ചാണ്ടി ഉമ്മന് ഉമ്മന്‍ ചാണ്ടിയേക്കാള്‍ തിരക്കെന്ന് കുടുംബം, 'വൈകിയാല്‍ പറയില്ല'; കാരണമിത്
കോട്ടയം: ഉമ്മന്‍ ചാണ്ടിയേക്കാള്‍ തിരക്കാണ് എം എല്‍ എ ആയ ശേഷം ചാണ്ടി ഉമ്മന് എന്ന് മാതാവ് മറിയാമ്മ. 24 ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ഉമ്മന്‍ ചാണ്ടി എത്ര തിരക്കാണെങ്കിലും പോകുന്നതിനും മുന്‍പും വീട്ടിലെത്താന്‍ വൈകുകയാണെങ്കിലും വീട്ടിലേക്ക് വിളിച്ച് അറിയിക്കും എന്നും എന്നാല്‍ ചാണ്ടി ഉമ്മന്‍ അങ്ങനെ അല്ല എന്നും മറിയാമ്മ പറഞ്ഞു.
'ചാണ്ടി ഉമ്മന്‍ എം എല്‍ എയായിട്ട് രണ്ട് മാസമെ ആയിട്ടുള്ളൂ. പക്ഷെ മോനാണ് അപ്പനേക്കാള്‍ ബിസിയായിട്ട് എനിക്ക് തോന്നുന്നു. ഉമ്മന്‍ ചാണ്ടി തിരക്കിന്റെ ഇടയില്‍ പറയും ഞാന്‍ ഇത്ര മണിക്ക് പോകും ഇത്ര മണിക്ക് വരും എന്നൊക്കെ. ഇത് പറയാന്‍ നില്‍ക്കില്ല,' മറിയാമ്മ കൂട്ടിച്ചേര്‍ത്തു. അതേസമയം ഇക്കാര്യം ചാണ്ടി ഉമ്മനും ശരിവെക്കുന്നുണ്ട്. അപ്പയേക്കാള്‍ ബിസിയാണ് താന്‍ എന്ന് ചാണ്ടി ഉമ്മന്‍ പറയുന്നു.

'അത് യാഥാര്‍ത്ഥ്യമാണ്. കാരണം ഞാന്‍ എല്ലാ സ്‌കൂളും അമ്പലവും പള്ളിയും എല്ലാം സന്ദര്‍ശിക്കും. അതിനിടയില്‍ മരണം കൂടാന്‍ പോകും. അപ്പ ഒരു വലിയ ഫിഗറായത് കൊണ്ട് ചെറിയ പരിപാടിക്ക് അങ്ങനെ പോകാറില്ല. എന്നെ സംബന്ധിച്ച് ഞാന്‍ അവിടെ എത്തും എന്നുള്ളത് എല്ലാവരും പ്രതീക്ഷിക്കുന്നു. എനിക്ക് അത് മാനേജ് ചെയ്യാന്‍ പറ്റുന്നില്ല. ആള്‍ക്കാര്‍ വിചാരിക്കുന്നത് നമ്മളൊന്നും പ്രവര്‍ത്തിക്കുന്നില്ല എന്നാണ്,' ചാണ്ടി ഉമ്മന്‍ പറഞ്ഞു.
നമ്മള്‍ അത്രയും ബിസിയാണ്. അതേസമയം ഓടി എത്താനും പറ്റുന്നില്ല. അപ്പയെ ചെറിയ പരിപാടികള്‍ക്ക് വിളിക്കാനും ആളുകള്‍ക്ക് മടിയുണ്ടായിരിക്കും. എന്നെ സംബന്ധിച്ച് അത് അങ്ങനെ അല്ല, ചാണ്ടി ഉമ്മന്‍ കൂട്ടിച്ചേര്‍ത്തു. സഹോദരി മറിയം ഉമ്മനും ചാണ്ടി ഉമ്മന്റെ തിരക്കിന്റെ യാഥാര്‍ത്ഥ്യം പങ്ക് വെക്കുന്നുണ്ട്. എല്ലാവരും പ്രതീക്ഷിക്കുന്നത് അപ്പക്ക് പകരം ചാണ്ടിയെ ആണ് എന്ന് മറിയം ഉമ്മന്‍ പറയുന്നു.
2023 ജൂലൈ 18 ന് ആണ് ഉമ്മന്‍ ചാണ്ടി അന്തരിക്കുന്നത്. മുഖ്യമന്ത്രിയായും പ്രതിപക്ഷ നേതാവായും അരനൂറ്റാണ്ടിലേറെ കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞ് നിന്ന വ്യക്തിത്വമായിരുന്നു ഉമ്മന്‍ ചാണ്ടിയുടേത്. പുതുപ്പള്ളി നിയമസഭാ മണ്ഡലത്തില്‍ 53 വര്‍ഷം തുടര്‍ച്ചയായി എം എല്‍ എയായി തിരഞ്ഞെടുക്കപ്പെട്ട ഉമ്മന്‍ ചാണ്ടിയുടെ പേരിലാണ് ഏറ്റവും കൂടുതല്‍ വര്‍ഷം എം എല്‍ എയായതിന്റെ റെക്കോഡ്. സെപ്തംബറില്‍ നടന്ന പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലാണ് ചാണ്ടി ഉമ്മന്‍ വിജയിച്ചത്.












Click it and Unblock the Notifications