കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നാരങ്ങ, ശൂലം, പൂജ, ബാര്‍ബര്‍ഷോപ്പിലെ മുടി... എന്നിട്ടും പൊലീസിന് വഴിതെറ്റിയില്ല; ഒടുവില്‍ കീഴടങ്ങി മോഷ്ടാവ്

Google Oneindia Malayalam News

കൊല്ലം: പത്തനാപുരത്തെ ധനകാര്യസ്ഥാപനത്തില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. പത്തനാപുരം പാടം സ്വദേശി ഫൈസല്‍ രാജാണ് പൊലീസ് പിടിയിലായത്. പൊലീസ് അന്വേഷണം ഊര്‍ജിതമാണെന്ന് മനസിലാക്കിയതോടെ ഫൈസല്‍ രാജ് കീഴടങ്ങുകയായിരുന്നു. ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങളാണ് ഇയാള്‍ മോഷ്ടിച്ചത്. പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെത്തിയാണ് ഫൈസല്‍ രാജ് കീഴടങ്ങിയത്.

തുടര്‍ന്ന് പത്തനാപുരം പൊലീസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. സംഭവം നടന്ന് മൂന്നാഴ്ച പിന്നിടുമ്പോളാണ് പ്രതിയുടെ അപ്രതീക്ഷിത കീഴടങ്ങല്‍. മേയ് 15-ാം തീയതിയായിരുന്നു പത്തനാപുരം ടൗണില്‍ പ്രവര്‍ത്തിക്കുന്ന 'പത്തനാപുരം ബാങ്കേഴ്സ്' എന്ന ധനകാര്യ സ്ഥാപനത്തില്‍ മോഷണം നടന്നത്. പിടവൂര്‍ സ്വദേശി രാമചന്ദ്രന്‍ നായരുടെ ഉടസ്ഥതയിലുള്ള പത്തനാപുരം ബാങ്കേഴ്‌സ് ജനതാ ജങ്ഷനിലാണ് പ്രവര്‍ത്തിക്കുന്നത്.

dwsd

ശനിയാഴ്ച ഉച്ച വരെ സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നു. ഞായറാഴ്ചത്തെ അവധിക്കുശേഷം തിങ്കളാഴ്ച രാവിലെ സ്ഥാപനം തുറക്കാന്‍ ഉടമ എത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. രണ്ട് ലോക്കറുകളിലായി സൂക്ഷിച്ചിരുന്ന 38 ലക്ഷം രൂപയുടെ സ്വര്‍ണവും നാല് ലക്ഷം രൂപയും നഷ്ടപ്പെട്ടു എന്നായിരുന്നു പത്തനാപുരം ബാങ്കേഴ്സ് ഉടമയുടെ പരാതി. മോഷണത്തിന് മുമ്പ് ഇവിടെ പൂജ നടത്തിയതിന്റെയും തെളിവുകള്‍ ലഭിച്ചിരുന്നു.

തെലുങ്കില്‍ പോകാന്‍ ഫഹദുമായി ഡിസ്‌കസ് ചെയ്‌തോയെന്ന് ചോദ്യം,വിലക്ക്, തര്‍ക്കം;ഒടുവില്‍ കൂളായി പരിഹരിച്ച് നസ്രിയതെലുങ്കില്‍ പോകാന്‍ ഫഹദുമായി ഡിസ്‌കസ് ചെയ്‌തോയെന്ന് ചോദ്യം,വിലക്ക്, തര്‍ക്കം;ഒടുവില്‍ കൂളായി പരിഹരിച്ച് നസ്രിയ

തമിഴ്നാട്ടില്‍ നിന്നുള്ള കവര്‍ച്ചാ സംഘങ്ങളിലേതിന് സമാനമായി മദ്യവും ശൂലവും നാരങ്ങയുമെല്ലാം വെച്ച് വിളക്ക് തെളിയിച്ചായിരുന്നു പൂജ നടത്തിയത്. ഇതിനോടൊപ്പം സ്ഥാപനത്തിലാകെ ബാര്‍ബര്‍ ഷോപ്പില്‍ നിന്നുള്ള തലമുടിയും വിതറിയിട്ടുണ്ടായിരുന്നു. പൊലീസ് അന്വേഷണത്തെ വഴി തിരിച്ചു വിടാനായിരുന്നു ഇത്. തമിഴ്നാട്ടില്‍ നിന്നുള്ള ചില സംഘങ്ങള്‍ പൂജയ്ക്ക് ശേഷം കവര്‍ച്ച നടത്താറുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ആദ്യ ഘട്ടത്തില്‍ ഇവരെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.

പ്രെറ്റി ...ബ്യൂട്ടിഫുള്‍; മാളവികയുടെ പുതിയ ചിത്രം വൈറല്‍

പിന്നീടാണ് ഇത് പൊലീസിനെ കബളിപ്പിക്കാനുള്ള ശ്രമമാണെന്ന് കണ്ടെത്തിയത്. ഇതിനിടെ, സംഭവ ദിവസം പ്രദേശത്തെ ഫോണ്‍വിളികള്‍ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഈ അന്വേഷണത്തിലാണ് പൊലീസിന് നിര്‍ണായകമായ വിവരങ്ങള്‍ ലഭിച്ചത്. മോഷണം നടന്ന ദിവസം പത്തനാപുരത്ത് നിന്ന് എറണാകുളം ഭാഗത്തേക്ക് സഞ്ചരിച്ച ആളുടെ ഫോണ്‍വിളികളെ കേന്ദ്രീകരിച്ചായിരുന്നു പൊലീസ് അന്വേഷണം.

പിന്നീട് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ എറണാകുളത്ത് സ്വര്‍ണം പണയം വെച്ചതായി കണ്ടെത്തി. തുടര്‍ന്നുള്ള അന്വേഷണത്തില്‍ സ്വര്‍ണം പണയം വെച്ചത് ഫൈസല്‍ രാജാണെന്നും ഇയാളാണ് മോഷണത്തിന് പിന്നിലെന്നും പൊലീസ് സ്ഥിരീകരിച്ചു. പൊലീസ് തന്റെ പിന്നാലെയുണ്ടെന്ന് മനസിലാക്കിയതോടെ പ്രതി കീഴടങ്ങുകയായിരുന്നു.

English summary
thief arrested for stealing gold jewelery from a financial institution in Pathanapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X