കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

രണ്ടാമത്തെ നഗരസഭയിലും യുഡിഎഫ് വീണു; വിചിത്ര രാഷ്ട്രീയ നീക്കവുമായി ഇടതുപക്ഷം, പോര് മുറുകി

Google Oneindia Malayalam News

കോട്ടയം: കോട്ടയം ജില്ലയില്‍ ആഴ്ചകള്‍ക്കിടെ രണ്ടാമത്തെ നഗരസഭയിലും യുഡിഎഫ് ഭരണം നിലംപൊത്തി. ഇടതുപക്ഷം നടത്തുന്ന വ്യത്യസ്ത രാഷ്ട്രീയ അടവുനയത്തിനെതിരെ യുഡിഎഫ് ക്യാമ്പ് രൂക്ഷ വിമര്‍ശനമാണ് ഉന്നയിക്കുന്നത്. കോട്ടയത്ത് ബിജെപി പിന്തുണയിലാണ് എല്‍ഡിഎഫിന്റെ അവിശ്വാസ പ്രമേയം പാസായത്. ഈരാറ്റുപേട്ട നഗരസഭയില്‍ എസ്ഡിപിഐയുടെ പിന്തുണയിലാണ് എല്‍ഡിഎഫ് പ്രമേയം പാസായിരുന്നത്.

കോട്ടയത്ത് അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നത് തടയാന്‍ യുഡിഎഫ് ചില നീക്കങ്ങള്‍ നടത്തിയിരുന്നെങ്കിലും പാളി. അവസാന നിമിഷം ബിജെപി ഇടതുപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തിന് പിന്തുണ പ്രഖ്യാപിച്ചത് നേരത്തെയുണ്ടാക്കിയ ധാരണയുടെ ഭാഗമാണ് എന്ന് യുഡിഎഫ് ആരോപിക്കുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ...

മദീനയില്‍ സിനിമാ തിയേറ്റര്‍ തുറക്കുന്നു; സൗദിയുടെ തീരുമാനം ചോദ്യം ചെയ്ത് മുസ്ലിം നേതാക്കള്‍മദീനയില്‍ സിനിമാ തിയേറ്റര്‍ തുറക്കുന്നു; സൗദിയുടെ തീരുമാനം ചോദ്യം ചെയ്ത് മുസ്ലിം നേതാക്കള്‍

1

കോട്ടയം നഗരസഭയില്‍ യുഡിഎഫിനും എല്‍ഡിഎഫിനും 22 വീതം അംഗങ്ങളാണുള്ളത്. 8 അംഗങ്ങള്‍ ബിജെപിക്കും. ബിജെപി അവിശ്വാസ പ്രമേയത്തെ പിന്തുണച്ചതോടെ 30 അംഗങ്ങളുടെ പിന്തുണയാകേണ്ടിയിരുന്നു. എന്നാല്‍ ഒരംഗത്തിന്റെ വോട്ട് അസാധുവായി. ഇതോടെ 29 വോട്ടുകള്‍ നേടി പ്രമേയം പാസായി. ഭാഗ്യം കൊണ്ട് പിടിച്ച ഭരണം മാസങ്ങള്‍ മാത്രം കഴിയുമ്പോള്‍ യുഡിഎഫില്‍ നിന്ന് വഴുതിപ്പോയിരിക്കുകയാണ്.

2

തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ 52 അംഗ കോട്ടയം നഗരസഭയില്‍ എല്‍ഡിഎഫിനായിന്നു മേല്‍ക്കൈ. 22 അംഗങ്ങള്‍ എല്‍ഡിഎഫിനുണ്ടായിരുന്നു. യുഡിഎഫിന് 21ഉം. കോണ്‍ഗ്രസ് വിമതയായി മല്‍സരിച്ച് ജയിച്ച ബിന്‍സി സെബാസ്റ്റിയന്‍ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതോടെയാണ് അംഗബലം 22 ആയത്. പിന്നീട് ടോസിട്ട് ഭരണം യുഡിഎഫിന് ലഭിച്ചു. ബിന്‍സി ചെയര്‍പേഴ്‌സണ്‍ ആകുകയും ചെയ്തു.

3

അവിശ്വാസ പ്രമേയം വോട്ടിനിട്ട ഇന്ന് ക്വാറം തികയാതിരിക്കാന്‍ യുഡിഎഫ് ചില നീക്കങ്ങള്‍ നടത്തിയിരുന്നു. അവിശ്വാസ പ്രമേയം പരിഗണിക്കുമ്പോള്‍ വിട്ടുനില്‍ക്കാനായിരുന്നു തീരുമാനം. യുഡിഎഫ് അംഗങ്ങള്‍ക്ക് വിപ്പ് നല്‍കുകയും ചെയ്തു. എന്നാല്‍ ബിജെപിയുടെ എട്ട് അംഗങ്ങളും എല്‍ഡിഎഫിന്റെ 22 അംഗങ്ങളും ഹാജരായതോടെ ക്വാറം തികഞ്ഞു.

4

കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ട നഗരസഭയില്‍ എല്‍ഡിഎഫിന്റെ അവിശ്വാസ പ്രമേയത്തെ എസ്ഡിപിഐ പിന്തുണച്ചതോടെയാണ് യുഡിഎഫ് ഭരണം വീണത്. ഞങ്ങള്‍ പിന്തുണ തേടിയിട്ടില്ലെന്നും പ്രമേയത്തെ എസ്ഡിപിഐ അനുകൂലിക്കുകയാണ് ചെയ്തതെന്നുമായിരുന്നു ഇടതു നേതാക്കളുടെ പ്രതികരണം. കോട്ടയം നഗരസഭയിലും സമാനമായ പ്രതികരണമാണ് ഇടതുക്യാമ്പില്‍ നിന്ന് ഉയരുന്നത്. ബിജെപിയുടെ പിന്തുണ തേടിയിട്ടില്ലെന്ന് അവര്‍ പറയുന്നു.

പിസി ജോര്‍ജിനെതിരെ പോലീസ് കേസെടുത്തു; രണ്ടാംപ്രതി... കുടുക്കിയത് ആ ഫോണ്‍ സംഭാഷണംപിസി ജോര്‍ജിനെതിരെ പോലീസ് കേസെടുത്തു; രണ്ടാംപ്രതി... കുടുക്കിയത് ആ ഫോണ്‍ സംഭാഷണം

5

ഈരാറ്റുപേട്ട നഗരസഭയില്‍ 5 അംഗങ്ങളാണ് എസ്ഡിപിഐയ്ക്കുള്ളത്. മുസ്ലിം ലീഗ്, സിപിഎം എന്നീ കക്ഷികള്‍ക്ക് ശേഷം കൂടുതല്‍ സീറ്റുള്ളത് എസ്ഡിപിഐക്കാണ്. ഇവരുമായി ചില ധാരണകള്‍ ഇടതുപക്ഷ നേതാക്കളുണ്ടാക്കിയിരുന്നു എന്നാണ് സൂചന. എസ്ഡിപിഐ വാര്‍ഡുകളില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സഹായിക്കുന്ന മുന്നണിയെ പിന്തുണയ്ക്കുമെന്നാണ് എസ്ഡിപിഐ നേതാക്കള്‍ പറയുന്നത്.

6

എന്നാല്‍ കോട്ടയം നഗരസഭയില്‍ എന്തെങ്കിലും ഉപാധി ബിജെപി മുന്നോട്ട് വച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ല. യുഡിഎഫ് ക്യാമ്പ് പലവിധ ആരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ട്. ഈരാറ്റുപേട്ടയും കോട്ടയവും ചൂണ്ടിക്കാട്ടിയാണ് സോഷ്യല്‍ മീഡിയയില്‍ എല്‍ഡിഎഫിനെതിരെ യുഡിഎഫ് രംഗത്തുള്ളത്. വര്‍ഗീയത തുലയട്ടെ എന്ന മുദ്രാവാക്യം വാക്കുകളില്‍ മാത്രമായി ഒതുക്കി എന്നാണ് ആക്ഷേപം.

നിങ്ങളറിയും ഈ സുന്ദരികളെ!! കറുപ്പണിഞ്ഞ കൂട്ടുകാരികള്‍ക്കൊപ്പം ബ്രൗണില്‍ തിളങ്ങി മീന

7

യുഡിഎഫ് ഭരണം വീണെങ്കിലും ഇനിയാര് മുന്‍സിപ്പാലിറ്റി ഭരിക്കും എന്ന കാര്യത്തില്‍ കോട്ടയത്ത് അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. പുതിയ ചെയര്‍മാന്‍ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് ബിജെപി പിന്തുണ ലഭിച്ചാല്‍ അത് വലിയ വിവാദമാകും. നേരത്തെ ചെയ്ത പോലെ ബിജെപി വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നാല്‍ തുല്യവോട്ടുകളില്‍ അവസാനിക്കും. അങ്ങനെ സംഭവിച്ചാല്‍ ടോസ് ഇടേണ്ട അവസ്ഥയിലേക്ക് വീണ്ടുമെത്തും. സമാനമാണ് ഈരാറ്റുപേട്ടയിലെയും രാഷ്ട്രീയ സാഹചര്യം.

Recommended Video

cmsvideo
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങാന്‍ രാഹുല്‍..നീക്കങ്ങൾ ഇങ്ങനെ | Oneindia Malayalam

English summary
After Erattupatta, Kottayam Municipality Also lost UDF Within One Month; BJP Support LDF Motion
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X