Get Updates
Get notified of breaking news, exclusive insights, and must-see stories!

വിസ്‌മയ കേസ്: കിരൺ കുമാറിന് കോവിഡ്, തെളിവെടുപ്പ് മാറ്റിവെച്ച് പൊലീസ്

ഇന്ന് വിസ്മയയുടെ വീട്ടിലെത്തി തെളിവെടുപ്പ് നടത്താനിരിക്കെയാണ് കിരണിന് കോവിഡ് സ്ഥിരീകരിക്കുന്നത്

കൊല്ലം: വിസ്മയ കേസിലെ പ്രതി കിരൺ കുമാറിന് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കേസിൽ തെളിവെടുപ്പ് വൈകും. പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ തെളിവെടുപ്പ് മാറ്റി വെച്ചതായി പൊലീസ് അറിയിച്ചു. ഇന്ന് വിസ്മയയുടെ വീട്ടിലെത്തി തെളിവെടുപ്പ് നടത്താനിരിക്കെയാണ് കിരണിന് കോവിഡ് സ്ഥിരീകരിക്കുന്നത്. അതേസമയം കിരണിന്റെ പൊലീസ് കസ്റ്റഡി കാലാവധിയും ഇന്ന് അവസാനിക്കും.

അമ്മായിഅച്ഛന്റെ 70ാം പിറന്നാളിന് 70 വിഭവങ്ങൾ ഒരുക്കി മരുമകൾ- ചിത്രങ്ങൾ കാണാം

covid 19

ജനുവരിയിൽ നിലമേലെ വീട്ടിൽവെച്ച് വിസ്മയയെ കിരൺ മർദിച്ചിരുന്നു. ഇവിടെയെത്തി ഇന്ന് തെളിവെടുത്ത ശേഷം ഇന്ന് പ്രതിയെ കോടതിയിൽ ഹാജരാക്കാനായിരുന്നു പൊലീസ് പദ്ധതിയിട്ടിരുന്നത്. സ്ത്രീധനമായി കിരണിന് നൽകിയ കാറും നിലമേലെ വീട്ടിലാണുള്ളത്. അതുകൊണ്ട് തന്നെ ഇവിടുത്തെ തെളിവെടുപ്പ് കേസന്വേഷണത്തിൽ ഏറെ നിർണായകമാണ്. നിലവിലെ സാഹചര്യത്തിൽ കിരണിന് കോവിഡ് നെഗറ്റീവാകുന്നതുവരെ പൊലീസ് ഇതിനായി കാത്തിരിക്കണം.

അതേസമയം കേസിൻ്റെ അന്വേഷണം പോലീസ് ഏകദേശം പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം വിസ്മയ മരിച്ച കിരൺ കുമാറിൻ്റെ പോരുവഴിയിലെ വീട്ടിലും പോലീസ് പ്രതിയുമായി തെളിവെടുപ്പിന് എത്തിയിരുന്നു. ഈ വീട്ടിലെ കിടപ്പുമുറിയുടെ ശുചിമുറി വെന്റിലേഷനിൽ വിസ്മയ തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് കിരണിന്റെ മൊഴി.

Recommended Video

cmsvideo
    Vismaya Case, Kiran Kumar tests COVID+ve, evidence collection postponed

    കേസിൽ പരമാവധി വേഗത്തിൽ കുറ്റപത്രം സമർപ്പിക്കാനാണ് പൊലീസ് നീക്കം. കുറ്റപത്രം വൈകിയാൽ കിരൺ സസ്പെൻഷൻ കാലാവധി പൂർത്തിയാക്കി ജോലിയിൽ പ്രവേശിക്കാനും തെളിവ് നശിപ്പിക്കാനുമുള്ള സാധ്യത കണക്കിലെടുത്താണ് പൊലീസ് 90 ദിവസത്തിനുള്ളിൽ തന്നെ കുറ്റപത്രം സമർപ്പിക്കാനൊരുങ്ങുന്നത്. ഇതുവഴി കിരണിന് ജാമ്യം ലഭിക്കാനുള്ള എല്ലാ പഴുതുകളും അടയ്ക്കാൻ സാധിക്കും.

    നിലവിൽ ലഭ്യമായിട്ടുള്ള പരമാവധി തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കും കുറ്റപത്രം തയാറാക്കുന്നത്. ബാക്കി ലഭിക്കുന്ന മുറയ്ക്ക് അനുബന്ധ കുറ്റപത്രം സമർപ്പിക്കാനാണ് പൊലീസ് പദ്ധതിയിടുന്നത്. ഇതിൽ കിരണിന്റെ കുടുംബാംഗങ്ങളെ ഉൾപ്പടെ പ്രതിചേർത്തേക്കും. സാങ്കേതികമായി പരിജ്ഞാനമുള്ള കിരണ്‍ വിസ്മയയുടെ ഫോണിലെ ഡിജിറ്റല്‍ തെളിവുകള്‍ പൂര്‍ണ്ണമായും മായ്ച്ച് കളഞ്ഞെന്നും പൊലീസ് സംശയിക്കുന്നുണ്ട്. സന്ദേശങ്ങള്‍ വീണ്ടെടുക്കാന്‍ സൈബര്‍ വിദഗ്ധരുടെ സഹായം തേടിക്കൊണ്ടിരിക്കുകയാണ് പൊലീസ്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+