കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അഞ്ചില്‍ കൂടുതല്‍ കുട്ടികളുണ്ടെങ്കില്‍ ധനസഹായം; വെട്ടിലായി പാല രൂപത, മെത്രാന്‍ വിശദീകരണം നല്‍കും

Google Oneindia Malayalam News

കോട്ടയം: അഞ്ചില്‍ കൂടുതല്‍ കുട്ടികളുള്ള കുടുംബത്തിന് ധനസഹായവും സ്‌കോളര്‍ഷിപ്പും വാഗ്ദാനം ചെയ്ത സിറോ മലബാര്‍ സഭയ്ക്ക് കിഴിലുള്ള പാല് രൂപതയുടെ നടപടി വിവാദത്തില്‍. സോഷ്യല്‍ മീഡിയയിലടക്കം ഇതിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. ഇടവകക്കാര്‍ക്ക് സംഘടിപ്പിച്ച ഒരു ഓണ്‍ലൈന്‍ യോഗത്തിലാണ് രൂപത മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് പ്രഖ്യാപനം നടത്തിയത്.

മനുഷ്യന്റെ തല തിന്നുന്ന ഞെട്ടിക്കുന്ന ആചാരം, 4 പൂജാരിമാർ ഉൾപ്പെടെ 10 പേർക്കെതിരെ കേസെടുത്തുമനുഷ്യന്റെ തല തിന്നുന്ന ഞെട്ടിക്കുന്ന ആചാരം, 4 പൂജാരിമാർ ഉൾപ്പെടെ 10 പേർക്കെതിരെ കേസെടുത്തു

സംഭവം വിവാദമായപ്പോള്‍ പ്രതികരിച്ച് സിറോ മലബാര്‍ സഭ രംഗത്തെത്തി. ചില ആശയക്കുഴപ്പങ്ങള്‍ ഉണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് വ്യക്തമായ വിശദീകരണം നല്‍കുമെന്ന് സഭ വക്താവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അഞ്ച് കുട്ടികളുള്ള കുടുംബത്തിന് വലിയ വാഗ്ദാനമാണ് പാലാ രൂപത വാഗ്ദാനം ചെയ്തിരിക്കുന്നത്. 2000ന് ശേഷം വിവാഹിതരായ അഞ്ച് കുട്ടികള്‍ കൂടുതലുള്ള കുടുംബത്തിന് പ്രതിമാസം 1500 രൂപയുടെ സാമ്പത്തിക സഹായം നല്‍കും.

kerala

പുതിയ ലുക്കില്‍ തിളങ്ങി അലക്‌സാന്‍ഡ്ര ജോണ്‍സണ്‍; വൈറലായി പുതിയ ഫോട്ടോഷൂട്ട്

ഒരു കുടുംബത്തിലെ നാലാമയതായിം തുടര്‍ന്നും ജനിക്കുന്ന കുട്ടികള്‍ക്ക് പാലായിലെ സെന്റ് ജോസഫ് കോളേജ് ഓഫ് എന്‍ജിനിയറിംഗില്‍ സ്‌കോളര്‍ഷിപ്പോടെ അഡ്മിഷന്‍ ലഭിക്കും. ഒരു കുടുംബത്തിലെ നാല് മുതലുള്ള കുട്ടികളുടെ ജനനവുമായി ബന്ധപ്പെട്ട ആശുപത്രി സൗകര്യങ്ങള്‍ രൂപതയ്ക്ക് കീഴിലെ മാര്‍ സ്ലീവ മെഡിസിറ്റി സജന്യമായി നല്‍കും. പാലാ രൂപതയുടെ കുടുംബ വര്‍ഷം 2021ന്റെ ഭാഗമായാണ് പദ്ധതികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

മേതില്‍ ദേവിക മുകേഷുമായി പിരിയാന്‍ തന്നെ; അഭ്യൂഹങ്ങള്‍ ഒഴിഞ്ഞു... വക്കീല്‍ നോട്ടീസ് അയച്ചുമേതില്‍ ദേവിക മുകേഷുമായി പിരിയാന്‍ തന്നെ; അഭ്യൂഹങ്ങള്‍ ഒഴിഞ്ഞു... വക്കീല്‍ നോട്ടീസ് അയച്ചു

പാലാ രൂപതയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ഇതുമായി ബന്ധപ്പെട്ട ഒരു പോസ്റ്റും പ്രത്യക്ഷപ്പെട്ടിരുന്നു. സഭയുടെ തീരുമാനത്തിനെതിരെ സംവിധായകന്‍ ജിയോ ബേബി അടക്കമുള്ളവര്‍ പ്രതികരിച്ച് രംഗത്തെത്തിയിരുന്നു. അല്‍പ സ്വല്‍പം വകതിരിവ് എന്നാണ് ക്യാപ്ഷനോടെയാണ് ജിയോ ബേബി പാലാ രൂപതയുടെ പോസ്റ്റ് പങ്കുവച്ചത്.

അടുത്ത കർണാടക മുഖ്യമന്ത്രിയാര്? കരുതലോടെ ബിജെപി...ഈ മൂന്ന് പേരുകൾ പരിഗണനയിൽ അടുത്ത കർണാടക മുഖ്യമന്ത്രിയാര്? കരുതലോടെ ബിജെപി...ഈ മൂന്ന് പേരുകൾ പരിഗണനയിൽ

സമുദായത്തിലെ അംഗ സംഖ്യ കൂട്ടാനാണ് ഇത്തരത്തിലുള്ള പരസ്യം എന്നാണ് മറ്റ് ചിലര്‍ ഉന്നയിക്കുന്ന വിമര്‍ശനം. വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെയാണ് ഇതിനെ കുറിച്ചുള്ള വ്യക്തമായ വിശദീകരണം നല്‍കുമെന്ന് സഭ അറിയിച്ചത്. സന്ദേശത്തില്‍ ചില അവ്യക്തതകള്‍ ഉണ്ടായതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും ഇക്കാര്യത്തില്‍ മെത്രാന്‍ ഇന്ന് തന്നെ വിശദീകരണം നല്‍കുമെന്നാണ് സഭ അറിയിച്ചത്.

റഷ്യയിൽ വെക്കേഷന ആഘോഷിച്ച് പ്രിയ മോഹൻ; വൈറലായി ചിത്രങ്ങൾ

Recommended Video

cmsvideo
IMA gives alert of third wave of pandemic in India

English summary
Diocese of Pala has announced financial assistance to those who have more than five children
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X