലാണ്. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച ശക്തികളെയും സംഘാടകരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരിക തന്നെ ചെയ്യും. അർഹതപ്പെട്ട ശിക്ഷ വാങ്ങി കൊടുക്കുന്നതിൽ ജാഗ്രതയോടെ ഇടപെടും. നാളെ സഖാവ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാം ഗവൺമെൻറ് സത്യപ്രതിജ്ഞ ചെയ്തു ചുമതല എടുക്കുന്നു. പുതിയ മന്ത്രിസഭയിലെ എല്ലാ മന്ത്രിമാർക്കും ആശംസയുടെ പൂച്ചെണ്ടുകൾ.
സാരിയില്‍ അതീവ സുന്ദരിയായി ഐശ്വര്യ മേനോന്‍. വൈറലായ ചിത്രങ്ങള്‍ കാണാം
Recommended Video
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications