നീറ്റ് പരീക്ഷയ്ക്കിടെ അടിവസ്ത്രം അഴിപ്പിച്ച സംഭവം: പരീക്ഷയ്ക്ക് ശേഷം പരാതി ലഭിച്ചിട്ടില്ലെന്ന് എന്‍ടിഎ
കൊല്ലം: നീറ്റ് പരീക്ഷയ്ക്കിടെ പെണ്‍കുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ വിശദീകരണവുമായി നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി. പരീക്ഷ സമയത്തോ പരീക്ഷയ്ക്ക് ശേഷമോ പരാതി ലഭിച്ചിട്ടില്ലെന്ന് എന്‍ ടി എ അറിയിച്ചു. പരീക്ഷ സെന്റര്‍ നിരീക്ഷകന്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് എന്‍ ടി എയ്ക്ക് നേരിട്ട് പരാതി ലഭിച്ചിട്ടില്ലെന്നും വിശദീകരണത്തില്‍ പറയുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ആയൂരിലെ പരീക്ഷ കേന്ദ്രത്തിനെതിരെ പരാതിയുമായി കൂടുതല്‍ പെണ്‍കുട്ടികള്‍ രംഗത്തെത്തി. അടിവസ്ത്രം അഴിപ്പിച്ചതോടെ മുടി മുന്നിലേക്ക് ഇട്ട് ഇരുന്നാണ് പരീക്ഷ എഴുതിയത്. മാശം അനുഭവമാണ് ഉണ്ടായത്. പരീക്ഷ കഴിഞ്ഞ് കോളേജില്‍ വച്ച് അടിവസ്ത്രം ഇടാന്‍ അനുവദിച്ചില്ലെന്നും പെണ്‍കുട്ടികള്‍ പരാതിപ്പെടുന്നു. എന്നാല്‍, താന്‍ നടത്തിയ അന്വേഷണത്തില്‍ കുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ചതായി തെളിവ് കിട്ടിയിട്ടില്ലെന്നാണ് നീറ്റ് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ എന്‍ ജെ ബാബു പറഞ്ഞു.

നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി അന്വേഷിക്കും. ഇവരുടെ അന്വേഷണത്തിനൊടുവില്‍ തുടര്‍നടപടി സ്വീകരിക്കുമെന്നും നീറ്റ് ജില്ലാ കോ - ഓര്‍ഡിനേറ്റര്‍ അറിയിച്ചു. അതേസമയം, കൊല്ലത്ത് നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ത്ഥിനികളെ വസ്ത്രം അഴിപ്പിച്ച് പരിശോധിച്ച സംഭവം അങ്ങേയറ്റം അപലപനീയമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഇത് പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ല. അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും മന്ത്രി പറഞ്ഞു.
മട്ടന്‍ ബിരിയാണിയാണോ ഇന്നത്തെ ഡിഷ്; അമലയുടെ ചിത്രത്തില്‍ ആരാധകര്‍, വൈറല്‍
അതേസമയം, സംഭവത്തില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. സ്ത്രീത്വത്തെ അപമാനിച്ച വകുപ്പുകള്‍ അടക്കം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. നിലവില്‍ വിദ്യാര്‍ത്ഥിനികളോട് അടിവസ്ത്രം അഴിക്കാന്‍ പറഞ്ഞ സ്ത്രീക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കേസില്‍ കൂടുതല്‍ പേര്‍ പ്രതികളാകും.
കഴിഞ്ഞ ദിവസം ചടയമംഗലം എസ് ഐയുടെ നേതൃത്വത്തില്‍ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിന് ശേഷമാണ് എഫ് ഐ ആര്‍ എടുത്തത്. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്ന കാര്യം അന്വേഷിക്കും. ഇതേ രീതിയില്‍ അപമാനിക്കപ്പെട്ടു എന്ന പരാതിയുമായി രണ്ട് വിദ്യാര്‍ഥികള്‍ കൂടി പോലീസിനെ സമീപിച്ചിട്ടുണ്ട്. ഇവരുടെ മൊഴി കൂടി രേഖപ്പെടുത്തി വിശദമായ അന്വേഷണത്തിനുള്ള തയ്യാറെടുപ്പിലാണ് അന്വേഷണ സംഘം.
പരീക്ഷ എഴുതാനായി സെന്ററിന്റെ ഗേറ്റ് കടന്നപ്പോള്‍ ഒരു വനിതാ ഉദ്യോഗസ്ഥ കുട്ടിയെ തടഞ്ഞുനിര്‍ത്തി സ്‌കാനര്‍ ഉപയോഗിച്ച് പരിശോധിച്ചു. അടിവസ്ത്രം മുഴുവന്‍ ഊരി വയ്ക്കണമെന്ന് വിദ്യാര്‍ഥിനിയോട് ആവശ്യപ്പെടുകയായിരുന്നു












Click it and Unblock the Notifications