Get Updates
Get notified of breaking news, exclusive insights, and must-see stories!

3 വയസ്സുകാരി കമ്മൽ വിഴുങ്ങി; രക്ഷകനായത് ആംബുലൻസ് ഡ്രൈവർ; ഒരു മണിക്കൂർ കൊണ്ട് 110 കിലോമീറ്റർ താണ്ടി

ട്രാഫിക് സിനിമയിലെ രം​ഗങ്ങളെ ഓർമ്മിപ്പിക്കുന്ന കാഴ്ചയായിരുന്നു അത്. കമ്മൽ വിഴുങ്ങിയ കു‍ഞ്ഞന്റെ ജീവൻ രക്ഷിക്കാൻ 110 കിലോമീറ്റർ അകലെയുള്ള ആശുപത്രിയിൽ ഒരു മണിക്കൂറും 10 മിനിറ്റും കൊണ്ട് എത്തിച്ച് ആംബുലൻസ് ഡ്രൈവർ. കുമിളിൽ നിന്നാണ് പാലയിലെ ആശുപത്രിയിലേക്ക് എത്തിച്ചത്. രണ്ട് മണിക്കൂർ വേണ്ടിയിരുന്നിടത്താണ് ഒരു മണിക്കൂർ 10 മിനിറ്റുകൊണ്ട് എത്തിച്ചത്.

പോലീസും മറ്റ് ആംബുലൻസ് ഡ്രൈവർമാരുടെ കൂട്ടായ്മയും വാഹനത്തിന് വഴിയൊരുക്കാൻ മുന്നിൽ ഉണ്ടായിരുന്നു. മൂന്ന് വയസ്സുകാരിയായിരുന്നു കമ്മൽ വിഴുങ്ങിയത്. കുഞ്ഞു ജീവന് തുണയായത് ഡിനി കെ ജോസഫ് എന്ന ഡ്രൈവർ. കുമളി മുരിക്കടി കാപ്പിക്കാട്ടിൽ മനു-സരിത ദമ്പതികളുടെ മകൾ ആണ് കമ്മൽ വിഴുങ്ങിയത്.

kottayam

Representative image

ബുധനാഴ്ച രാത്രി ഏഴോടെ ആയിരുന്നു സംഭവം. കുട്ടി കമ്മൽ വിഴുങ്ങി എന്ന കാര്യം മനസിലായതോടെ വീട്ടുകാർ ഉടൻ സമീപത്തുള്ള ക്ലിനിക്കിൽ കുട്ടിയെ എത്തിക്കുകയായിരുന്നു. ഹോസ്പിറ്റലിൽ വെച്ചാണ് എക്സ്റേയിൽ ശ്വാസകോശത്തിനു സമീപം അപകടകരമായ അവസ്ഥയിൽ ആണ് കമ്മൽ എന്ന് കണ്ടെത്തിയത്. ഉടൻ തന്നെ ഇവർ കുഞ്ഞിനെ കുമളിയിലെ സ്വകാര്യ ആശുപത്രിയിലേക്കും അവിടെ നിന്നു പാലായിലേക്കും അയക്കുകയായിരുന്നു.

പാലായിലെ ആശുപത്രിയിൽ കാത്തു നിന്ന വൈദ്യസംഘം, ആംബുലൻസ് എത്തിയ ഉടൻ കുട്ടിയെ ഓപ്പറേഷൻ തിയറ്ററിലേക്കു മാറ്റി കമ്മൽ പുറത്തെടുത്തു. കുമളി റൂറൽ ഓർഗനൈസേഷൻ ഓഫ് സോഷ്യൽ സർവീസ് (ക്രോസ്) സംഘടനയുടെ ആംബുലൻസിൽ ആയിരുന്നു പാലാ മാർ സ്ലീവാ മെഡിസിറ്റിയിലേക്ക് കൊണ്ടുപോയത്. കുട്ടി വ്യാഴാഴ്ച ആശുപത്രി വിട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+